Income Tax Calculation-Softwares FY 2023-2024

0


Final Income Tax Calculation 2023-2024

2023-2024 വർഷത്തെ ആദായ നികുതി കണക്കാക്കി സ്റ്റേറ്റ്മെന്റ് തയ്യാറാക്കാൻ സോഫ്റ്റ് വെയർ പ്രസിദ്ധീകരിച്ചു.

Diesnon Recovery Calculator for Income Tax Software by Bibin C Jacob 
┗➤ Download



ഈ വർഷത്തെ ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കുമ്പോൾ ഡയസ്നോൺ റിക്കവറി(Due to  Strike @ Jan 24th 2024)എമൗണ്ട് ഉള്ളവർ അതുകൂടി ശ്രദ്ധിക്കാൻ മറക്കരുത്

Diesnon Recovery Calculator for Income Tax Software by Bibin C Jacob 
┗➤ Download

Diesnon Recovery Calculator Online Google Sheet version
┗➤  Click here 
(Make a copy before editing and entering your data to software)



ഈ കാൽകുലേഷൻ  അനുസരിച്ച് മാർച്ച് മാസത്തെ Basic Pay ,DA, HRA etc എന്നിവ Income Tax Software ൽ  കുറച്ചു  കൊടുക്കുക 

2023-24  സാമ്പത്തിക വർഷം മുതല്‍ പുതിയ ടാക്സ് റജീമില്‍ ആകര്‍ഷകമായ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്

ശമ്പള വരുമാനക്കാര്‍ക്ക് 50000/- രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും ഏഴു ലക്ഷം വരെയുള്ള വരുമാനത്തിനു ടാക്സ് റിബേറ്റും ലഭിക്കും. ചുരുക്കത്തില്‍ ഏഴര ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് പുതിയ റജീമില്‍ ടാക്സ് ഉണ്ടാവില്ല. കൂടാതെ പുതിയ റജീം ഇനി മുതല്‍ ഡിഫോള്‍ട്ട് ഓപ്ഷനായിരിക്കും

ഒരിക്കൽ ഒരു രീതി സ്വീകരിച്ച ശേഷം മറ്റൊന്നിലേക്ക് മാറുന്നതിൽ തടസമില്ല (സാധാരണ ശമ്പളക്കാരന്റെ കാര്യമാണ് സൂചിപ്പിക്കുന്നതെന്ന് ഓർക്കുക)

ഭൂരിഭാഗം ആദായനികുതിദായകർക്കും ഈ വർഷം മുതൽ New Regime ആയിരിക്കും കൂടുതൽ ബെനഫിഷ്യൽ

Income Tax Software by Alrahman

Download Easy Tax with Anticipatory (2 in 1 Software) by Alrahman
(Windows Microsoft Access Version 24.03)
┗➤ Download (Updated on 05-02-2024)

10E Relief Calculator 2023-24
┗➤ Download  (Updated on 17/02/2024)

2023-24 വർഷത്തേക്കുള്ള ആദായ നികുതി  സോഫ്റ്റ് വെയർ അല്പം പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നു. ആൻറിസിപ്പേറ്ററി സ്റ്റേറ്റ്മെൻറും ആദായ നികുതി സ്റ്റേറ്റ്മെൻറും ഒറ്റ സോഫ്റ്റ് വെയറിൽ തന്നെ ഉൾക്കൊള്ളിച്ചിരിക്കുന്നു. ആയത് കൊണ്ട് ഓരോന്നിനും വ്യത്യസ്ത ഡാറ്റാ എൻട്രികൾ ആവശ്യമില്ല. ഒരു വർഷത്തിൽ ഒരിക്കൽ മാത്രം ഡാറ്റ എൻറർ ചെയ്താൽ മതി. പിന്നീട് വേണ്ട മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതി..

2023 ഡിസംബർ 24 ന് സോഫ്റ്റ് വെയറിൽ ഏറ്റവും പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ന്യൂ റജിമിൽ 87എ വകുപ്പ് പ്രകാരമുള്ള റിബേറ്റിന് പുറമെ മാർജിനൽ റിലീഫ് എന്ന ഒരു കിഴിവും കൂടി ബജറ്റിൽ ഭേദഗതി വരുത്തി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതുകൂടി ഈസിടാക്സിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ആയത് കൊണ്ട് എല്ലാവരും ഈസിടാക്സ് വേർഷൻ 24.02 ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക.

