ഈ വര്‍ഷത്തെ സോഫ്റ്റ് വെയര്‍ ഒരു സിപ്പ് ഫയലില്‍ ഉള്‍ക്കൊള്ളിച്ച ഒരു പാക്കേജായാണ് നിങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ 5 ഫയലുകള്‍ ഉണ്ടായിരിക്കും. ആദ്യം നിങ്ങള്‍ ഈ സിപ്പ് ഫയലിനെ എക്‌സ്ട്രാക്ട് ചെയ്ത് മറ്റൊരു ഫോള്‍ഡറിലേക്ക് സേവ് ചെയ്യുക. എക്‌സ്ട്രാക്ട് ചെയ്യാതെ തന്നെ ഫയലുകള്‍ ഓപ്പണ്‍ ആകുമെങ്കിലും എന്റര്‍ ചെയ്ത ഡാറ്റ സേവ് ചെയ്യാന്‍ നിങ്ങള്‍ വിട്ടുപോകാന്‍ സാധ്യതയുണ്ട്. Easy Tax 2021-22 എന്ന സോഫ്റ്റ് വെയര്‍ തന്നെ 32 ബിറ്റ് , 64 ബിറ്റ് എന്നീ രണ്ട് വേര്‍ഷനുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്നു മാത്രമേ നിങ്ങള്‍ ഉപയോഗിക്കേണ്ടതുള്ളൂ. ഏത് വേര്‍ഷന്‍ ഉപയോഗിക്കണം എന്നത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മൈക്രോസോഫ്റ്റ് ആക്‌സസിന്റെ വേര്‍ഷന് അനുസരിച്ചിരിക്കും. (വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം 32 ബിറ്റോ, 64 ബിറ്റോ എന്നതിനെ ആശ്രയിച്ചല്ല ഇത് തീരുമാനിക്കുന്നത്) നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മൈക്രോസോഫ്റ്റ് ആക്‌സസ് വേര്‍ഷന്‍ 2007 ഓ അതിന് മുമ്പോ ഉള്ള വേര്‍ഷനാണെങ്കില്‍ നിങ്ങളുടെ സിസ്റ്റത്തില്‍ 32 ബിറ്റ് വേര്‍ഷനാണ് പ്രവര്‍ത്തിക്കുക. ഇനി ആക്‌സസ് 2010 ഓ അതിന് ശേഷമോ ഉള്ള വേര്‍ഷനാണെങ്കില്‍ 64 ബിറ്റ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാല്‍ മതി.
സാധാരണത്തേതിലും നിന്നും വ്യത്യസ്തമായി ഇപ്രാവശ്യം 2 സ്കീമുകളില് നികുതി കണക്കാക്കി ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാം.അത് കൊണ്ട് തന്നെ സോഫ്റ്റ് വെയർ ഡവലപ്മെന്റ് അല്പം ബുദ്ധിമുട്ടേറിയതായിരുന്നു. പരമാവധി ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തിട്ടുള്ളതെങ്കിലും കാല്ക്കുലേഷനുകളിലെ കൃത്യത പരിശോധിക്കുക. തെറ്റുകള് ശ്രദ്ധയിൽ പെട്ടാൽ വിവരം ഇ-മെയിലായി അയക്കുക.
ഫെബ്രുവരി 1ന് സാമ്പത്തിക മന്ത്രി ശ്രീമതി നിര്‍മ്മല സീതാറാം അവതരിപ്പിച്ച സാമ്പത്തിക ബജറ്റില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട് ചില സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
നികുതി നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും യാതൊരു മാറ്റവും വന്നിട്ടില്ല. എന്നാല്‍ NEW REGIME എന്ന പേരില്‍ ഓപ്ഷണലായി ഒരു പുതിയ നികുതി സ്കീമും കൂടി അവതരിപ്പിച്ചു. ഇതിലേക്ക് മാറണമെന്നുള്ളവര്‍ക്ക് മാറാം അതല്ലാത്തവര്‍ക്ക് കഴിഞ്ഞവര്‍ഷത്തെ രീതി തുടരുകയും ചെയ്യാം.
പഴയ രീതിയില്‍ സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറി ആക്കി തിരിച്ച് മൂന്ന് വിഭാഗത്തിനും വ്യത്യസ്ത നികുതി സ്ലാബുകളായിരുന്നു. ഈ നിരക്കുകള്‍ താഴെ കാണുക. ഈ രീതിയില്‍ ആകെ വരുമാനത്തില്‍ നിന്നും വ്യത്യസ്ത തരത്തിലുള്ള കിഴിവുകള്‍ കഴിഞ്ഞതിന് ശേഷമാണ് ടാക്സബിള്‍ ഇന്‍കം (ടോട്ടല്‍ ഇന്‍കം) കണക്കാക്കുന്നത്. ഈ തുകയുടെ അടിസ്ഥാനത്തിലാണ് നികുതി കണക്കാക്കുന്നത്. ഈ രീതിയില്‍ നിക്ഷേപങ്ങള്‍ക്കും മറ്റും ഊന്നല്‍ നല്‍കി നികുതി കുറക്കുന്നതിനുള്ള ഒരു സാധ്യത നിലവിലുണ്ടായിരുന്നു.
