ഒന്നാം വർഷം(പ്ലസ് വൺ)പഠിച്ച സ്കൂളിൽ നിന്ന് സീറ്റ് ഒഴിവുള്ള മറ്റൊരു സ്കൂളിലേക്ക് രണ്ടാം വർഷം(പ്ലസ്ടു) മാറ്റം ആഗ്രഹിക്കുന്നവർക്ക് അവസരം ഉണ്ട്
Plus Two School Transfer 2024 Instructions
Plus Two School Transfer Circular 2024
┗➤ Click here (dated 27-05-2024)
Plus Two School Transfer
🔻
ഒന്നാം വർഷം സ്റ്റേറ്റ് സിലബസിൽ ഗവൺമെൻറ്/എയ്ഡഡ്/അൺഎയ്ഡഡ് സ്കൂളുകളിൽ പഠിച്ച ഒന്നാംവർഷ പരീക്ഷ എഴുതിയ കുട്ടികളുടെ സബ്ജക്ട് കോമ്പിനേഷനിലും രണ്ടാം ഭാഷയിലും മാറ്റം ഇല്ലാതെയുള്ള സ്കൂൾമാറ്റ അപേക്ഷകൾ പരിഗണിച്ച് സീറ്റുകൾ ഒഴിവുണ്ടെങ്കിൽ പ്രവേശം നൽകുന്നതിനുള്ള അധികാരം അതാത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർക്കായിരിക്കും
ഗവൺമെൻറ്/എയ്ഡഡ്/അൺഎയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പരസ്പരം സ്കൂൾ മാറ്റം അനുവദനീയമാണ്
New Change : രണ്ടാം വർഷത്തേക്കുള്ള സ്കൂൾമാറ്റ അപേക്ഷകൾ പരിഗണിക്കുമ്പോൾ ഏകജാലക പ്രവേശന സംവിധാനം മുഖേന പ്രവേശനം നേടിയിട്ടുള്ള വിദ്യാർത്ഥികൾക്ക് പ്രഥമ പരിഗണന നൽകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്
പ്രിൻസിപ്പലിന് സ്കൂൾമാറ്റം അനുവദിക്കാവുന്ന വിഭാഗത്തിലെ വിദ്യാർത്ഥികൾ ജൂൺ 15 നുള്ളിൽ അപേക്ഷകൾ അതാത് സ്കൂളിൽ നൽകേണ്ടതും പ്രിൻസിപ്പൽമാർ അവ പരിഗണിച്ച് അർഹതയുള്ളവർക്ക് വേക്കൻസികളുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകേണ്ടതുമാണ്.അതിനുശേഷം മാത്രമേ മറ്റു വിഭാഗങ്ങൾക്ക് വേക്കൻസി റിപ്പോർട്ട് നൽകേണ്ടതുള്ളൂ
ഒരു വേക്കൻസിക്ക് ഒരു അപേക്ഷകന് മാത്രമേ വേക്കൻസി റിപ്പോർട്ട് നൽകാവൂ എന്ന കാര്യം പ്രിൻസിപ്പൽമാർ ശ്രദ്ധിക്കേണ്ടതാണ്
Previous Year Instructions
Plus Two School Transfer
🔻
ഒന്നാം വർഷം സ്റ്റേറ്റ് സിലബസിൽ ഗവൺമെൻറ്/എയ്ഡഡ്/അൺഎയ്ഡഡ് സ്കൂളുകളിൽ പഠിച്ച ഒന്നാംവർഷ പരീക്ഷ എഴുതിയ കുട്ടികളുടെ സബ്ജക്ട് കോമ്പിനേഷനിലും രണ്ടാം ഭാഷയിലും മാറ്റം ഇല്ലാതെയുള്ള സ്കൂൾമാറ്റ അപേക്ഷകൾ പരിഗണിച്ച് സീറ്റുകൾ ഒഴിവുണ്ടെങ്കിൽ പ്രവേശം നൽകുന്നതിനുള്ള അധികാരം അതാത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർക്കായിരിക്കും
ഗവൺമെൻറ്/എയ്ഡഡ്/അൺഎയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പരസ്പരം സ്കൂൾ മാറ്റം അനുവദനീയമാണ്
രണ്ടാം വർഷത്തേക്കുള്ള സ്കൂൾമാറ്റ അപേക്ഷകൾ രണ്ടാം വർഷ ക്ലാസ് തുടങ്ങി 30 ദിവസത്തിനുള്ളിൽ സർക്കാർ ഉത്തരവിൽ നിഷ്ക്കർഷിച്ചിരിക്കുന്ന പ്രകാരം പൂർത്തിയാക്കേണ്ടതാണ്
