Plus One Admission Online Application-SWS 2024

 

ലോഗിൻ ചെയ്ത്
Status of Application: Application is final Application will be considered for allotment എന്നാണെന്ന് ഉറപ്പിക്കുക.




Plus One Application Submission-2024

Step-1
Create Candidate Login
ക്യാൻഡിഡേറ്റ് ലോഗിൻ ഉണ്ടാക്കുന്നതിനുള്ള ലിങ്ക് 
┗➤ Click here (Link Active Now)





Step-2
Candidate Login-SWS(Application Link)
പ്ലസ് വൺ അപേക്ഷകൾ സമർപ്പിക്കാനുള്ള ലിങ്ക് 
 🔻
(Link Active Now)




SWS Application No. മറന്നു പോയവർ ഈ ലിങ്ക് ഉപയോഗിക്കുക
Use GET USERNAME/APPLICATION NO Link
┗➤ Click here 

Certificate for Plus One Admission 2024
┗➤ Click here 

Plus One Application video tutorial(official)-2023
┗➤ Click here 

SWS Official Site Link 
┗➤ Click here

DGE Site for HSE & VHSE Admission
┗➤ Click here

SWS Higher Secondary Prospectus-2024
┗➤ Download  (Published on 08-05-2024)

How to Apply Online? (User Manual)
അപേക്ഷകൾ എങ്ങനെ സമർപ്പിക്കാം
┗➤ Download 

How to apply online help file
┗➤ Download 

Data Collection Sheet for Schools SWS-2024
┗➤ Download 

GET USERNAME/APPLICATION NO
┗➤ Click here

LSS Certificate from AEO(Format)
(LSS Qualified Students ഈ ഫോർമാറ്റിൽ AEO യിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങണം) 
┗➤ Download  

Weighted Grade Point Average(WGPACalculator(Official)
┗➤ Click here

Last Rank & WGPA Details for Plus One Admission
┗➤ Click here

Frequently Asked Questions(Officially by hsCAP in 2022)
┗➤ Click here

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി മെയ് 25th

അപേക്ഷ സമർപ്പണം ശ്രെദ്ധികേണ്ട കാര്യങ്ങൾ 
 🔻
2024 മെയ് 16 മുതൽ പ്ലസ് വൺ  പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി  സമർപ്പിക്കാവുന്നതാണ്. 
ഈ വർഷവും അപേക്ഷകൾ ഓൺലൈനായി കുട്ടികൾ തന്നെ ആണ് സമർപ്പിക്കേണ്ടത്.

അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. 

ഉപയോഗത്തിലുള്ള ഫോൺ നമ്പർ തന്നെ നൽകുക. SMS ലഭിക്കുന്ന ഫോൺ വേണം.

സ്കീം, രജിസ്റ്റർ നമ്പർ തുടങ്ങിയവ തെറ്റ് കൂടാതെ എൻ്റർ ചെയ്യുക

2024 സംസ്ഥാന സിലബസിൽ അല്ലാത്തവർ പേര്, ജനന തീയതി തുടങ്ങിയ വിവരങ്ങൾ ചേർക്കുമ്പോൾ തെറ്റ് വരാതെ നോക്കുക.

എസ്എസ്എൽസി ബുക്ക്/ടിസി പ്രകാരം Category general/dv/oec/obc ആണെങ്കിലും ഏകജാലക സംവിധാനത്തിൽ category നൽകുന്നത് Appendix 2 പ്രകാരം 17 വിഭാഗങ്ങളിൽ ഒന്നാണ്. ഉദാ. ഈഴവ/തിയ്യ കോഡ് 2, മുസ്ലിം കോഡ് 3.

Local Body (പഞ്ചായത്ത്/മുനിസിപ്പാലിറ്റി/താലൂക്ക്/ജില്ല) എന്നിവ തെറ്റ് കൂടാതെ നൽകണം. അല്ലെങ്കിൽ പ്രവേശനം നിരസിക്കപ്പെടാം.

ഗ്രേസ് മാർക്ക് ലഭിച്ചിട്ടുള്ള ഇനങ്ങളിൽ പിന്നീട് ബോണസ് പോയിൻ്റ്/പ്രത്യേക പരിഗണന ലഭിക്കുന്നതല്ല.

സ്കൂൾ/കോഴ്സ് ഓപ്ഷൻ നൽകുമ്പോൾ ഏറ്റവും ആഗ്രഹിക്കുന്ന സ്കൂൾ/ കോഴ്സ് ആദ്യം നൽകുക. പോകാൻ കഴിയുന്ന സ്കൂളുകളും പഠിക്കാൻ പറ്റുന്ന കോഴ്സുകളും മാത്രം ഓപ്ഷൻ ആയി നൽകുക.

