Income Tax Calculation 2021-2022
Without any change in the method of calculating the tax and slabs, as given last year, Old Regime/New Regime are given two options, giving the taxpayer the opportunity to choose the most suitable option
നികുതി കണക്കാക്കുന്ന രീതിയിലും സ്ലാബുകളിലും യാതൊരു മാറ്റവും വരുത്താതെ, കഴിഞ്ഞ വർഷം അനുവർത്തിച്ചതുപോലെ Old Regime/ New Regime എന്നിങ്ങനെ രണ്ടു ഓപ്ഷനുകൾ നൽകുകയും അതിൽ നികുതി ദാദാവിന് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ സ്വീകരിക്കുവാനുള്ള അവസരം നൽകുകയും ചെയ്യുന്നു....OLD REGIME
പഴയ രീതിയില്‍ സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറി ആക്കി തിരിച്ച് മൂന്ന് വിഭാഗത്തിനും വ്യത്യസ്ത നികുതി സ്ലാബുകളായിരുന്നു. ഈ നിരക്കുകള്‍ താഴെ കാണുക. ഈ രീതിയില്‍ ആകെ വരുമാനത്തില്‍ നിന്നും വ്യത്യസ്ത തരത്തിലുള്ള കിഴിവുകള്‍(Standard Deduction, Professional Tax, Entertainment Allowance, HRA, NPS Contribution, Housing Loan interest Deductions, 80 C, Chapter VI-A യിലെ മറ്റു കിഴിവുകള്‍) കഴിഞ്ഞതിന് ശേഷമാണ് ടാക്സബിള്‍ ഇന്‍കം (ടോട്ടല്‍ ഇന്‍കം) കണക്കാക്കുന്നത്. ഈ തുകയുടെ അടിസ്ഥാനത്തിലാണ് നികുതി കണക്കാക്കുന്നത്. ഈ രീതിയില്‍ നിക്ഷേപങ്ങള്‍ക്കും മറ്റും ഊന്നല്‍ നല്‍കി നികുതി കുറക്കുന്നതിനുള്ള ഒരു സാധ്യത നിലവിലുണ്ടായിരുന്നു.
NEW REGIME
പുതിയ നികുതി സമ്പ്രദായമനുസരിച്ച് വരുമാന പരിധികളെ 7 സ്ലാബുകളാക്കി തിരിച്ചാണ് നികുതി കണക്കാക്കുന്നത്. രണ്ടര ലക്ഷം രൂപയുടെ ഇടവേളകളാക്കി തിരിച്ച് താരതമ്യേന പഴയ നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇവിടെ നികുതി ഈടാക്കുന്നത്.എ ന്നാല്‍ ഇവിടെ ആകെ വരുമാനത്തില്‍ നിന്നും ഒരു തരത്തിലുള്ള ഡിഡക്ഷനുകളും അനുവദിക്കുന്നതല്ല എന്നതാണ് പ്രത്യേകത. Professional Tax, Entertainment Allowance, HRA, Staandard Deduction, NPS Contribution, Housing Loan Deductions, 80 C , Chapter VI-A യിലെ മറ്റു കിഴിവുകള്‍ തുടങ്ങിയവ ഒന്നും തന്നെ അനുവദിക്കുന്നതല്ല. ചുരുക്കിപ്പറഞ്ഞാല്‍ Gross Income തന്നെയാണ് ഇവിടെ ടാക്സബിള്‍ ഇന്‍കം ആയി പരിഗണിെക്കപ്പടുന്നത്.
എന്നാല്‍ ടാക്സബിള്‍ ഇന്‍കം 5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ പഴയ രീതിയിലെന്ന പോലെ തന്നെ 87(എ) എന്ന വകുപ്പ് പ്രകാരം 12,500 രൂപയുടെ റിബേറ്റ് ഈ സ്കീമിലും ലഭിക്കുന്നു.
പുതിയ രീതിയില്‍ സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ വേര്‍തിരിവുകളൊന്നുമില്ല. എല്ലാ വ്യക്തികളെയും തുല്യരായി പരിഗണിച്ച് ഒറ്റ നികുതി സ്ലാബ് മാത്രമാണുള്ളത്.