പുതിയ നികുതി സമ്പ്രദായമനുസരിച്ച് വരുമാന പരിധികളെ 7 സ്ലാബുകളാക്കി തിരിച്ചാണ് നികുതി കണക്കാക്കുന്നത്. രണ്ടര ലക്ഷം രൂപയുടെ ഇടവേളകളാക്കി തിരിച്ച് താരതമ്യേന പഴയ നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇവിടെ നികുതി ഈടാക്കുന്നത്. ന്നാല്‍ ഇവിടെ ആകെ വരുമാനത്തില്‍ നിന്നും ഒരു തരത്തിലുള്ള ഡിഡക്ഷനുകളും അനുവദിക്കുന്നതല്ല എന്നതാണ് പ്രത്യേകത. Professional Tax, Entertainment Allowance, HRA, Staandard Deduction, NPS Contribution, Housing Loan Deductions, 80 C , Chapter VI-A യിലെ മറ്റു കിഴിവുകള്‍ തുടങ്ങിയവ ഒന്നും തന്നെ അനുവദിക്കുന്നതല്ല. ചുരുക്കിപ്പറഞ്ഞാല്‍ Gross Income തന്നെയാണ് ഇവിടെ ടാക്സബിള്‍ ഇന്‍കം ആയി പരിഗണിെക്കപ്പടുന്നത്.
എന്നാല്‍ ടാക്സബിള്‍ ഇന്‍കം 5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ പഴയ രീതിയിലെന്ന പോലെ തന്നെ 87(എ) എന്ന വകുപ്പ് പ്രകാരം 12,500 രൂപയുടെ റിബേറ്റ് ഈ സ്കീമിലും ലഭിക്കുന്നു.
പുതിയ രീതിയില്‍ സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ വേര്‍തിരിവുകളൊന്നുമില്ല. എല്ലാ വ്യക്തികളെയും തുല്യരായി പരിഗണിച്ച് ഒറ്റ നികുതി സ്ലാബ് മാത്രമാണുള്ളത്.
നമ്മൾ കഴിഞ്ഞ വർഷം തുടർന്നു വന്നിരുന്ന പഴയ സ്കീമിൽ ഹൗസിംഗ് ലോണിന്റെ മുതലിലേക്കടച്ചിരുന്ന തുക 80 സി യില് പരമാവധി ഒന്നര ലക്ഷം രൂപ വരെയും പലിശയിലേക്കടച്ചിരുന്ന തുക 2 ലക്ഷം രൂപ വരെ Income From House Property എന്നതില് നഷ്ടമായിട്ടും കാണിച്ചിരുന്നു. എന്നാല് പുതിയ സ്കീമിൽ ഈ രണ്ട് ഡിഡക്ഷനുകളും ലഭ്യമല്ല. എന്നാല് വാടകയ്ക്ക് നല്കിയ വീടാണെങ്കില് അതില് നിന്നും ലഭിക്കുന്ന വാടക വരുമാനം Income From House Property എന്നതില് വരുമാനമായി കാണിക്കണം. ഈ സാഹചര്യത്തില് പുതിയ സ്കീമില് ഹൗസിംഗ് ലോണിന്റെ പലിയ ഈ വരുമാനത്തില് നിന്നും കുറക്കാന് അനുവദിക്കുന്നുണ്ട്. എന്നാല് പരമാവധി കുറയ്ക്കാവുന്ന തുക നമുക്ക് വാടകയിനത്തില് ലഭിക്കുന്ന വരുമാനത്തില് നിജപ്പെടുത്തിയിരിക്കുന്നു. അതായത് നഷ്ടം സാലറി വരുമാനത്തില് നിന്നോ മറ്റ് വരുമാനങ്ങളില് നിന്നോ കിഴിവ് ചെയ്യാന് അനുവദിക്കുന്നതല്ല. എന്നാല് പഴയ സ്കീമിൽ ഈ നഷ്ടം 2 ലക്ഷം വരെ നമുക്ക് കിഴിവ് ചെയ്യാവുന്നതാണ്.