നേരത്തേ തന്നെ സോഫ്റ്റ് വെയർ ഡൗൺലോഡ് ചെയ്ത് ഡാറ്റ എൻറർ ചെയ്തവർ വിഷമിക്കേണ്ടതില്ല. നിങ്ങൾക്ക് ഡാറ്റ നഷ്ടപ്പെടാതെ തന്നെ പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. 
1. ആദ്യത്തെ സോഫ്റ്റ് വെയറിനെ Rename ചെയ്ത് മറ്റൊരു പേര് നൽകുക (അല്ലെങ്കിൽ പുതിയ സോഫ്റ്റ് വെയർ മറ്റൊരു ലൊക്കേഷനിലേക്ക് ഡൗൺലോഡ് ചെയ്താലും മതി)
2. എന്നിട്ട് പുതിയ സോഫ്റ്റ് വെയർ ഡൗൺലോഡ് ചെയ്യുക.
3. അതിന് ശേഷം പുതിയ സോഫ്റ്റ് വെയറിൽ ഹോം പേജിൽ Proceed ബട്ടൺ അമർത്തി അടുത്ത വിൻഡോയിൽ ഇടത് വശത്തായി കാണുന്ന Import From Old Version എന്ന മഞ്ഞ ബട്ടണിൽ അമർത്തുക.
4. തുടർന്ന് വരുന്ന വാണിംഗ് മേസേജിൽ Proceed ബട്ടൺ അമർത്തുക
5. തുടർന്ന് പഴയ ഈസിടാക്സ് ലൊക്കേറ്റ് ചെയ്യുന്നതിനുള്ള വിൻഡോയിൽ നേരത്തെ റീനെയിം ചെയ്ത ഫയൽ സെലക്ട് ചെയ്ത് Open എന്ന ബട്ടണിൽ അമർത്തുക.
6. തുടർന്ന് All Data from Old Version is imported to this version എന്ന മെസേജ് പ്രത്യക്ഷപ്പെടും. ഇതോടെ പഴയ ഡാറ്റയോടു കൂടിയ പുതിയ വേർഷൻ നിങ്ങൾക്ക് ഉപയോഗിച്ചു തുടങ്ങാം

Anticipatory Statement cum Easy Tax
2023-24 വർഷത്തേക്കുള്ള ആദായ നികുത് സോഫ്റ്റ് വെയർ അല്പം പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നു. 2023 മാർച്ച് മാസത്തിൽ ഈ വർഷത്തെ ആൻറിസിപ്പേറ്ററി സ്റ്റേറ്റ്മെൻറ് തയ്യാറാക്കി നൽകണം. അതിന്ശേഷം അടുത്ത നവംബർ മാസത്തിൽ വീണ്ടും ആൻറിസിപ്പേറ്ററി സ്റ്റേറ്റ്മെൻറ് റിവൈസ് ചെയ്തു നൽകണം. പിന്നീട് ഫെബ്രുവരി മാസത്തിൽ ഒറിജിനൽ ആദായ നികുതി സ്റ്റേറ്റ്മെൻറ് തയ്യാറാക്കി നൽകണം. ഈ തുടർ പ്രക്രിയകളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടി ഈ വർഷം Easy Tax എന്ന സോഫ്റ്റ് വെയറിൽ ഇതിനെല്ലാം കൂടിയുള്ള ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. അതായത് ഈ സോഫ്റ്റ് വെയറിൽ ഒരിക്കൽ മാത്രം ഡാറ്റ എൻറർ ചെയ്താൽ ഓരോ സമയത്തും ആവശ്യാനുസരണമുള്ള സ്റ്റേറ്റ്മെൻറുകൾ പ്രിൻറെടുത്ത് നൽകാവുന്നതാണ. മാറ്റങ്ങൾ വരുമ്പോൾ എഡിറ്റ് ചെയ്തു നകിയാൽ മാത്രം മതി

Calculation of Marginal Relief
┗➤ Download 

PR 2019-HSS New Scales with Increment table-Prepared by Bibin C Jacob
┗➤ Download 

PR 2019- HS New Scales with Increment Table Prepared by Bibin C Jacob
┗➤ Download

PR 2019-LP/UP New Scales with Increment table-Prepared by Bibin C Jacob
┗➤ Download 