ഈ പുതിയ നികുതി രീതിപ്രകാരം വരുമാനത്തെ 7 സ്ലാബുകളാക്കി തിരിച്ചാണ് നികുതി കണക്കാക്കുന്നത്
Income Tax calculation in Spark
Income Tax Software by Alrahman
Tax Software Prepared by Alrahman(Windows Microsoft Access Version)
10E Relief Calculator By Alrahman
Income Tax Software by Ecostatt-Online Version
Tax Software Prepared by Ecostatt team
10E Relief Calculator Prepared by Ecostatt team
Income Tax Software by Sudheer Kumar T
10E Relief Calculator Included inside the Tax Software
Software Prepared by Sudheer Kumar T
10E ഉപയോഗിച്ചോ അല്ലാതെയോ Income Tax Calculation നടത്തുന്നതിന് സഹായകമായ വീഡിയോ
(10E ഉപയോഗിക്കേണ്ട ആവശ്യമില്ലാത്തവർക്ക് ആദ്യത്തെ 6 മിനുട്ട് വരെ വീഡിയോ കണ്ടാൽ മാതിയാകും)
Software Prepared by Sudheer Kumar T KIncome Tax Software by Babu Vadakanchery
ECTAX 2022 with 10 E facility, Click on the following link. Kindly remember that downloading should be done in a windows system
Software Prepared by Babu Vadakanchery
Income Tax Software by Shefeeq M P
Tax Consultant unlimited (With Simplified Settings)-An excel programmed utility for the preparation of Income Tax related forms like Annual Tax Statement, Anticipatory Statement, Form 10E, Form16, Form 12BB, Annexure-II, and Consolidated Statement for any Financial Year.Option for comparing tax in Old and New regime of Employees and Pensioners. (10E Relief Calculator Included inside the Tax Software)
ഡെഫേർഡ് സാലറി എന്റർ ചെയ്യാനുള്ള സൌകര്യം, വീട്ടു വാടക ബത്ത ബേസിക് പേ യുടെ ശതമാന നിരക്കിൽ, ഓട്ടോ എൻ പി എസ് എന്ട്രി എന്നിവ ഉൾപ്പെടുത്തി ടാക്സ് കൺസൾട്ടന്റ് 6.21 പുതിയ വേർഷൻ പരിഷ്കരിച്ചു
Software Prepared by Shefeeq M P
┗➤ Download (Excel Version) (Ver 6.21 Updated on 21-01-2022)
Help Video Link
Income Tax Software by N P Krishna Das
എല്ലാ വിഭാഗക്കാർക്കും പ്രായം 60 ൽ താഴെ, 60-80 , 80 ൽ മുകളിൽ, പെൻഷൻകാർ, സർവീസിലുള്ളവർ, U/S 89 (1) പ്രകാരം അരിയർ കിഴിവിന് 10 E ഫോം വേണ്ടവർ, ആൻറിസിപേറ്ററി or ഫൈനൽ സ്റ്റേറ്റ്മെൻ്റ് തയ്യാറാക്കാൻ എന്നീ എല്ലാ ആവശ്യങ്ങൾക്കും കമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം
Software Prepared by N P Krishna Das (Suitable for Pensioners Also)
IT22_calcnprint-Pensioner(ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് 2022-പെൻഷൻ സ്പെഷൽ)
PR 21_4pensioners_da_pr_ arr(പെൻഷൻ പരിഷ്കരണം-ARREAR SPLITER4IT-10E)
Calcnprint - 10E ഫോം ലളിതമായി പൂരിപ്പിക്കാം
ചോദ്യം I(a): ഈ വർഷം വാങ്ങിയ ആകെ അരിയറിൽ മുൻവർഷങ്ങളിലേക്ക് ഉള്ള അരിയർ മാത്രം ഇവിടെ ചേർക്കുക.
അനക്സർ l ടേബിൾ A യിൽ കോളം 2: ഇവിടെ അരിയർ ക്രമീകരിക്കേണ്ട കൊല്ലങ്ങളുടെ നേരെ അതാതു കൊല്ലങ്ങളിൽ സമർപ്പിച്ച റിട്ടേണിലെ നികുതി വിധേയ വരുമാനം (taxable income after deductions) ചേർക്കുക. ഈ സംഖ്യകൾ അറിയില്ലെങ്കിൽ e-filing സൈറ്റിൽ ലോഗിൻ ചെയ്ത് എടുക്കാം.
അനക്സർ l ടേബിൾ A യിൽ കോളം 3: ഇവിടെ അതാതു കൊല്ലങ്ങളുടെ നേരെ അതാത് കൊല്ലങ്ങളിലേക്കുള്ള അരിയർ ചേർക്കുക. താഴെ തുക ചോദ്യം I(a) യിൽ ചേർത്ത സംഖ്യയായിരിക്കും.
10E യിൽ ബാക്കി എല്ലാം താനെ (Automatic) വരും.
10 E ഫോമിലേക്ക് ആവശ്യമായ അരിയർ വിവരങ്ങൾ മുൻ വർഷങ്ങളിലേക്കുള്ള ( 18-19, 19 -20, 20 -21) അരിയർ spliter കൂടി ഉൾപ്പെടുത്തി പെൻഷൻ കാരുടെ പെൻഷൻ റിവിഷൻ കാൽകുലേറ്റർ PR 21_ 4pensioners പരിഷ്കരിച്ചിട്ടുണ്ട്.
