എസ്.എസ്.എൽ.സി. പഠന സഹായി "ഹൈ ഫ്ലൈ 2025" പ്രകാശനം ചെയ്തു
ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡയറ്റ് വയനാടിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പഠന സഹായി "ഹൈ ഫ്ലൈ 2025" പ്രകാശനം ചെയ്തു. നഗരസഭാ ചെയർമാൻ ടി.കെ. രമേശാണ് പ്രകാശനം നിർവഹിച്ചത്.
നഗരസഭാ പരിധിയിലെ സ്കൂളുകളിൽ നിന്നുള്ള 39 അധ്യാപകരുടെ കൂട്ടായ പരിശ്രമഫലമായാണ് ഈ പഠന സഹായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡയറ്റ് പ്രിൻസിപ്പൽ കെ.എം. സെബാസ്റ്റ്യൻ അക്കാദമിക നേതൃത്വവും, സീനിയർ ലെക്ച്ചറർ ഷീജ ടി.ആർ. അക്കാദമിക സംഘാടനവും നിർവഹിച്ചു. ഹെഡ്മിസ്ട്രസ് കെ. കമലം പ്രോജക്റ്റിന്റെ കോ-ഓർഡിനേഷൻ നിർവഹിച്ചു.
പഠന സഹായിയുടെ പ്രകാശന ചടങ്ങിൽ, പഠന സഹായി തയ്യാറാക്കിയ അധ്യാപകർക്കുള്ള ഉപഹാര സമർപ്പണം നടന്നു. സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ്, ലിഷ പി.എം., റഷീദ് കെ., സാലി പൗലോസ്, ശാമില ജുനൈസ് എന്നിവരും കൗൺസിലർ രാധാ രവീന്ദ്രൻ, ഹാരിഫ് സി.കെ. എന്നിവർ ചേർന്നാണ് ഉപഹാരങ്ങൾ നൽകിയത്.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശരത് ചന്ദ്രൻ കെ.എ.എസ്., ഡി.പി.സി. അനിൽ കുമാർ പി., എ.ഇ.ഒ. ഷിജിത ടി.ആർ., ബി.പി.സി. രാജൻ ടി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലയിലെ എസ്.എസ്.എൽ.സി. വിജയ ശതമാനം ഉയർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിവിധ ബോധന രീതികളെക്കുറിച്ചും അവർ സംസാരിച്ചു.
നിർവഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൾ നാസർ, എം.ഇ.സി. കോ-ഓർഡിനേറ്റർ രഞ്ജു രാജ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.
SSLC Study Notes-2025 by DIET Wayanad
Thanks for your response