Trial allotment പ്രസിദ്ധീകരിച്ചാൽ ആയത് പരിശോധിക്കുകയും സംശയങ്ങൾ ഉണ്ടെങ്കിലോ/എവിടെയും അലോട്മെൻ്റ് ലഭിച്ചിട്ടില്ലെങ്കിലോ സ്കൂൾ ഹെൽപ് ഡെസ്കുമായി ബന്ധപ്പെട്ട് ആവശ്യമായ മാറ്റങ്ങൾ വരുത്തുക.

അപേക്ഷ വിവരങ്ങൾ മുഴുവൻ പരിശോധിച്ചതിനു ശേഷം മാത്രം final confirmation നടത്തുക.

Final confirmation നടത്തിയതിന് ശേഷം ലഭിക്കുന്ന pdf download ചെയ്ത് സൂക്ഷിക്കുക. പ്രിൻ്റ് എടുക്കണം എന്നില്ല.

NB;-Final Confirmation നടത്തുവാൻ ഒരു കാരണ വശാലും മറന്ന് പോകരുത്. അപേക്ഷ പ്രവേശനത്തിന് പരിഗണിക്കില്ല

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി മെയ് 25th

CBSE ബോർഡിൽ പത്താം ക്ലാസ് പാസ്സായി ഏക ജലാകത്തിൽ പ്ലസ് വൺ അപേക്ഷിക്കുന്നവർ ഡിജി ലോക്കറിൽ 
മൊെബെൽ ആപ്പിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കണം'' ഏക ജാലക അപേക്ഷ സമർപ്പിക്കുന്നതും കമ്മ്യൂണിറ്റി & മേനേജ്മെൻ്റ് ക്വാട്ട അഡ്മിഷനും മൈഗ്രേഷൻ നിർബന്ധമാണ്

CBSE മാത്‍സ് Standard പഠിച്ചകുട്ടികൾക്ക് മാത്രമേ ഹയർസെക്കന്ററിയിൽ മാത്‍സ് വിഷയമായുള്ള സയൻസ് കോമ്പിനേഷൻ തെരഞ്ഞെടുക്കാൻ സാധിക്കൂ...
CBSE മാത്തമാറ്റിക്സ് Basic പഠിച്ചവർക്ക് ഹയർസെക്കന്ററിയിൽ മാത്തമാറ്റിക്സ് വിഷയമായുള്ള സയൻസ് കോമ്പിനേഷൻ Apply ചെയ്യാൻ കഴിയില്ല 

hsCAP വെബ്‌സൈറ്റിൽ  പ്രവേശിച്ച്  കുട്ടികൾക്ക് ഹയർസെക്കണ്ടറി വിഭാഗത്തിലേയ്ക്ക് അഡ്മിഷന്അപേക്ഷിക്കാം. ഹയർസെക്കണ്ടറിയുടെ ലിങ്കിൽ കയറിയ ശേഷം, CREATE CANDIDATE LOGIN-SWS എന്ന  ലിങ്കിലൂടെ കുട്ടികൾക്ക് ക്യാൻഡിഡേറ്റ് ലോഗിൻ create ചെയ്യാം. ഇതിന് ഒരു മൊബൈൽ നമ്പർ വേണം.ആ മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന  OTP ഉപയോഗിച്ച് കൊണ്ട് പുതിയ പാസ്സ്‌വേർഡ് കുട്ടികൾക്ക് നൽകാം(Login Password create ചെയ്യുമ്പോൾ More than 8 charecters long & Must contain one capital letter, one small letter,one number,one special character എന്നിവ ഉൾപ്പെടുന്ന എട്ടക്ക പാസ് വേഡ് വേണം ലോഗിൻ ക്രിയേറ്റ് ചെയ്യുന്നതിന്)ഈ പാസ്സ്‌വേർഡും അപ്പ്ലിക്കേഷൻ നമ്പറും കുട്ടികൾ ഓർത്ത് വയ്ക്കണം. അത് പോലെ ഉപയോഗത്തിലുള്ള മൊബൈൽ നമ്പർ തന്നെ നൽകണം.

അതിന് ശേഷം candidate ലോഗിനിലെ Apply online എന്ന ലിങ്കിലൂടെ കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കാം.