Income Tax Software by Babu Vadakanchery 

ECTAX 2023
Software Prepared by Babu Vadakanchery
┗➤ Download  (Excel Version) Updated on 28-11-2023 with Marginal Relief 

Tax Notes-FY 2023-24 by Babu Vadakkanchery
2023 ലെ ബജറ്റ് പുതിയ നികുതി വ്യവസ്ഥയിൽ ആദായ നികുതി സ്ലാബുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇത് പ്രകാരം ഒരു സാധാരണ ശമ്പളക്കാരന് കഴിഞ്ഞ വര്ഷം പിൻതുടർന്ന Old Regime നിരക്കുകളോ പരിഷ്കരിക്കപ്പെട്ട New Regime നിരക്കുകളോ ഏതാണ് അനുയോജ്യമെങ്കിൽ സ്വീകരിക്കാം. ഒരിക്കൽ ഒരു രീതി സ്വീകരിച്ച ശേഷം മറ്റൊന്നിലേക്ക് മാറുന്നതിൽ തടസമില്ല (സാധാരണ ശമ്പളക്കാരന്റെ കാര്യമാണ് സൂചിപ്പിക്കുന്നതെന്ന് ഓർക്കുക)

New Regime കാര്യമായ രീതിയിൽ തന്നെ മോടിപിടിപ്പിച്ചു ആകർഷകമാക്കിയിട്ടുണ്ട്. Old Regime ‘പഴയ കുപ്പിയിൽ’ തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ 

 ശ്രദ്ധിക്കുക : 

ഈ വർഷം new regime പ്രകാരം income tax കണക്കാക്കുന്നതിൽ ചുവടെ പറയുന്നത് പ്രകാരമുള്ള മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നാൽ പലരും ഉപയോഗിക്കുന്ന, ഓൺലൈനിൽ ലഭ്യമായ പല സോഫ്റ്റ്‌വെയറുകളിലും ഇപ്പോഴും ആ മാറ്റങ്ങൾ വന്നതായി കാണുന്നില്ല. 

1. കഴിഞ്ഞ വർഷം new regime ൽ deductions ഒന്നും തന്നെ അനുവദനീയമായിരുന്നില്ല . എന്നാൽ ഈ വർഷം 7 ലക്ഷത്തിനു മുകളിൽ 50000 രൂപ വരെ standard deduction അനുവദിച്ചിട്ടുണ്ട്.

2. Taxable income 7 ലക്ഷം കടന്നാൽ slab പ്രകാരമുള്ള percentage അനുസരിച്ചുള്ള മുഴുവൻ തുകയും income tax അടക്കണമായിരുന്നു . എന്നാൽ ഈ വർഷം 7 ലക്ഷത്തിനു മുകളിൽ വരുന്ന വരുമാനത്തിനുള്ള നികുതി slab പ്രകാരമുള്ള percentage വെച്ച് കണക്കാക്കുമ്പോഴുള്ള നികുതി തുക,7 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിനേക്കാൾ കൂടുതലാണോ കുറവാണോ എന്ന് നോക്കി കുറവുള്ള തുക അടച്ചാൽ മതി.ബാക്കി തുക സെക്ഷൻ 87A പ്രകാരം marginal relief ആയി ഒഴിവാക്കാം. Marginal relief ന്റെ ഉദാഹരണം പട്ടികയിൽ നൽകുന്നു.

Calculation of Marginal Relief
┗➤ Download 


New Tax Regime
അടിസ്ഥാന ഇളവ് പരിധി 2.5 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി ബജറ്റിൽ ഉയർത്തി. 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായ നികുതി സ്ലാബുകൾ ഇതാ.

Income Rs

New Regime tax rate

Up to Rs. 3,00,000

www.hssreporter.com

Rs. 3,00,001 to Rs. 6,00,000

5%

Rs. 6,00,001 to Rs. 9,00,000

10%

Rs. 9,00,001 to Rs. 12,00,000

15%

Rs. 12,00,001 to Rs. 15,00,000

20%

Above Rs. 15,00,000

www.hssreporter.com

30%

Education cess 4% of tax


New Regime ശ്രദ്ധേയമായ മാറ്റങ്ങൾ 
പുതിയ നികുതി വ്യവസ്ഥയെ കൂടുതൽ ആകർഷകമാക്കുന്നതിനായി പ്രഖ്യാപിച്ച മാറ്റങ്ങൾ ചുവടെ നൽകിയിരിക്കുന്നു: 

