ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി പഠനസഹായിയുമായി ബത്തേരി നഗരസഭ
ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് സെല്ലിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹയർ സെക്കൻഡറി അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കിയ പഠനസഹായി "ഹൈ ഫ്ലൈ 2025" പ്രകാശനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ എൽസി പൗലോസാണ് പഠനസഹായിയുടെ പ്രകാശനം നിർവഹിച്ചത്.
കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് സെൽ ജില്ലാ കോഓർഡിനേറ്റർ സിമിൽ കെ.ബി അക്കാദമിക നേതൃത്വവും, അസിസ്റ്റന്റ് കോഓർഡിനേറ്റർ മനോജ് ജോൺ അക്കാദമിക സംഘാടനവും നിർവഹിച്ചു.
പഠനസഹായി തയ്യാറാക്കിയ അധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു. സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ്, സാലി പൗലോസ്, ശാമില ജുനൈസ്, ഹയർ സെക്കൻഡറി ജില്ലാ കോഓർഡിനേറ്റർ ശിവി കൃഷ്ണൻ എന്നിവർ ഉപഹാരങ്ങൾ നൽകി. നിർവഹണ ഉദ്യോഗസ്ഥൻ പി.എ. അബ്ദുൾ നാസർ, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ എൻ, സുജിത് കുമാർ ജി , കുമാരി നിവേദ്യാ രാജു എന്നിവരും ചടങ്ങിൽ സംസാരിച്ചു.
Thanks for your response