HSE Exam Notification March 2025
┗➤ Download (Published on 02-11-2024)
Plus One & Plus two Exam March 2025 Time table published
ഹയർസെക്കൻഡറി പരീക്ഷകളുടെ ഫീ അടയ്ക്കുന്നതിനുള്ള അവസാന തീയതി നവംബർ 18 ലേക്ക് നീട്ടിയിട്ടുണ്ട്
പ്ലസ് ടു പ്രാക്റ്റിക്കൽ പരീക്ഷ 2025 ജനുവരി 22 മുതൽ
2025 ലെ ഹയർ സെക്കന്ററി ഒന്നാം വർഷ പൊതു പരീക്ഷകൾ 2025 മാർച്ച് 6 മുതൽ മാർച്ച് 29 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്.
2024 ൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷയുടെ ഇംപ്രൂവ്‌മെൻറ്/സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നത് ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷയോടൊപ്പം അതേ ടൈംടേബിളിലാണ്.
ഹയർ സെക്കന്ററി രണ്ടാം വർഷ പൊതു പരീക്ഷകൾ 2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്.
2025 ഏപ്രിൽ 7ന് ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ ഇംപ്രൂവ്‌മെൻറ്/സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയമാണ് ആദ്യം ആരംഭിക്കുന്നത്.
അതിനു ശേഷം രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയവും തുടർന്ന് ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയവും നടക്കുന്നതാണ്.
എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്.
ഓരോ വിഷയത്തിനും അനുവദിക്കുന്ന ഗ്രേസ്മാർക്ക് വിഷയത്തിന്റെ സ്കോർ പരമാവധി 90% വരെയായി നീചപ്പെടുത്തിയിട്ടുണ്ട്.
ഓരോ വിഷയത്തിനും അനുവദിക്കുന്ന ഗ്രേസ്മാർക്ക് സർട്ടിഫിക്കറ്റ് /സ്കോർ ഷീറ്റിൽ പ്രത്യേകം കാണിക്കുന്നതാണ്.
ഭിന്നശേഷി (IED) +2 വിദ്യാർഥികൾക്ക് അനുവദനീയമായ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം 15 -01-2025 നകം പ്രിൻസിപ്പൽ മുഖാന്തരം ബന്ധപ്പെട്ട ആർഡിഡി മാർക്ക് നൽകേണ്ടതാണ് (hall ticket വരുന്നതനുസരിച്ചു മാറ്റങ്ങൾ വരും)
ഭിന്നശേഷി (IED) +1 വിദ്യാർഥികൾക്ക് അനുവദനീയമായ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം 15-02-2025 നകം പ്രിൻസിപ്പൽ മുഖാന്തരം ബന്ധപ്പെട്ട ആർഡിഡി മാർക്ക് നൽകേണ്ടതാണ്
ഒന്നാം വർഷ ഹയർസെക്കന്ററി ഇംപ്രൂവ്‌മെൻറ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള നിർദേശങ്ങൾ
🔻
ഈ പരീക്ഷ നടത്തുന്നത് ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷയോടൊപ്പം അതേ ടൈംടേബിളിലാണ്.(Same QP for First Year Exam & First Year Improvement Exam)
റെഗുലർ/ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷ എഴുതിയാൽ മാത്രമേ രണ്ടാംവർഷ പരീക്ഷ എഴുതാൻ അർഹത നേടുകയുള്ളൂ.എന്നാൽ മാത്രമേ അവരുടെ റിസൾട്ട് പ്രഖ്യാപിക്കുകയുള്ളൂ
റീ അഡ്മിഷൻ വിദ്യാർത്ഥികളും ഒന്നാം വർഷത്തെ പരീക്ഷകൾ എഴുതിയില്ലെങ്കിൽ രണ്ടാംവർഷ പരീക്ഷ എഴുതിയാലും അവരുടെ റിസൾട്ട് പ്രസിദ്ധീകരിക്കില്ല
മാർച്ച് 2024 ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ എഴുതിയിട്ടുള്ള വിഷയങ്ങളിൽ ഏതെങ്കിലും മൂന്നു വിഷയങ്ങൾക്ക് വരെ സ്കോർ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇമ്പ്രൂവ്മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
മാർച്ച് 20204ലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരിൽ വിവിധ കാരണങ്ങളാൽ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് എല്ലാ വിഷയത്തിനും ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇംപ്രൂവ്മെന്റ് പരീക്ഷ(+1 improvement)സ്കോറിന് ഒപ്പം ഗ്രേസ്മാർക്ക് അനുവദിക്കുന്നതല്ല. അതുകൊണ്ട് ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുള്ള സബ്ജക്റ്റുകൾ വളരെ സൂക്ഷിച്ച് മാത്രമേ ഇമ്പ്രൂവ്മെന്റിനു സെലക്ട് ചെയ്യാൻ പാടുള്ളൂ
Eg 1:-
First year subject TE Mark 50 + Grace Mark 5 = 55
If First year Improvement Attended and Score TE = 52
Then the Final Mark is 50 + 5 = 55 Mark.