• New Regime പ്രകാരം, വകുപ്പ് 87A പ്രകാരമുള്ള റിബേറ്റ് 5 ലക്ഷം രൂപയിൽ നിന്ന് (നികുതി ഇളവ് 12,500 രൂപ) 7 ലക്ഷം രൂപയായി (നികുതി റിബേറ്റ് 25,000) വർദ്ധിപ്പിച്ചു. 7 ലക്ഷം രൂപ വരെ നികുതി അടയ്‌ക്കേണ്ട വരുമാനമുള്ള പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന ഏതൊരു വ്യക്തിയും നികുതി അടയ്‌ക്കില്ല എന്നാണ് ഇതിനർത്ഥം.

• പുതിയ നികുതി വ്യവസ്ഥയിൽ അടിസ്ഥാന ഇളവ് പരിധി 2.5 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി ഉയർത്തി.

• പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി സ്ലാബുകളുടെ എണ്ണം ആറിൽ നിന്ന് അഞ്ചായി കുറച്ചു

• ശമ്പളക്കാർക്കും പെൻഷൻകാർക്കും പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഏർപ്പെടുത്തി. മുൻപ് New Regime പ്രകാരം ഈ ഡിഡക്ഷൻ ലഭ്യമായിരുന്നില്ല

• കുടുംബ പെൻഷൻകാർക്ക് പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ 15,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ക്ലെയിം ചെയ്യാം

• പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ ഉയർന്ന സർചാർജ് നിരക്ക് 37% 25% ആയി കുറച്ചു

Professional Tax, Entertainment Allowance, HRA, Employee NPS Contribution, Housing Loan interest, Deductions, 80 C , Chapter VI-A യിലെ മറ്റു കിഴിവുകള്‍ SB deposit കളുടെ നിഷേപങ്ങളുടെ പലിശക്ക് കിടിയിരുന്ന കിഴിവ്(Post office SB ഒഴികെ)  തുടങ്ങിയവ ഒന്നും തന്നെ ഈ ഓപ്ഷൻ സ്വീകരിക്കുന്നവർക്ക്  അനുവദിക്കുന്നതല്ല. ചുമ്മാ പറഞ്ഞാല്‍  Gross Income ൽ നിന്നും  Standard deduction  കുറച്ച തുകയാണ്  ഇവിടെ ടാക്സബിള്‍ ഇന്‍കം ആയി പരിഗണിക്കപ്പടുന്നത്

ഈ option സ്വീകരിച്ചാല്‍, പ്രായം കൂടുന്ന മുറക്ക് നികുതി കുറവ് ലഭ്യമാക്കുന്ന സമ്പ്രദായമായ    ‘സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍സീനിയര്‍ സീറ്റിസണ്‍’ എന്നിങ്ങനെ വേര്‍തിരിവുകളൊന്നും ലഭിക്കില്ല. എല്ലാവര്‍ക്കും ഒരേ നിരക്ക്. ന്യൂ ജന്‍ പിള്ളാരെയും 80 കഴിഞ്ഞ ‘സൂപ്പര്‍അവശനേയും’ ഒരു ട്രാക്കില്‍ ഓടിപ്പിക്കും.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും New Regime തെരഞ്ഞെടുക്കുന്നവർക്ക്  കാര്യമായ രീതിയിലുള്ള സ്വീകരണം ലഭിക്കുമവിധമാണ് ഇത്തവണ നടത്തിയ പരിഷ്കാരങ്ങൾ 

OLD REGIME
2021-22 സാമ്പത്തിക വര്‍ഷത്തിലും 2022-23 സാമ്പത്തിക വര്‍ഷത്തിലും നമ്മള്‍ അനുവര്‍ത്തിച്ചു പോന്ന നിരക്കാണ് ഇത്.