Income Tax Software by Anubhesh Sudhakaran
ഈ version Windows ൽ Microsoft Excel 2007 അല്ലെങ്കിൽ അതിനേക്കാൾ ഉയർന്ന Excel Versions ൽ മാത്രമെ പ്രവർത്തിക്കുകയുള്ളു. ഈ software Visual Basic Program ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്നതിനാൽ ഈ Version Ubuntu Operating System ത്തിലെ Excel software ന് തത്തുല്യമായ Libre Office/Open Office എന്നി software കളിൽ പ്രവർത്തിക്കുന്നതല്ല. ഈ version നിൽ ഒരു ഓഫീസിലെ എല്ലാ ജീവനക്കാരുടെയും വിവരം ശേഖരിക്കുവാനും അവരുടെ IT Statement, Form 16, Form 12 BB തുടങ്ങിയ എല്ലാ Statement കളുടെയും PDF file ലഭ്യമാക്കുന്നതിനും സാധിക്കുന്നതാണ്. ഫയൽ size കുറയ്ക്കുന്നതിന്റെ ഭാഗമായി smarTax 1 ന്റെ ഒരു zip ഫയലാണ് ലഭ്യമാക്കിയിട്ടുള്ളത്. Download ചെയ്തതിനു ശേഷം unzip ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Software Prepared by Anubhesh Sudhakaran
ചില Microsoft Excel 2007 versions ൽ PDF ന്റെ plugin ഇല്ലാത്തതിനാൽ output കിട്ടാതെ വരും.
താഴെയുള്ള link ൽ കൊടുത്തിരിക്കുന്ന plugin download ചെയ്ത് അത് install ചെയ്യുമ്പോൾ പരിഹരിക്കപ്പെടുന്നതാണ്.
Download Save as pdf plugin
Income Tax Software by Saji V Kuriakose
The all-new TIMUS 12 - Multi-Purpose utility Software includes modules for Anticipatory and Final Income Tax Statement Preparation directly fetching data from SPARK Salary Drawn Statement, PIMS Anticipatory Statement -Data Integration (for treasuries), Annexure 2 extraction, Annexure2 consolidated Statement, Bulk Form 16 B Generation, Pension Revision 2014-arrear Calculator, Income Tax Calculator, NPS Bill / Challan Preparation for Treasuries, Links to Various sites/ tds tutorial.
TIMUS 12 : TIMUS TAX UTILITY യുടെ 2021-22 സാമ്പത്തിക വർഷത്തിൽ ആദായ നികുതി കണക്കാക്കുന്നതിനുള്ള പുതിയ പതിപ്പ്
1. ഡേറ്റ എൻട്രി ഇല്ലാതെ, SPARK Salary Drawn Statement -PDF ഫയലിൽനിന്നു നേരിട്ട് , ഡേറ്റാ എൻട്രി ഇല്ലാതെ തന്നെ Income Tax Statement തയ്യാറാക്കുന്നതിന് സഹായിക്കുന്നുv. Help File ലഭ്യമാണ്.
2. നേരിട്ട് Data Entry നടത്തി IT സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ് .
3. പെൻഷൻകാർ, ശമ്പളേതര വരുമാനക്കാർ എന്നിവർക്കും ആദായ നികുതി സ്റ്റേറ്റ്മെന്റ് തയ്യാറാക്കാം .
4. പുതിയ കൺസെഷണൽ നിരക്കും നിലവിലുള്ള നിരക്കും താരതമ്യം ചെയ്തു ലാഭകരമായ നിരക്ക് തെരഞ്ഞെടുക്കാം.
5. Anticipatory / Final Statement തയ്യാറാക്കുന്നതിനുള്ള സൗകര്യം .
6. 10E പുതിയ കൺസെഷണൽ നിരക്കിലും പഴയ നിരക്കിലും തയ്യാറാക്കുന്നതിനുള്ള സൗകര്യം.
7. TDS-Quarter 4- Annexure2 തയ്യാറാക്കൽ : Timus ൽ തയ്യാറാക്കുന്ന/ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ഒരൊറ്റ മൗസ് ക്ലിക്കിൽ Annexure 2 തയ്യാറാക്കാം.
8. 2009-2010 സാമ്പത്തികവർഷം മുതലുള്ള ഏതു സാമ്പത്തിക വർഷത്തെയും ആദായ നികുതി സ്റ്റേറ്റ്മെന്റ് തയ്യാറാക്കാം.
9. Capturing data from PIMS Anticipatory Statement : (for treasuries) PIMS Anticipatory Statementൽ നിന്ന് ഡേറ്റ നേരിട്ട് ശേഖരിക്കുന്നതിനും നികുതി കണക്ക് കൂട്ടുന്നതിനും ഡേറ്റാബേസിലേക്ക് സൂക്ഷിക്കുന്നതിനും പുനരുപയോഹിക്കുന്നതും സൗകര്യം
Software Prepared by Saji V Kuriakose
or
Income Tax Software by Gigi Varughese
Software Prepared by Gigi Varughese
Software Prepared by Gigi Varughese
Thanks for your response