Anticipatory Income Tax Softwares Updated-2024-2025

0

ANTICIPATED INCOME TAX CALCULATOR 2024-25

കേന്ദ്ര ബഡ്ജറ്റ് 2024
ആദായ നികുതി സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50000 ത്തിൽ നിന്ന് 75000 ആക്കി ഉയർത്തി(ന്യൂ റെജിമിൽ മാത്രം)

Easy Tax Software by Alrahman updated based on Latest Budget 2024
┗➤ Download  (updated on 28-08-2024)



Anticipatory Cum Final  Income Tax Calculator 2024-2025 By Alrahman


2024-25 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നികുതി കണക്കാക്കി 12 ല്‍ ഒരു ഗഡു മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. കഴിഞ്ഞ വര്‍ഷത്തില്‍ ആന്റിസിപ്പേറ്ററി ടാക്‌സ് അടയ്ക്കാത്തത് കാരണം അവസാന മാസങ്ങളില്‍ വലിയ തുക നികുതി അടക്കേണ്ടതായി വന്നിരുന്നു. അത്തരം അബദ്ധങ്ങള്‍ ഇനിയും പറ്റാതിരിക്കാന്‍ മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ തന്നെ നികുതി പിടിച്ച് തുടങ്ങുക. തൊഴിലാളികളില്‍ നിന്ന് ആന്റിസിപ്പേറ്ററി ടാക്‌സ് ശമ്പളത്തില്‍ പിടിക്കുക എന്നത് ഡിസ്‌ബേര്‍സിംഗ് ഓഫീസറുടെ ബാധ്യത കൂടിയാണ് എന്നോര്‍ക്കുക.

ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ള ഈസി ടാക്സ് സോഫ്റ്റ് വെയർ ആൻറിസിപ്പേറ്ററി സ്റ്റേറ്റ്മെൻറും അതോടൊപ്പം തന്നെ ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറും ഒറ്റ ഡാറ്റാ എൻട്രിയിലൂടെ തയ്യാറാക്കാൻ സാധിക്കുന്ന തരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. ആയത് കൊണ്ട് ഒരിക്കൽ ഡാറ്റ എൻട്രി നടത്തിയാൽ ഈ വർഷം മുഴുവനും ഇതേ ഡാറ്റ എൻട്രി ഉപയോഗിച്ച് ആദായ നികുതി സ്റ്റേറ്റുമെൻറുകൾ തയ്യാറാക്കാൻ സാധിക്കും. വേണ്ട മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതി.. 

Download Easy Tax with Anticipatory (2 in 1 Software) by Alrahman
(Windows Microsoft Access Version)
┗➤ Download  (Updated on 28-08-2024 based latest Budget 2024)

Anticipatory Income Tax Calculator  2024-2025- by Sudheer Kumar T K

2024-25 വർഷത്തേക്കുള്ള Income Tax Anticipatory Statement തയ്യാറാക്കാനുള്ള Updated സോഫ്റ്റ്‌വെയർ തയ്യാറായി..(Standard Deduction:75000 Updated..)

(Ubuntu വിലും Windows ലും ഉപയോഗിക്കാം...മൊബൈൽ ഫോണിലും ചെയ്യാം..)

(Mobile Phone-ൽ ഉപയോഗിക്കുന്നവർ Window Version-ൽ ക്ലിക്ക് ചെയ്താൽ അത് open ആയി വരും. അപ്പോൾ മുകളിൽ കാണുന്ന 3 ഡോട്ടിൽ ക്ലിക്ക് ചെയ്ത ശേഷം അതിൽ കാണുന്ന Share & Export എന്നതിലെ Send a copy ക്ലിക്ക് ചെയ്ത്  Excel ആയി ഫോൺ ഡിവൈസിലേക്ക് Save ചെയ്യുകയോ അയക്കുകയോ ചെയ്യുക. ശേഷം അത് open ചെയ്ത് ഉപയോഗിക്കാം..)