ഈ രീതിയില്‍ വ്യക്തികളെ, സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ ആക്കി തിരിച്ച് ഓരോ വിഭാഗത്തിനും വ്യത്യസ്ത നികുതി സ്ലാബുകൾ ക്രമീകരിച്ചിട്ടുണ്ട്. ആകെ വരുമാനത്തില്‍ നിന്നും വ്യത്യസ്ത തരത്തിലുള്ള കിഴിവുകള്‍ കുറച്ചതിന് ശേഷമാണ് ടാക്സബിള്‍ ഇന്‍കം കണക്കാക്കുന്നത്. Standard Deduction, Professional Tax, Entertainment Allowance, HRA, NPS Contribution, Housing Loan interest Deductions, 80 C, Chapter VI-A യിലെ മറ്റു കിഴിവുകള്‍ തുടങ്ങിയവ കുറച്ചു ഭീമമായി താഴ്ത്തപ്പെട്ട വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നികുതി കണക്കാക്കുന്നത്. ഇതുമൂലം പരമാവധി നിക്ഷേപങ്ങള്‍ നടത്തി നികുതി കുറക്കുന്നതിനുള്ള സാധ്യത നിലവിലുണ്ട്. നിരക്കുകള്‍ ചുവടെ .




ഈ ഓപ്ഷന്‍ സ്വീകരിക്കുന്ന പക്ഷം 2021-22, 2023-24 സാമ്പത്തീക വര്ഷങ്ങളിൽ നമ്മള്‍ നേടിയിരുന്ന എല്ലാ ഇളവുകളും അതേപടി ഈ വര്‍ഷവും അനുഭവിക്കാന്‍ കഴിയുന്നു. ഇളവുകളുടെ വിവരങ്ങള്‍ എന്താണെന്ന് ചുവടെ ലിങ്കിൽ വിവരിക്കുന്നുണ്ട്.

പെൻഷൻ ആയവരുടെയും Income Tax calculate ചെയ്യാൻ കഴിയും

Income Tax Software by Sudheer Kumar T 

EASYTAX
Software Prepared by Sudheer Kumar T 
┗➤ Download  (Excel version 2.1)  Updated on 23-12-2023
(10E Relief Calculator Included inside the Tax Software)
(Anticipatory Statement also available in this Software)

Software Prepared by Sudheer Kumar T K
┗➤ Download  (Ubuntu-Linux Version 2.1)  Updated on 23-12-2023
(10E Relief Calculator Included inside the Tax Software)
(Anticipatory Statement also available in this Software)

10E ഉപയോഗിച്ചോ അല്ലാതെയോ Income Tax Calculation നടത്തുന്നതിന് സഹായകമായ വീ‍ഡിയോ
┗➤ Click here
(10E ഉപയോഗിക്കേണ്ട ആവശ്യമില്ലാത്തവർക്ക് ആദ്യത്തെ 6 മിനുട്ട് വരെ വീഡിയോ കണ്ടാൽ മാതിയാകും)

Income Tax Software by Ecostatt-Online Version

Tax Software Prepared by the Ecostatt team
┗➤ Click here  (Online Mobile/PC Version)

10E Relief Calculator 
Prepared by the Ecostatt team
┗➤ Click here (Online Mobile/PC Version)

Income Tax Software by Shefeeq M P 

Tax Consultant unlimited (With Simplified Settings)-An excel programmed utility for the preparation of Income Tax related forms like Annual Tax Statements, Anticipatory Statements, Form 10E, Form16, Form 12BB, Annexure-II, and Consolidated Statement for any Financial Year.Option for comparing tax in Old and New regime of Employees and Pensioners. (10E Relief Calculator Included inside the Tax Software)

Software Prepared by Shefeeq M P
┗➤ Download   Ver 7.13 (Excel Version) 

Help Video Link
┗➤ Click here

Income Tax Software by Gigi Varughese

Software Prepared by Gigi Varughese
┗➤ Download  (Windows Excel)

Software Prepared by Gigi Varughese
┗➤ Download  (Ubuntu LibreOffice)

Software Help file
┗➤ Download 

Income Tax Software by Saji V Kuriakose

The All-New TIMUS 14-Multi-Purpose utility Software includes modules for Anticipatory and Final Income Tax Statement Preparation directly fetching data from SPARK Salary Drawn Statement, PIMS Anticipatory Statement -Data Integration (for treasuries), Annexure 2 extraction, Annexure2  consolidated Statement, Bulk Form 16 B Generation, Pension Revision 2019-arrear Calculator, Income Tax Calculator, NPS Bill/Challan  Preparation for Treasuries, Links to Various sites/tds tutorial.

TIMUS 14:TIMUS TAX UTILITY യുടെ  2023-24 സാമ്പത്തിക വർഷത്തിൽ ആദായ നികുതി കണക്കാക്കുന്നതിനുള്ള പുതിയ പതിപ്പ്

2022-23 സാമ്പത്തിക വർഷത്തെ Anticipatory, Final IT Statement,  Annexure 2 for RPU  എന്നിവ ഒറ്റ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്, ഒരേ ഡേറ്റയിൽ നിന്ന്  തയ്യാറാക്കുന്നതിനുള്ള സൗകര്യം. 