hssreporter.com
Eg 2:-
First year subject TE Mark 50 + Grace Mark 5 = 55
If First year Improvement Attended and Score = 55
Then the Final Mark is = 55 Mark (without grace mark)
Nb:- 5 grace Mark will not be reallotted to other subjects
NB:- ഫസ്റ്റ് ഇയർ പരീക്ഷയിലും ഫസ്റ്റ് ഇയർ ഇംപ്രൂവ്‌മെൻറ് പരീകഷയിലും കുട്ടിക്ക് ലഭിക്കുന്ന മാർക്കിൽ ബെറ്റർ മാർക്ക് ആണ് കുട്ടിയുടെ ഫസ്റ്റ് ഇയർ ഫൈനൽ മാർക്ക് ആയി പരിഗണിക്കുക....
കമ്പാർട്ട്മെൻറൽ വിദ്യാർത്ഥികൾക്ക്(+2 തോറ്റ വിദ്യാർത്ഥികൾ)ഉള്ള നിർദ്ദേശങ്ങൾ
🔻
കമ്പാർട്ട്മെൻറൽ വിദ്യാർത്ഥികൾക്ക് ഒറ്റതവണ രജിസ്ട്രേഷൻ ആണ്
D+ നേടാനാകാത്ത എല്ലാ വിഷയങ്ങളും ഫീസ് അടച്ച് രജിസ്റ്റർ ചെയ്തിരിക്കണം
D + നേടാനാകാത്ത ഒരോ വിഷയത്തിനും 225 രൂപയും (ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും പരീക്ഷ ഫീസ്)കൂടെ 80 രൂപ സർട്ടിഫിക്കറ്റ് ഫീസും നിർബന്ധമായും അടയ്ക്കണം
കമ്പാർട്ട്മെൻറൽ വിദ്യാർത്ഥികൾക്ക് ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും പരീക്ഷ രജിസ്ട്രേഷൻ ഒന്നിച്ചാണ് നടത്തുന്നത് എങ്കിലും അവർക്ക് വേണമെങ്കിൽ നിലവിൽ ഒന്നാം വർഷം ലഭിച്ചിട്ടുളള മികച്ച മാർക്കോ (പ്ലസ് വൺ മാർക്ക് OR ഇം പ്രൂവ്മെൻ്റ് മാർക്ക്) നിലവിലുള്ള രണ്ടാം വർഷത്തെ മികച്ച മാർക്കോ (2017 മുതൽ എഴുതിയ കിട്ടിയ മാർക്ക്) നിലനിർത്താൻ സാധിക്കും
അങ്ങിനെ നിലനിർത്തണമെങ്കിൽ ഈ വർഷം നിലനിർത്തേണ്ട മാർക്ക് ലഭിച്ച പ്ലസ് വൺ അല്ലെങ്കിൽ പ്ലസ്ടു പരീക്ഷ 2025 മാർച്ചിൽ എഴുതാൻ പാടില്ല.