പഴയ രീതിയാണോ പുതിയ രീതിയാണോ ലാഭകരം എന്ന് ചോദിച്ചാല്‍ അതിന് ഒറ്റയടിക്ക് മറുപടി പറയുക സാധ്യമല്ല. കാരണം അത് ഓരോ വ്യക്തികളുടെ ഡിഡക്ഷന്‍ സ്കീമുകള്‍ക്ക് അനുസരിച്ച് വ്യത്യാസം വരും. അത് വേര്‍തിരിക്കുന്നതിന് ഒരു കട്ട് ഓഫ് പോയിന്‍റ് നിശ്ചയിക്കുക സാധ്യമല്ല. ചെറിയ രീതിയില്‍ പറയുകയാണെങ്കില്‍ ഡിഡക്ഷന്‍ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുള്ള ആളുകള്‍ക്ക് പഴയ രീതിയില്‍ തുടരുക തന്നെയാവും ലാഭകരം.
എന്തായാലും ഇതിനെക്കുറിച്ച് ചിന്തിച്ച് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഈ ജോലി EASY TAX സോഫ്റ്റ് വെയര്‍ ചെയ്തുകൊള്ളും. ഒറ്റ ഡാറ്റാ എന്‍ട്രിയില്‍ തന്നെ രണ്ട് രീതിയിലും സ്റ്റേറ്റ്മെന്റുകള്‍ ജനറേറ്റ് ചെയ്യുന്ന തരത്തിലാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുള്ളത്. ഡാറ്റ എന്റര്‍ ചെയ്തതിന് ശേഷം Old Regime, New Regime എന്ന രണ്ട് സ്റ്റേറ്റ്മെന്‍റുകളും ഓപ്പണ്‍ ചെയ്തു നോക്കുക. ഏതാണോ നികുതി കുറവ് വരുന്നത് അത് പ്രിന്‍റെടുത്ത് ഓഫീസില്‍ സമര്‍പ്പിക്കുക.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ ഫോം-16 പാര്‍ട്ട് എ മാത്രം ട്രേസസ് വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയും പാര്‍ട്ട് ബി നമ്മള്‍ സോഫ്റ്റ് വെയറുകളില്‍ നിന്നും എടുത്ത് സ്ഥാപനമേധാവി ഒപ്പിട്ടു നല്‍കുകയുമായിരുന്നു പതിവ്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ഫോം 16 ന്‍റെ പാര്‍ട്ട് എ യും പാര്‍ട്ട് ബി യും നിര്‍ബന്ധമായും ട്രേസസില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക തന്നെ വേണം. ആയത് കൊണ്ട് ഇത്തവണ ഈസി ടാക്സില്‍ ഫോം 16 ജനറേറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ നല്‍കിയിട്ടില്ല. നല്‍കാന്‍ ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല. ട്രേസസില്‍ നിന്നും അല്ലാതെ ലഭിക്കുന്ന ഫോം 16 ന് നിയമ സാധുതയില്ല.
അരിയര്‍ റിലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിനുള്ള റിലീഫ് കാല്‍ക്കുലേറ്ററും ഇതോടൊന്നിച്ച് ലഭ്യമാക്കിയിട്ടുണ്ട്. ഇത്തവണ ടാക്സ് കണക്കാക്കാന്‍ രണ്ട് സ്കീമുകളുണ്ടല്ലോ.. ഈ രണ്ട് സ്കീമുകളിലും വരുന്ന നികുതി തുകകള്‍ വ്യത്യസ്തമായിരിക്കും. അരിയര്‍ റീലീഫിന്‍റെ തുക ടോട്ടല്‍ ടാക്സിനെ ആശ്രയിച്ച് വ്യത്യാസപ്പെടും എന്നത് കൊണ്ട് നമ്മള്‍ അരിയര്‍ റിലീഫും രണ്ട് സ്കീമിനും വെവ്വേറെ കാല്‍ക്കുലേറ്റ് ചെയ്യേണ്ടതുണ്ട്.
മൈക്രോസോഫ്റ്റിന്‍റെ ആക്സസ് സോഫ്റ്റ് വെയറിലാണ് ഈസി ടാക്സ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുള്ളത്. മൈക്രോസോഫ്റ്റ് ആക്സസിന്‍റെ 2010 വേര്‍ഷനോ അതിന് ശേഷമുള്ള വേര്‍ഷനോ ആണെങ്കില്‍ നിങ്ങള്‍ 64 ബിറ്റ് സോഫ്റ്റ് വെയറാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.
There seems an error in calculation as per new regime
ReplyDeletefor Income Rs. 1202750 tax calculated is 110550, But on manual calculation it comes to 115550
Its corrected
DeleteMost of the firewalls blocks this software from downloading . Is it safe?
ReplyDeleteSafe 100%
Deleteis this software compatible with Ubuntu
ReplyDeleteNo
DeleteForm16 is not available
ReplyDeletePls add android version
ReplyDelete