EasyTax 2024-25 updated with 9 % DA to prepare Anticipatory Statement, for Windows and Ubuntu

Software Prepared by Sudheer Kumar T K
(Updated on 07-08-2024)
┗➤ Download (Excel version)  

Software Prepared by Sudheer Kumar T K
(Updated on 07-08-2024)
┗➤ Download (Ubuntu version) 
(Anticipatory & Final Tax Statement available in this Software)

2024 ലെ ബഡ്ജറ്റ് പ്രകാരം 2024-25 സാമ്പത്തിക വർഷം മുതല്‍ പുതിയ ടാക്സ് റജീമില്‍ ടാക്സ് സ്ലാബില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശമ്പള വരുമാനക്കാര്‍ക്ക് ₹ 75000/- രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും ഏഴു ലക്ഷം വരെയുള്ള വരുമാനത്തിനു ടാക്സ് റിബേറ്റും ലഭിക്കും. ചുരുക്കത്തില്‍ ₹ 7.75 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് പുതിയ റജീമില്‍ ടാക്സ് ഉണ്ടാവില്ല 

Old Regime ൽ കഴിഞ്ഞവർഷം പിന്തുടർന്ന അതേ നികുതി നിരക്കുകളും പൊതു നിയമങ്ങളും തന്നെയാണ് ഈ വർഷവും പിന്തുടരുന്നത്

അതുകൊണ്ടുതന്നെ ഇൻകം ടാക്സ് കാൽക്കുലേഷൻ ടൂളുകളിൽ കാലഘട്ടം  തിരുത്തി എഴുതുക എന്നതൊഴികെ കാര്യമായ ഭേദഗതികൾ ഒന്നും വരുത്തേണ്ടി വന്നിട്ടില്ല

2024 ഏപ്രിൽ ഒന്നിന് ആരംഭിച്ച്,  2025 മാർച്ച് 31ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള Anticipated  ഇൻകം ടാക്സ് കാൽക്കുലേറ്റർ ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Income Tax Software by Babu Vadakanchery 

Anticipatory Tax Software(Ectax)
Software Prepared by Babu Vadakanchery
┗➤ Download   (Excel Version)  (Updated on 11-03-2024)

Windows 10, 11 Operating system ത്തിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ തുടക്കത്തിൽ നേരിടുന്ന തടസം ഒഴിവാക്കാൻ, Ectax ഡൗൺലോഡ് ചെയ്യുന്ന സന്ദർഭത്തിൽ ഒപ്പം ലഭിച്ച PDF Help file വായിക്കുക

Help File
┗➤ Download   

Anticipatory Income Tax Calculator  2024-2025- by Sudheer Kumar T K

EasyTax 2024-25 updated with 9 % DA to prepare Anticipatory Statement, for Windows and Ubuntu

Software Prepared by Sudheer Kumar T K
┗➤ Download (Excel version)  

Software Prepared by Sudheer Kumar T K
┗➤ Download (Ubuntu version) 
(Anticipatory & Final Tax Statement available in this Software)

Anticipatory Income Tax Calculator for  2024-2025(By Ecostatt Team)

 Online Anticipatory Income Tax Calculator for 2024-25 (By Ecostatt Team)
┗➤ Click here  (Online)

Anticipatory Income Tax Calculator  2024-2025by  Shafeeq M P

Tax Consultant Unlimited 7.20 (Updated for FY 2024-'25)
┗➤ Download

Related Downloads

PR 2019-HSS New Scales with Increment table-Prepared by Bibin C Jacob
┗➤ Download 

PR 2019- HS New Scales with Increment Table Prepared by Bibin C Jacob
┗➤ Download

PR 2019-LP/UP New Scales with Increment table-Prepared by Bibin C Jacob
┗➤ Download 