പഴയ Tax Regime  പുതിയ concessional  Tax regime എന്നിവ അനുസരിച്ചുള്ള  നികുതി സോഫ്റ്റ്‌വെയർ തനിയെ കണക്കാക്കുന്നതിനാൽ    ആയാസരഹിതമായി 2 രീതിയും  അനുസരിച്ചുള്ള  നികുതി  താരതമ്യം ചെയ്യുന്നതിനും  ലാഭകരമായ ഓപ്ഷൻ  നടത്തുന്നതിനും സൗകര്യം . 

2009-2010 മുതൽ 2022-23 വരെയുളള  സാമ്പത്തികവർഷങ്ങളിലെ Income Tax Statements തയ്യാറാക്കാൻ timus ഉപയോഗിക്കാവുന്നതാണ്. 

വളരെ കൃത്യമായ രീതിയിൽ 10E കണക്കാക്കുന്നതിനുള്ള ഓപ്ഷൻ കൂടി ലഭ്യമാക്കുന്നു. 

PIMS (Treasury) Anticipatory Statementൽ നിന്ന് ഡേറ്റ നേരിട്ട് ശേഖരിക്കുന്നതിനും  നികുതി കണക്ക് കൂട്ടുന്നതിനും ഡേറ്റാബേസിലേക്ക് സൂക്ഷിക്കുന്നതിനും Anticipatory/ Final IT Statement, Annexure 2 എന്നിവ തയ്യാറാക്കുന്നതിനുമുള്ള സൗകര്യം.

ശമ്പളവും കിഴിവുകളുമെല്ലാം manual ആയി entry ചെയ്തു കൊടുക്കേണ്ടി വരുന്ന  രീതികളിൽ  നിന്നും വ്യത്യസ്തമായി സ്പാർക്കിൽ നിന്നും ലഭിക്കുന്ന സാലറി ഡ്രോൺ സ്റ്റേറ്റ്മെന്റ് - PDF ഫയലിൽ നിന്നും ഡേറ്റാ നേരിട്ട് ശേഖരിക്കുന്ന രീതിയിലാണ് Timus തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്നn വിവരങ്ങൾ ഡേറ്റാബേസിലേക്ക് സേവ് ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിന്നും സൗകര്യമുണ്ട്. കൂടാതെ RPU വിൽ ഉപയോഗിക്കുന്ന Annexure 2 കൂടി ജനറേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കൂടി ലഭ്യമാകുന്നു, എന്നത്  Timus നെ കൂടുതൽ വ്യത്യസ്ഥമാക്കുന്നു..

Capturing data from PIMS Anticipatory Statement : PIMS Anticipatory Statementൽ നിന്ന് ഡേറ്റ നേരിട്ട് ശേഖരിക്കുന്നതിനും  നികുതി കണക്ക് കൂട്ടുന്നതിനും ഡേറ്റാബേസിലേക്ക് സൂക്ഷിക്കുന്നതിനും പിന്നീട് ആവശ്യാനുസരണം , selection criteria അനുസരിച്ച്‌, തിരിച്ച് വിളിക്കുന്നതിന്നും ആവശ്യമായ Deductions ചേർത്ത്,IT Statement,Annexure 2 എന്നിവ തയ്യാറാക്കുന്നതിനുമുള്ള സൗകര്യം