ഒരു കുട്ടിക്ക് ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രമേ നൽകാൻ സാധിക്കൂ. വ്യത്യസ്ത ജില്ലകളിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഓരോരോ ജില്ലക്കും വ്യത്യസ്ത ആപ്‌ളിക്കേഷനുകൾ നൽകണം.....

ഹയർ സെക്കൻഡറി ഏകജാലക അപേക്ഷ സമർപ്പിക്കുമ്പോൾ പത്താംതരം പഠനം സ്കീം "Others" ആയിട്ടുള്ളവർ മാർക്ക് ലിസ്റ്റ് /സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ,തുല്യതാ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി(File in pdf format and size below 100kbഅപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം..

വിഭിന്ന ശേഷി(IED) വിഭാഗത്തിൽ പ്രത്യേക പരിഗണനയ്ക്ക് അർഹരായവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് സ്കാൻ ചെയ്ത കോപ്പി(File in pdf format and size below 100kb) അപ്‌ലോഡ് ചെയ്യണം

മറ്റ് അപേക്ഷകർ അപേക്ഷയോടൊപ്പം യാതൊരുവിധ സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യേണ്ടതില്ല

അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന അപേക്ഷ നമ്പർ കൃത്യമായി എഴുതി സൂക്ഷിക്കുക

എയ്ഡഡ് സ്കൂളുകളിൽ മാനേജ്‌മെന്റ് /കമ്മ്യൂണിറ്റി സീറ്റിൽ അഡ്മിഷൻ നേടാൻ കുട്ടികൾ പ്രത്യേകം അപേക്ഷ ഫാറം  സ്കൂളിൽ നിന്നും വാങ്ങി അതാത് സ്കൂളിൽ തന്നെ നൽകേണ്ടതാണ്.

മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി വർദ്ധിപ്പിച്ചു.

കഴിഞ്ഞ വർഷം മുതൽ നീന്തലിന് നല്കിവന്നിരുന്ന ബോണസ് പോയിന്റ് ഒഴിവാക്കി.

ടൈ ബ്രേക്കിങിന്-NTSE(നാഷണൽ ടാലന്റ് സെർച് പരീക്ഷയിലെ) മികവിനൊപ്പം ഈ വർഷം പുതിയതായി NMMSSE[എൻ.എം.എം.എസ്.എസ്.ഇ] (നാഷണൽ മെരിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷ ), USS(യു.എസ്.എസ്),LSS(എൽ.എസ്.എസ്) പരീക്ഷകളിലെ മികവുകൾ കൂടി ഉൾപ്പെടുത്തി.

LSS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ അനുബന്ധമായി നൽകിയിട്ടുള്ള മാതൃകയിൽ AEO നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം
LSS Certificate from AEO(Format)
┗➤ Download   

USS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ പരീക്ഷാഭവനിൽ നിന്നും നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്

NMMSS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ SCERT പ്രസിദ്ധീകരിച്ചിട്ടുള്ള റിസൾട്ട് പേജ് ഹാജരാക്കണം
NMMSS Result Page
┗➤ Download   

വിഭിന്ന ശേഷി വിഭാഗത്തിലുള്ള (IEDകുട്ടികൾ 40 % അധികം വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം അവർക്ക് ഒന്നാമത്തെ ഒപ്ഷനിൽ തന്നെ അഡ്മിഷൻ ലഭിക്കുന്നതാണ് IED മെഡിക്കൽ ബോർഡ് വെരിഫിക്കേഷൻ (പ്രാക്ടിക്കൽ വിഷയങ്ങൾ പഠിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ) നടക്കുകയാണെങ്കിൽ അറിയിക്കുന്നതാണ്. വിഭിന്നശേഷി സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുന്നതിന്ന് 100kb PDF ഫയൽ ആകണം

Learning Disability(LD) is not considered under IED

IED includes MR, PH, DEAF, BLIND

Minimum 40% disability Medical board certificate needed for IED Reservation 

രജിസ്ട്രേഷൻ വിവരങ്ങൾ ഒഴികെയുള്ള മറ്റ് വിവരങ്ങൾ അപേക്ഷ കൺഫേം ചെയ്താൽ പിന്നിട് ട്രയൽ അലോട്ട്മെൻ്റ് സമയത്ത് തിരുത്താൻ സാധിക്കയുള്ളൂ. അപേക്ഷ വിവരങ്ങൾ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ലോഗിനിടേ കാണാൻ സാധിക്കും

സർക്കാർ സ്കൂളുകളിൽ മാത്രമെ EWS(മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ) സംവരണം ഉണ്ടായിരിക്കുകയുള്ളൂ