അഡ്വാന്‍സ് ടാക്സ് അടയ്ക്കേണ്ടത് എപ്പോഴാണ് എന്ന് നോക്കാം.  
ഓരോ സാമ്പത്തിക വര്‍ഷവും ജൂണ്‍ 15 നോ അതിനു മുമ്പോ 15 % വരെ അടച്ചിരിക്കണം.  സെപ്റ്റംബര്‍ 15 നു മുമ്പ് 45 % വരെയും 
ഡിസംബര്‍ 15 നു മുമ്പ് 75 % വരെയും അടയ്ക്കണം.  
മാര്‍ച്ച് 15 നു മുമ്പ് അഡ്വാന്‍സ് ടാക്സിന്‍റെ 100 % വും അടച്ചിരിക്കണം. 

മാര്‍ച്ച് 31 നു മുമ്പ് അടയ്ക്കുന്ന ടാക്സ് അഡ്വാന്‍സ് ടാക്സ് ആയി തന്നെയാണ് പരിഗണിക്കുക.മാര്‍ച്ച് 31 നു ശേഷം നേരിട്ടു അടയ്ക്കുന്ന ടാക്സ് Self Assessment Tax ആയി ആണ് അടയ്ക്കേണ്ടത്.

2023-24 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നികുതി കണക്കാക്കി 12 ല്‍ ഒരു ഗഡു മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. കഴിഞ്ഞ വര്‍ഷത്തില്‍ ആന്റിസിപ്പേറ്ററി ടാക്‌സ് അടയ്ക്കാത്തത് കാരണം അവസാന മാസങ്ങളില്‍ വലിയ തുക നികുതി അടക്കേണ്ടതായി വന്നിരുന്നു. അത്തരം അബദ്ധങ്ങള്‍ ഇനിയും പറ്റാതിരിക്കാന്‍ മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ തന്നെ നികുതി പിടിച്ച് തുടങ്ങുക. തൊഴിലാളികളില്‍ നിന്ന് ആന്റിസിപ്പേറ്ററി ടാക്‌സ് ശമ്പളത്തില്‍ പിടിക്കുക എന്നത് ഡിസ്‌ബേര്‍സിംഗ് ഓഫീസറുടെ ബാധ്യത കൂടിയാണ് എന്നോര്‍ക്കുക.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങായി നികുതി ദായകന് Old Regime, New Regime എന്നിവയില്‍ ഇഷ്ടമുള്ള സ്‌കീം സെലക്ട് ചെയ്യാവുന്നതാണ്. ഒരിക്കല്‍ New Scheme സെലക്ട് ചെയ്താല്‍ പിന്നീട് Old Scheme ലേക്ക് മാറാന്‍ കഴിയില്ല എന്ന ഒരു തെറ്റിദ്ധാരണ പൊതുവെ നില നില്‍ക്കുന്നുണ്ട്. ആ ധാരണ തെറ്റാണ്. സാധാരണ ശമ്പള വരുമാനക്കാര്‍ക്ക് ഏത് സമയവും ഇഷ്ടമുള്ള സ്‌കീമുകളിലേക്ക് മാറാവുന്നതാണ്. അതിന് യാതൊരു തടസ്സവുമില്ല. എന്നാല്‍ ഒരാളുടെ വരുമാനത്തില്‍ ബിസിനസ് ഇന്‍കം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ ഒരിക്കല്‍ പുതിയ സ്‌കീമിലേക്ക് മാറിയാല്‍ പിന്നെ തിരിച്ച് മാറാന്‍ കഴിയില്ല. എന്നാല്‍ ഏതെങ്കിലും വ
ര്‍ഷം  മുതല്‍ അവരുടെ വരുമാനത്തില്‍ ബിസിനസ് ഇന്‍കം വരുന്നത് അവസാനിക്കുന്ന പക്ഷം ആ വര്‍ഷം മുതല്‍ അവര്‍ക്കും ഏത് സ്‌കീമിലേക്കും മാറാവുന്നതാണ്‌

➤ഓരോ സാമ്പത്തിക വര്‍ഷവും നേടാന്‍ സാധ്യതയുള്ള വരുമാനത്തിന് നികുതി കണക്കാക്കി നിശ്ചിത തിയ്യതികള്‍ക്കു മുമ്പായി മുന്‍കൂര്‍ നികുതിയായി അടയ്ക്കണം  എന്നാണ് ആദായ നികുതി നിയമം അനുശാസിക്കുന്നത്.