Plus two Lateral Entry
🔻
മറ്റ് സംസ്ഥാനം/രാജ്യം/സിബിഎസ്ഇ തുടങ്ങിയ പാഠ്യപദ്ധതികളിൽ പഠിച്ച് രണ്ടാം വർഷ പഠനത്തിന് യോഗ്യന യോഗ്യത നേടിയ വിദ്യാർഥികൾക്ക് രണ്ടാം രണ്ടാം വർഷത്തേക്ക് ഒഴിവുള്ള ഹയർ സെക്കൻഡറി സീറ്റുകളിൽ ലാറ്ററൽ എൻട്രി മുഖേന പ്രവേശനം നൽകുന്ന കാര്യത്തിൽ സബ്ജറ്റ് കോമ്പിനേഷനിൽ മാറ്റമില്ലെങ്കിൽ അനുമതി നൽകാനുള്ള അധികാരം പൊതു വിദ്യാഭ്യാസ ഡയറക്ടർ നിക്ഷിപ്തമാണ്
ലാറ്ററൽ എൻട്രി മുഖേന രണ്ടാം വർഷം പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ റെഗുലർ സ്കീമിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഡയറക്ടറേറ്റ് നടത്തുന്ന ഒന്നാം വർഷ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്ക്കൊപ്പം ഒന്നാം വർഷത്തെ രണ്ടാം ഭാഷ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും പരീക്ഷ എഴുതണം...ഈ പരീക്ഷയ്ക്ക് ലഭിക്കുന്ന സ്കോർ കൂടി പരിഗണിച്ചായിരിക്കും അവരുടെ അന്തിമഫലം നിർണയിക്കുക.ഇവർ ഒന്നാം വർഷം വിദ്യാർത്ഥികൾക്ക് നിർദ്ദേശിച്ചിട്ടുള്ള തരത്തിലുള്ള തുടർ മൂല്യനിർണയത്തിന്(CCE) വിധേയരാകണം
Plus Two Readmission
🔻
ഹയർസെക്കൻഡറി ഒന്നാം വർഷം പൂർത്തിയാക്കുകയും രണ്ടാം വർഷം പഠനം മുടങ്ങുകയും ചെയ്ത വിദ്യാർത്ഥികൾക്ക് രണ്ടാം വർഷം തുടർന്ന് പഠിക്കണം എന്നുണ്ടെങ്കിൽ രണ്ടാം വർഷത്തേക്ക് പുനപ്രവേശനം നേടാം
ഒന്നാംവർഷ പരീക്ഷ എഴുതാത്തവർ ഒന്നാംവർഷ വിദ്യാർഥികൾക്ക് നടത്തുന്ന ഇംപ്രൂവ്മെന്റ് പരീക്ഷ യോടൊപ്പം ഒന്നാംവർഷത്തെ രണ്ടാം ഭാഷ ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് പരീക്ഷ എഴുതേണ്ടതും മൂല്യനിർണയത്തിന് വിധേയരാകേണ്ടതുമാണ്
ഇത്തരം വിദ്യാർത്ഥികൾക്ക് സീറ്റുകളുടെ ലഭ്യതയ്ക്ക് വിധേയമായി രണ്ടാം വർഷത്തേക്ക് പുനപ്രവേശനം അനുവദിക്കുന്നതിനുള്ള അധികാര ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ആയിരിക്കും
സ്കൂൾ തുറന്ന് രണ്ടാം വർഷ ക്ലാസ് ആരംഭിച്ച ശേഷം 30 ദിവസത്തിനകം അപേക്ഷിക്കുന്നവരെ മാത്രമേ പുനപ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ
കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂൾ(SCOLE Kerala) മുഖേന റെഗുലർ/പ്രൈവറ്റ് സ്കീമിൽ ഒന്നാംവർഷ ഹയർ സെക്കൻഡറി കോഴ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് രണ്ടാം വർഷം റെഗുലർ ഹയർ സെക്കൻഡറി സ്കൂളുകളിലേക്ക് താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കാവുന്നതാണ്