2025 മാർച്ചിൽ ഒന്നാം വർഷത്തേയോ രണ്ടാം വർഷത്തേയോ പരീക്ഷ എഴുതിയാൽ അപ്പോൾ എഴുതി കിട്ടുന്ന മാർക്കും എഴുതിയില്ലെങ്കിൽ നിലവിൽ ലഭിച്ചിട്ടുള്ള മികച്ച മാർക്കും ആണ് പരിഗണിക്കുക ' ആയതിനാൽ കംപാർട്ട്മെൻ്റൽ കുട്ടികൾക്ക് വിജയ സാധ്യത നോക്കി ഒന്നാം വർഷത്തെ മാത്രമായോ രണ്ടാം വർഷത്തെ മാത്രമായോ
രണ്ടു വർഷത്തേയും കൂടിയോ എഴുതാം
2025 മാർച്ചിൽ ഒന്നാം വർഷമോ രണ്ടാം വർഷമോ ഏതെങ്കിലും ഒന്ന് നിർബന്ധമായും എഴുതണം
NB:-ഈ നിർദ്ദേശങ്ങൾ ഇപ്പോൾ രണ്ടാം വർഷം പരീക്ഷ എഴുതുന്ന റെഗുലർ/ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്ക് ബാധകമാകില്ല
Eg 1:-
First year Physics TE Mark = 20
Second year Physics TE Mark = 15
So Student failed in physics
hssreporter.com
after one time registration for March 2025 exam if student attended both +1 & +2 exam of physics and score mark as follows
First year Physics TE Mark = 14
Second year Physics TE Mark = 18
So again Student failed in physics
ഇവിടെ വിദ്യാർത്ഥി ഈ വർഷം ആൾറെഡി പാസ് ആയ പ്ലസ് വൻ ഫിസിക്സ് എക്സാം അറ്റൻഡ് ചെയ്യാതെ ഇരുന്നിരുന്നേൽ ആ വിദ്യാർത്ഥിക്ക് ആദ്യം കിട്ടിയ പ്ലസ് വൺ ഫിസിക്സ് മാർക്ക് നില നിൽക്കുകയും ആ വിദ്യാർത്ഥി മൊത്തത്തിൽ >36 മാർക്ക് നേടി ഫിസിക്സ് എന്ന സബ്ജെക്ട് പാസ് ആകുകയും ചെയ്തേനെ
ഈ വർഷം പ്ലസ് വൻ ഫിസിക്സ് എക്സാം അറ്റൻഡ് ചെയ്തത് കൊണ്ട് ആദ്യം ഉണ്ടായിരുന്ന 20 മാർക്ക് എന്നത് ഇപ്പോൾ എഴുതി കിട്ടിയ 14 മാർക്ക് എന്നതായി മാറി എന്ന കാര്യമാണ് ഇവിടെ ശ്രെദ്ധിക്കേണ്ടത്
ലാറ്ററൽ എൻട്രി വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ സംബന്ധിച്ച്
🔻
ലാറ്ററൽ എൻട്രി വിദ്യാർത്ഥികൾക്കുള്ള ലിങ്ക് ഇപ്പോൾ iExaMS ൽ Available ആണ്... ഇപ്പോൾ ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് രജിസ്റ്റർ നമ്പർ അലോട്ട് ചെയ്യുകയും എക്സാം രജിസ്ട്രേഷന്റെ കൂടെ ആ വിദ്യാർത്ഥികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ ലഭിക്കുകയും ചെയ്യും
എന്നാൽ ലാറ്ററൽ എൻട്രി ലിങ്ക് വഴി ഇപ്പോൾ ചെയ്യാൻ വിട്ടുപോയാൽ എക്സാം രജിസ്ട്രേഷൻ സമയത്ത് ബുദ്ധിമുട്ടുണ്ടാകും
സെക്കൻഡ് ഇയർ സ്കൂൾ ട്രാൻസ്ഫർ നേടിയ വിദ്യാർത്ഥികൾക്കുള്ള ലിങ്ക് രജിസ്ട്രേഷൻ ലിങ്ക് വരുന്നതിന് തൊട്ടുമുമ്പായി ലഭിക്കും
HSE Exam Important Dates
ഒന്നാം വർഷ പരീക്ഷ: 2025 മാർച്ച് 6 മുതൽ 29 വരെ.
രണ്ടാം വർഷ പരീക്ഷ: 2025 മാർച്ച് 3 മുതൽ 26 വരെ.
രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ: 2025 ജനുവരി 22 മുതൽ
HSE Exam Fee Structure
പ്ലസ് വൺ പരീക്ഷാ ഫീസ്: 240
പ്ലസ് ടു പരീക്ഷാ ഫീസ്: 270
പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷാ ഫീസ് : 175/Subject+Certificate Fee: 40
കമ്പാർട്ട്മെന്റൽ പരീക്ഷാ ഫീസ് : 225/Subject+Certificate Fee: 80
HSE Exam Application Form
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി(ഫൈൻ ഇല്ലാതെ): 2024 നവംബർ 8
HSE Exam-Plus One Exam Time Table 2025
ഒന്നാം വർഷ പരീക്ഷ: 2025 മാർച്ച് 6 മുതൽ 29 വരെ.
HSE Exam-Plus Two Exam Time Table 2025
രണ്ടാം വർഷ പരീക്ഷ: 2025 മാർച്ച് 3 മുതൽ 26 വരെ.
രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ: 2025 ജനുവരി 22 മുതൽ
HSE Exam-Plus One Improvement Exam Time Table 2025
ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ: 2025 മാർച്ച് 6 മുതൽ 29 വരെ.
HSE Exam Helpdesk Contact details
Plus Two HSE Exam Study Materials_2024-25
┗➤ Download
Improvement mark 1st year mark
ReplyDeletenekkal kuranjal 1st year le score ano consider cheyyuka....