➤പലരും ആന്‍റിസിപ്പേറ്ററി ടാക്സിനെ നിസാരമായി കാണുന്നവരുണ്ട്.ചില ആളുകളുടെ ധാരണ ഇപ്പോള്‍ നികുതി വേണ്ട വിധം അടയ്ക്കാതെ അവസാന മാസങ്ങളില്‍ കൂട്ടി അടച്ചാല്‍ മതി എന്നാണ്.

➤പതിനായിരം രൂപയില്‍ കൂടുതല്‍ നികുതി ബാധ്യത പ്രതീക്ഷിക്കുന്ന എല്ലാവരും അഡ്വാന്‍സ് ടാക്സ് അടയ്ക്കണം.

എന്നാല്‍ 60 വയസ്സില്‍ കൂടുതലുള്ള ഒരാള്‍ക്ക് (Senior Citizen) ബിസിനസ്സ് അല്ലെങ്കില്‍ പ്രൊഫഷനില്‍ നിന്നുമുള്ള വരുമാനം ഇല്ല എങ്കില്‍ മുന്‍കൂര്‍ നികുതി അടയ്ക്കെണ്ടതില്ല. 

അഡ്വാന്‍സ് ടാക്സ് അടയ്ക്കേണ്ടത് എപ്പോഴാണ് എന്ന് നോക്കാം.  ഓരോ സാമ്പത്തിക വര്‍ഷവും ജൂണ്‍ 15 നോ അതിനു മുമ്പോ 15 % വരെ അടച്ചിരിക്കണം.  സെപ്റ്റംബര്‍ 15 നു മുമ്പ് 45 % വരെയും ഡിസംബര്‍ 15 നു മുമ്പ് 75 % വരെയും അടയ്ക്കണം.  മാര്‍ച്ച് 15 നു മുമ്പ് അഡ്വാന്‍സ് ടാക്സിന്‍റെ 100 % വും അടച്ചിരിക്കണം. മാര്‍ച്ച് 31 നു മുമ്പ് അടയ്ക്കുന്ന ടാക്സ് അഡ്വാന്‍സ് ടാക്സ് ആയി തന്നെയാണ് പരിഗണിക്കുക.  മാര്‍ച്ച് 31 നു ശേഷം നേരിട്ടു അടയ്ക്കുന്ന ടാക്സ് Self Assessment Tax ആയി ആണ് അടയ്ക്കേണ്ടത്.

➤അഡ്വാന്‍സ് ടാക്സ് അടയ്ക്കേണ്ട വ്യക്തി ഓരോ തവണയും അടയ്ക്കേണ്ട സമയ പരിധിക്കുള്ളില്‍ ആ വര്‍ഷം പ്രതീക്ഷിക്കുന്ന ആകെ വരുമാനവും അതിന്‍റെ ടാക്സും കണക്കാക്കിയ ശേഷം TDS ആയി കുറച്ചത് കഴിച്ച് ബാക്കിയുള്ളതിന്‍റെ നിശ്ചിത ശതമാനം അടച്ചിരിക്കണം...

➤മുന്‍കൂര്‍ നികുതി അടയ്ക്കാതിരുന്നാലും അടച്ച തുക കുറഞ്ഞാലും 234 B, 234 C എന്നീ വകുപ്പുകള്‍ പ്രകാരം 1 % വീതം ഓരോ മാസത്തേക്കും പലിശ നല്‍കണം. 