Software Prepared by Saji  V Kuriakose
┗➤ Download (Windows version) (Updated 12-02-2024)
(timus13.exe ഇത് ഒരു എക്സിക്യൂട്ടബിൾ സിപ് ഫയൽ ആണ്.ഡൌൺലോഡ് ചെയ്തു കിട്ടുന്ന timus13.exe എന്ന ഫയലിൽ double click ചെയ്താൽ ഇത് തനിയെ extract ചെയ്യപ്പെട്ടു, timus13 എന്ന ഒരു ഫോൾഡർ ലഭ്യമാകും. ആ ഫോൾഡറിലുള്ള TiMUS-13.xls എന്ന excel file ഓപ്പൺ ചെയ്തു പ്രോഗ്രാം പ്രവർത്തിപ്പിക്കാവുന്നതാണ്. ഇത്തരം self extractor files ഇമെയിൽ വഴി അയക്കുവാൻ സാധിക്കില്ല)
or
┗➤ Download (Windows version) (Updated on 12-02-2024)
(timus13.zip - ഇത് സാധാരണ സിപ് ഫയലാണ്. ഈ സിപ് ഫയൽ ഡൌൺലോഡ് ചെയ്യുന്നവർ നിർബന്ധമായും ഏതെങ്കിലും ZIP FILE Extractor (Win Zip/Win Rar/7zip ) ഉപയോഗിച്ച് extract ചെയ്യേണ്ടതാണ്. ഇങ്ങനെ extract ചെയ്യുമ്പോള് timus13 എന്ന ഒരു ഫോൾഡർ ലഭ്യമാകും. ആ ഫോൾഡറിലുള്ള timus13.xls എന്ന excel file ഓപ്പൺ ചെയ്തു പ്രോഗ്രാം പ്രവർത്തിപ്പിക്കാവുന്നതാണ്. (Win Zip /Win RAR കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർ WinZip / WIN RARൽ നിന്നുകൊണ്ട് ഒരു കാരണവശാലും പ്രോഗ്രാം പ്രവർത്തിപ്പിക്കാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താല് trsvk202223.mdb file missing എന്ന എറർ മെസേജ് വരും. .ഇത്തരം ZIP FILES ഇമെയിൽ വഴി അയക്കാവുന്നതാണ്)

Income Tax Software by N P Krishna Das

എല്ലാ വിഭാഗക്കാർക്കും പ്രായം 60 ൽ താഴെ,60-80,80 ൽ മുകളിൽ,പെൻഷൻകാർ, സർവീസിലുള്ളവർ,U/S 89 (1) പ്രകാരം അരിയർ കിഴിവിന് 10E ഫോം വേണ്ടവർ, ആൻറിസിപേറ്ററി or ഫൈനൽ സ്റ്റേറ്റ്മെൻ്റ് തയ്യാറാക്കാൻ എന്നീ എല്ലാ ആവശ്യങ്ങൾക്കും കമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം

Software Prepared by N P Krishna Das (Suitable for Pensioners Also)
┗➤ Download (Excel Version)

Income Tax Calculation Notes for 2023-2024

Final Income Tax Calculation 2023-2024

Tax Notes-2023-24
🔻 
2023-24  സാമ്പത്തിക വർഷം മുതല്‍ പുതിയ ടാക്സ് റജീമില്‍ ആകര്‍ഷകമായ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശമ്പള വരുമാനക്കാര്‍ക്ക് 50000/- രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും ഏഴു ലക്ഷം വരെയുള്ള വരുമാനത്തിനു ടാക്സ് റിബേറ്റും ലഭിക്കും. ചുരുക്കത്തില്‍ ഏഴര ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് പുതിയ റജീമില്‍ ടാക്സ് ഉണ്ടാവില്ല. കൂടാതെ പുതിയ റജീം ഇനി മുതല്‍ ഡിഫോള്‍ട്ട് ഓപ്ഷനായിരിക്കും. ഇപ്രകാരം 2023-24 വര്‍ഷത്തെ വരുമാനം കണക്കുകൂട്ടി ഇൻകം ടാക്സ് ആന്‍റിസിപ്പേറ്ററി സ്റ്റേറ്റമെൻ്റ് തയ്യാറാക്കി  2023 മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം നല്‍കേണ്ടതുണ്ട്. 

മാർച്ചിൽ നമ്മൾ തയ്യാറാക്കിയ Anticipatory Statement പ്രകാരം ഇപ്പോള്‍ നമ്മുടെ ശമ്പളത്തിൽ പിടിച്ചെടുക്കുന്ന നിരക്കില്‍ വരുന്ന മാസങ്ങളിലും നികുതി പിടിക്കുകയാണെങ്കിൽ അധികം/കുറവ്  നികുതിയടക്കുന്ന സാഹചര്യമുണ്ടാകും. അതൊഴിവാക്കുന്നതിന് വേണ്ടി ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ക്ക് (DDO) ഡിസംബർ  മാസം ഒരു റിവൈസ്ഡ് ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റി നല്‍കി പിടിച്ചെടുക്കുന്ന നികുതി നിരക്കില്‍ മാറ്റം വരുത്തുന്നത് നന്നായിരിക്കും. 