1.പ്രവേശനം തേടുന്ന റെഗുലർ സ്കൂളിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി സീറ്റുകൾ ഉണ്ടായിരിക്കണം
2.സ്കൂൾ മാറ്റത്തിന് ഓപ്പൺ സ്കൂൾ വിദ്യാർഥികളെ പരിഗണിക്കുമ്പോൾ ടി അപേക്ഷകരിൽ റെഗുലർ വിദ്യാർത്ഥികൾക്കാണ് മുൻഗണന നൽകേണ്ടത്
3.രണ്ടാം വർഷത്തേക്കുള്ള ഓപ്പൺ സ്കൂൾ അപേക്ഷകന് പ്ലസ് വൺ കോഴ്സിന് നിശ്ചയിച്ചിട്ടുള്ള ഉയർന്ന പ്രായപരിധി കവിയാൻ പാടില്ലാത്തതാകുന്നു
4.അപേക്ഷകർ ഓപ്പൺ സ്കൂളിൽ പഠിച്ചിരുന്ന അതേ സബ്ജക്ട് കോമ്പിനേഷനോട് കൂടിയുള്ള രണ്ടാം ഭാഷ ഉൾപ്പെടെ സ്കൂളുകളിലേക്കാണ് പ്രവേശനം തേടേണ്ടത് പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന സ്കൂൾ പ്രിൻസിപ്പലിന്റെ വ്യക്തമായ വേക്കൻസി റിപ്പോർട്ട് ,സമ്മതപത്രം എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്
5.പ്രവേശനം നേടിയ ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾ പിടിഎ ഫണ്ടിനു പുറമേ പ്ലസ് വൺ,പ്ലസ് ടു കോഴ്സുകൾക്കുള്ള സ്പെഷ്യൽ ഫീൽ കൂടി നൽകേണ്ടതാണ്
6.ഓപ്പൺ സ്കൂൾ വിദ്യാർത്ഥികളുടെ സ്കൂൾ മാറ്റ് അപേക്ഷകൾ പരിഗണിച്ച് അർഹരായവർക്ക് മാറ്റം അനുവദിച്ച് ഉത്തരവ് നൽകേണ്ടതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട റീജണൽ ഡെപ്യൂട്ടി ഡയറക്ടർ മാർക്ക് ആയിരിക്കും
7.സ്കൂൾ മാറ്റത്തിന് അപേക്ഷ നൽകുമ്പോൾ സ്വന്തം അപേക്ഷയോടൊപ്പം അപേക്ഷകർ പ്ലസ് വൺ കോഴ്സിന് പഠിച്ചിരുന്ന സബ്ജക്ട് കോമ്പിനേഷൻ വ്യക്തമാക്കുന്ന ഓപ്പൺ സ്കൂൾ ഡയറക്ടറുടെ എൻ.ഒ.സി(NOC), പ്രവേശനം നേടാനുദ്ദേശിക്കുന്ന സ്കൂൾ പ്രിൻസിപ്പലിന്റെ വേക്കൻസി റിപ്പോർട്ട്,സമ്മതപത്രം എന്നിവ സമർപ്പിക്കേണ്ടതും പ്രവേശന സമയത്ത് ഓപ്പൺ സ്കൂളിൽ നിന്നുള്ള ടി.സി ഹാജരാക്കേണ്ടതുമാണ്
8.അതാത് അധ്യയന വർഷത്തെ പ്ലസ് വൺ റെഗുലർ പ്രവേശനം പൂർത്തിയാകുന്ന തീയതിക്ക് മുമ്പ് തന്നെ ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്ലസ്ടു സ്കൂൾ മാറ്റ നടപടികൾ പൂർത്തിയാക്കേണ്ടതാണ്
First-Year Exam Cancellation Manual Revised GO
┗➤ Download (Dated 22-12-2022)
(നിലവിൽ ഉള്ള മാനുവൽ പ്രകാരം രണ്ടാം വർഷം പരീക്ഷ തോറ്റ വിദ്യാർത്ഥികൾക്ക് പരീക്ഷ ക്യാൻസെല്ലേഷൻ സാധ്യമല്ലായിരുന്നു.അതിൽ ഒരു മാറ്റം ആണ് ഇപ്പോൾ വന്നിരിക്കുന്നത്.ഈ ഓർഡർ പ്രകാരം രണ്ടാം വർഷം പരീക്ഷ തോറ്റ വിദ്യാർത്ഥികൾക്ക് അവർ പഠിച്ച കോഴ്സ് കോമ്പിനേഷൻ ക്യാൻസൽ ചെയ്ത് ഓപ്പൺ സ്കൂൾ(SCOLE KERALA) ൽ അവർക്കു താല്പര്യം ഉള്ള പുതിയ കോഴ്സ് കോമ്പിനേഷൻ തിരഞ്ഞടുത്തു പഠിക്കാം)...