Tax Notes-2024-25
🔻 
2023-24  സാമ്പത്തിക വർഷം മുതല്‍ പുതിയ ടാക്സ് റജീമില്‍ ആകര്‍ഷകമായ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശമ്പള വരുമാനക്കാര്‍ക്ക് 50000/- രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും ഏഴു ലക്ഷം വരെയുള്ള വരുമാനത്തിനു ടാക്സ് റിബേറ്റും ലഭിക്കും. ചുരുക്കത്തില്‍ ഏഴര ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് പുതിയ റജീമില്‍ ടാക്സ് ഉണ്ടാവില്ല. കൂടാതെ പുതിയ റജീം ഇനി മുതല്‍ ഡിഫോള്‍ട്ട് ഓപ്ഷനായിരിക്കും. ഇപ്രകാരം 2023-24 വര്‍ഷത്തെ വരുമാനം കണക്കുകൂട്ടി ഇൻകം ടാക്സ് ആന്‍റിസിപ്പേറ്ററി സ്റ്റേറ്റമെൻ്റ് തയ്യാറാക്കി  2023 മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം നല്‍കേണ്ടതുണ്ട്. 

മാർച്ചിൽ നമ്മൾ തയ്യാറാക്കിയ Anticipatory Statement പ്രകാരം ഇപ്പോള്‍ നമ്മുടെ ശമ്പളത്തിൽ പിടിച്ചെടുക്കുന്ന നിരക്കില്‍ വരുന്ന മാസങ്ങളിലും നികുതി പിടിക്കുകയാണെങ്കിൽ അധികം/കുറവ്  നികുതിയടക്കുന്ന സാഹചര്യമുണ്ടാകും. അതൊഴിവാക്കുന്നതിന് വേണ്ടി ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ക്ക് (DDO) ഡിസംബർ  മാസം ഒരു റിവൈസ്ഡ് ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റി നല്‍കി പിടിച്ചെടുക്കുന്ന നികുതി നിരക്കില്‍ മാറ്റം വരുത്തുന്നത് നന്നായിരിക്കും. 

 ശ്രദ്ധിക്കുക : 

ഈ വർഷം new regime പ്രകാരം income tax കണക്കാക്കുന്നതിൽ  ചുവടെ പറയുന്നത്  പ്രകാരമുള്ള  മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നാൽ  പലരും ഉപയോഗിക്കുന്ന, ഓൺലൈനിൽ  ലഭ്യമായ പല സോഫ്റ്റ്‌വെയറുകളിലും ഇപ്പോഴും ആ മാറ്റങ്ങൾ വന്നതായി കാണുന്നില്ല. 

1. കഴിഞ്ഞ വർഷം new regime ൽ deductions ഒന്നും തന്നെ അനുവദനീയമായിരുന്നില്ല . എന്നാൽ ഈ വർഷം 7 ലക്ഷത്തിനു മുകളിൽ 50000 രൂപ വരെ standard deduction അനുവദിച്ചിട്ടുണ്ട്.

2. Taxable income 7 ലക്ഷം കടന്നാൽ slab പ്രകാരമുള്ള percentage അനുസരിച്ചുള്ള മുഴുവൻ തുകയും income tax അടക്കണമായിരുന്നു . എന്നാൽ ഈ വർഷം 7 ലക്ഷത്തിനു മുകളിൽ വരുന്ന വരുമാനത്തിനുള്ള നികുതി slab പ്രകാരമുള്ള percentage വെച്ച്  കണക്കാക്കുമ്പോഴുള്ള നികുതി തുക,7 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിനേക്കാൾ കൂടുതലാണോ കുറവാണോ എന്ന് നോക്കി കുറവുള്ള തുക അടച്ചാൽ മതി.ബാക്കി തുക സെക്ഷൻ 87A പ്രകാരം marginal relief ആയി ഒഴിവാക്കാം. Marginal relief ന്റെ ഉദാഹരണം  പട്ടികയിൽ നൽകുന്നു.

Calculation of Marginal Relief
┗➤ Download 


Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top