2020-21 ,2021-22 അക്കാദമിക വർഷങ്ങളിൽ എല്ലാ സ്കൂളുകളിലും ക്ലബ് പ്രവർത്തനങ്ങൾ നടന്നിട്ടില്ലാത്തതിനാൽ ഈ വർഷങ്ങളിൽ പഠിച്ച കുട്ടികൾക്ക് Club Certificate ടിക്  ചെയ്യാൻ പാടില്ല

2022-23 അക്കാദമിക വർഷത്തിൽ എല്ലാ സ്കൂളുകളിലും ക്ലബ് പ്രവർത്തനങ്ങൾ നടന്നിട്ടുള്ളതിനാൽ ഈ വർഷം ക്ലബ് പ്രവർത്തനങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് Club Certificate ടിക്  ചെയ്യാം 
(No Bonus Points for Club certificate)...Club certificate useful only for tie-breaking 

പഞ്ചായത്ത് (Local Body) SSLC സർട്ടിഫിക്കറ്റിലുള്ളത് ആണ് നൽകേണ്ടത്.എന്നാൽ ലോക്കൽ ബോഡി SSLC സർട്ടിഫിക്കറ്റിൽ ഉള്ളതിൽ നിന്നും വ്യത്യസ്തം ആണ് എങ്കിൽ റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.

ഏകജാലക  പ്രവേശനത്തിന്‌ നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന്‌ SSLC സര്‍ട്ടിഫിക്കറ്റ്‌ മതി. SC/ST/OEC വിഭാഗത്തപ്പെട്ട കുട്ടികൾ മാത്രമേ പ്രവേശന സമയത്ത്‌ വില്ലേജ്‌ ആഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുള്ളൂ..

സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ
 🔻
1. EWS റിസർവേഷൻ (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനറൽ വിഭാഗത്തിൽ പെട്ടവർ)

2. SC-ST വിദ്യാർത്ഥികൾ-Caste സർട്ടിഫിക്കറ്റ്
┗➤ Click here

3. CBSE വിദ്യാർത്ഥികൾ കാറ്റഗറി തെളിയിക്കുന്നതിന്(സംവരണ വിഭാഗം), നേറ്റിവിറ്റി (പഞ്ചായത്ത്, മുനിസിപ്പാലിറ്റി ബോണസ് മാർക്കിന്)
┗➤ Click here

4. SSLC സർട്ടിഫിക്കറ്റ് ലുള്ള അഡ്രസ് നിലവിൽ താമസിക്കുന്ന അഡ്രസിൽ നിന്ന് വ്യത്യാസമാണെങ്കിൽ റേഷൻ കാർഡോ/നേറ്റിവിറ്റി സർട്ടിഫിക്കറ്റോ.
┗➤ Click here

5. IED മെഡിക്കൽ സർട്ടിഫിക്കറ്റ് (അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം)

6. പത്താംതരം പഠനം സ്കീം "Others" ആയിട്ടുള്ളവർ മാർക്ക് ലിസ്റ്റ് /സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ,തുല്യതാ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി(File in pdf format and size below 100kb) അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം
┗➤ Click here for the Equivalency certificate(തുല്യതാ സർട്ടിഫിക്കറ്റ്) details

7. SSLC വിവരങ്ങളിൽ നിന്ന് എന്തെങ്കിലും മാറ്റം അപേക്ഷയിൽ രേഖപ്പെടുത്തിയാൽ അത് ' തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം

പഞ്ചായത്ത് മുനിസിപ്പാലിറ്റി താലൂക്ക് തുടങ്ങിയവയ്ക്ക് ഹാജരാക്കാൻ ആവശ്യപ്പെടുന്ന രേഖകൾ

1. മേൽവിലാസം ഉള്ള എസ്എസ്എൽസി ബുക്ക്
2. റേഷൻ കാർഡ്
3. Nativity Certificate (വില്ലേജിൽ നിന്നും ലഭിക്കുന്നത്)
ഇതിൽ ഏതെങ്കിലും ഒന്ന്

EWS Reservation Details
(Economically Weaker Sections in General Category)
 🔻
സർക്കാർ ഉത്തരവ് നo .137/2020(11/08/2020) പ്രകാരം സംസ്ഥാനത്തെ എല്ലാ
സർക്കാർ ഹയർ സെക്കന്ററി സ്ക്കൂളുകളിലും ആകെ സീറ്റിന്റെ 10% സീറ്റുകൾ  EWS ന് വേണ്ടി സംവരണംചെയ്തിരിക്കുന്നു 

സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ
 🔻
സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ രണ്ട് ഘട്ടങ്ങൾ ഉൾപ്പെട്ട ഓൺലൈൻ  സംവിധാനത്തിൽ ആയിരിക്കും. 