 ശ്രദ്ധിക്കുക : 

ഈ വർഷം new regime പ്രകാരം income tax കണക്കാക്കുന്നതിൽ  ചുവടെ പറയുന്നത്  പ്രകാരമുള്ള  മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നാൽ  പലരും ഉപയോഗിക്കുന്ന, ഓൺലൈനിൽ  ലഭ്യമായ പല സോഫ്റ്റ്‌വെയറുകളിലും ഇപ്പോഴും ആ മാറ്റങ്ങൾ വന്നതായി കാണുന്നില്ല. 

1. കഴിഞ്ഞ വർഷം new regime ൽ deductions ഒന്നും തന്നെ അനുവദനീയമായിരുന്നില്ല . എന്നാൽ ഈ വർഷം 7 ലക്ഷത്തിനു മുകളിൽ 50000 രൂപ വരെ standard deduction അനുവദിച്ചിട്ടുണ്ട്.

2. Taxable income 7 ലക്ഷം കടന്നാൽ slab പ്രകാരമുള്ള percentage അനുസരിച്ചുള്ള മുഴുവൻ തുകയും income tax അടക്കണമായിരുന്നു . എന്നാൽ ഈ വർഷം 7 ലക്ഷത്തിനു മുകളിൽ വരുന്ന വരുമാനത്തിനുള്ള നികുതി slab പ്രകാരമുള്ള percentage വെച്ച്  കണക്കാക്കുമ്പോഴുള്ള നികുതി തുക,7 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിനേക്കാൾ കൂടുതലാണോ കുറവാണോ എന്ന് നോക്കി കുറവുള്ള തുക അടച്ചാൽ മതി.ബാക്കി തുക സെക്ഷൻ 87A പ്രകാരം marginal relief ആയി ഒഴിവാക്കാം. Marginal relief ന്റെ ഉദാഹരണം  പട്ടികയിൽ നൽകുന്നു.

Calculation of Marginal Relief
┗➤ Download 


INCOME TAX NEW REGIME - Anticipatory Income Tax Preparation 2023-24 FY: 
By DR. Manesh Kumar. E

2023 വർഷത്തെ ബജറ്റിൽ 2023-24 സാമ്പത്തിക വർഷത്തിൽ പുതിയ റെജീമിൽ ഒട്ടനവധി മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂരിഭാഗം ആദായനികുതിദായകർക്കും ഈ വർഷം മുതൽ New Regime ആയിരിക്കും കൂടുതൽ ബെനഫിഷ്യൽ. പഴയ സ്കീമിൽ ഉണ്ടായിരുന്ന സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഈ വർഷം മുതൽ പുതിയ റെജീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ New Regime നെ Default Regime ആയി പ്രഖ്യാപിച്ചിട്ടുമുണ്ട്. 

2023 മാർച്ച് മാസത്തെ‌ സാലറിബിൽ തയ്യാറാക്കുന്നതിന്‌മുന്നോടിയായി എല്ലാ ജീവനക്കാരുടേയും 2023-24 വർഷത്തെ ആന്റിസിപ്പേറ്ററി ആദായനികുതി സ്റ്റേറ്റ്മെന്റ് തയാറാക്കേണ്ടതുംഅതിനനുസരിച്ചുള്ള‌ ഡിഡക്ഷൻ നടത്തേണ്ടതുമാണ്. ജീവനക്കാർക്ക് അവർക്ക് ബെനഫിഷ്യൽ ആയ റെജീം നിലവിൽ സ്വീകരിക്കാവുന്നതാണ്. പുതിയ റെജീമിൽ ടാക്സ് കാൽക്കുലേറ്റ് ചെയ്യുന്ന വിധം വിശദീകരിക്കുന്ന ഹെല്പ്ഫയൽ...
Download pdf
┗➤ Download (Published on 14-03-2023)

New & Old Regime ൽ ആദായനികുതി കണക്കാക്കുന്ന വിധം വിശദീകരിക്കുന്ന ഹെല്പ്ഫയൽ...
Download pdf
┗➤ Download (Published on 14-03-2023)

PR 2019-HSS New Scales with Increment table-Prepared by Bibin C Jacob
┗➤ Download 

PR 2019- HS New Scales with Increment Table Prepared by Bibin C Jacob
┗➤ Download

PR 2019-LP/UP New Scales with Increment table-Prepared by Bibin C Jacob
┗➤ Download 

Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top