NB:-ഇത്തരം വിദ്യാർത്ഥികൾക്ക് വീണ്ടും റെഗുലർ ആയി പഠിക്കാൻ കഴിയില്ല
(NB:- ഒന്നാം വർഷം പഠിച്ചവർക്ക്(തോറ്റവർക്കുപോലും)വേണെമെങ്കിൽ കോഴ്സ് ക്യാൻസൽ ചെയ്തു അവർക്കു പുതിയ വിഷയങ്ങൾ തിരഞ്ഞെടുത്തു വീണ്ടും അഡ്മിഷൻ നേടാം ഇപ്പോഴത്തെ മാനുവൽ പ്രകാരം തന്നെ അവസരം ഉണ്ടായിരുന്നു...അതുപോലെ രണ്ടാം വർഷം പാസായവർക്കും വേറെ കോമ്പിനേഷൻ തിരഞ്ഞെടുത്തു സ്പെഷ്യൽ കാറ്റഗറി ഓപ്ഷൻ വഴി പുതിയ ഒരു കോഴ്സിൽ പ്രവേശനം നേടി പരീക്ഷ എഴുതി പാസാക്കാനും അവസരം ഉണ്ട്.ഇത്തരത്തിൽ പുതിയ കോമ്പിനേഷൻ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ പണ്ടു പാസായ സബ്ജെക്റ്റുകൾ വീണ്ടും എഴുതി പാസാകേണ്ടതില്ല)
Special Category Candidates: Candidates who have completed the higher secondary course with a particular set of optional subjects and registered for the second year higher secondary examination and reappearing for the higher secondary examination with a different set of optional subjects. Such candidates need not appear for those subjects in the new combination for which they have already became eligible during previous appearances. They shall register through SCOLE Kerala and undergo the CE, PE and TE for all the subjects for both years for which they are registering for the examination.
FAQ from hssreporter WhatsApp group
🔻
Q. ഒന്നാം വർഷം പരീക്ഷ എഴുതുകയും രണ്ടാം വർഷം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും എന്നാൽ പരീക്ഷ എഴുതാതിരിക്കുകയും ചെയ്ത കുട്ടിയ്ക്ക് രണ്ടാം വർഷത്തിലേയ്ക്ക് പുനപ്രവേശനം ആവശ്യമാണോ..
A. വേണ്ട All Absent Second Year Certificate with CE കിട്ടിയാൽ Full Course ആയി.... Second Year മാത്രം പുനർപ്രവേശനം ഇല്ലാതെ എക്സാം എഴുതാം
Related Circulars & Govt Orders
Plus Two School Transfer Circular 2023
┗➤ Click here (dated 01-06-2023)
Plus two School Transfer DHSE Circular 2022
┗➤ Download
Plus two School Transfer DHSE Circular 2021
┗➤ Download
Plus two School Transfer DHSE Circular 2016
┗➤ Download
Plus two School Transfer DHSE Circular 2016
┗➤ Download
Plus two Transfer Govt Order 2009
┗➤ Download
Thanks for your response