ആദ്യ ഘട്ടത്തിൽ സ്‌പോർട്ട്‌സിൽ മികവ് നേടിയ വിദ്യാർഥികൾ അവരുടെ സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. 

രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാർഥികൾ സ്‌പോർട്ട്‌സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂൾ/കോഴ്‌സുകൾ ഓപ്ഷനായി  ഉൾക്കൊള്ളിച്ച് ഓൺലൈനായി സമർപ്പിക്കണം.
 
ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.

Sports Quota Admission: Instruction 2024
┗➤ Click here

ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയില്‍ നേറ്റിവിറ്റി,ജാതി,വരുമാനസര്‍ട്ടിഫിക്കറ്റുകള്‍ക്കി ധാരാളം അപേക്ഷകള്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേന വില്ലേജ്‌ ആഫീസുകളില്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.പ്ലസ് വൺ പ്രവേശനത്തിന്‌ നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന്‌ എസ്‌.എസ്‌.എല്‍.സി സര്‍ട്ടിഫിക്കറ്റ്‌ മതിയാകുന്നതാണ്‌. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ , ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ മാത്രമേ പ്രവേശന സമയത്ത്‌ വില്ലേജ്‌ ആഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുള്ളു.
Related Circular
┗➤ Download 

How to Apply Online? (User Manual)
അപേക്ഷകൾ എങ്ങനെ സമർപ്പിക്കാം
┗➤ Download 

How to apply online help file
┗➤ Download 

Plus One Application Format-2024
┗➤ Download

പ്രധാന അധ്യാപകർ നൽകേണ്ട സ്കൂൾതല ക്ലബ്  സർട്ടിഫിക്കറ്റുകളുടെ മാതൃക-2024 
┗➤ Download
(2023 മുതൽ ഉള്ള മാറ്റമാണിത്)

Schools with Linguistic Minority Reservation(Appendix-1)
┗➤ Download

List of OBC Communities which are eligible for Educational concession as is given to OEC
┗➤ Download

സംവരണ ആനുകൂല്യമുള്ള സമുദായങ്ങളുടെ പട്ടിക(Appendix-2)
┗➤ Download
🔸സ്കൂളിലെ SSLC സർട്ടിഫിക്കറ്റിൽ  category/community രേഖപ്പെടുത്തിയിരിക്കുന്നതില്‍
GENERAL, OBC, SC, ST, OEC എന്നീ അഞ്ച് വിഭാഗങ്ങളെ  ഉണ്ടാകുകയുള്ളു....
🔸എന്നാല്‍ ഏകജാലക സംവിധാനത്തില്‍, കമ്മ്യൂണിറ്റിയില്‍ 12 വിഭാഗങ്ങളുണ്ടാകും

Certificate Number & Issuing Authority Details
Certificate No/Description എന്ന സ്ഥലത്ത് സർട്ടിഫിക്കറ്റിന് നമ്പർ ഉണ്ടെങ്കിൽ ആ നമ്പർ/    സർട്ടിഫിക്കറ്റിന്റെ പേര് /രജിസ്റ്റർ നമ്പർ/റോൾ നമ്പർ എന്നിവയിൽ ഏതെങ്കിലും ഒന്ന് കൊടുക്കുക

സർട്ടിഫിക്കറ്റിന്റെ തീയതിയായി ഫലപ്രഖ്യാപന  തീയതി നൽകാം
SSLC/THSLC ➤ 08-05-2024
CBSE ➤ 13-05-2024
ICSE ➤ 06-05-2024

Certificate No പകരം  Roll No/Reg No കൊടുക്കാം


ISSUING AUTHORITYയിൽ പരീക്ഷ ബോർഡിൻറെ പേര് വെക്കാവുന്നതാണ് 
SSLC/ THSLC ➤ KBPE(KERALA BOARD OF PUBLIC EXAMINATION)
CBSE ➤ CBSE(Central Board of Secondary Education)
ICSE  ➤ CISCE(Council for the Indian School Certificate Examination)

LSS ISSUING AUTHORITY➤ DD or AEO

SWS Higher Secondary Prospectus-2024
┗➤ Download  (Published on 08-05-2024)

SWS HSS Prospectus-Video Tutorial
┗➤ Click here

Bonus Point Details-2024
┗➤ Download  

പ്രവേശന സമയത്ത ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ
(കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ)
┗➤ Download (Published on 13-05-2024)

Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top