Anticipatory Income Tax Softwares-2023-2024

0

 




Tax Notes-2023-24
🔻 
2023-24  സാമ്പത്തിക വർഷം മുതല്‍ പുതിയ ടാക്സ് റജീമില്‍ ആകര്‍ഷകമായ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശമ്പള വരുമാനക്കാര്‍ക്ക് 50000/- രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും ഏഴു ലക്ഷം വരെയുള്ള വരുമാനത്തിനു ടാക്സ് റിബേറ്റും ലഭിക്കും. ചുരുക്കത്തില്‍ ഏഴര ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് പുതിയ റജീമില്‍ ടാക്സ് ഉണ്ടാവില്ല. കൂടാതെ പുതിയ റജീം ഇനി മുതല്‍ ഡിഫോള്‍ട്ട് ഓപ്ഷനായിരിക്കും. ഇപ്രകാരം 2023-24 വര്‍ഷത്തെ വരുമാനം കണക്കുകൂട്ടി ഇൻകം ടാക്സ് ആന്‍റിസിപ്പേറ്ററി സ്റ്റേറ്റമെൻ്റ് തയ്യാറാക്കി  2023 മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം നല്‍കേണ്ടതുണ്ട്. 

മാർച്ചിൽ നമ്മൾ തയ്യാറാക്കിയ Anticipatory Statement പ്രകാരം ഇപ്പോള്‍ നമ്മുടെ ശമ്പളത്തിൽ പിടിച്ചെടുക്കുന്ന നിരക്കില്‍ വരുന്ന മാസങ്ങളിലും നികുതി പിടിക്കുകയാണെങ്കിൽ അധികം/കുറവ്  നികുതിയടക്കുന്ന സാഹചര്യമുണ്ടാകും. അതൊഴിവാക്കുന്നതിന് വേണ്ടി ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ക്ക് (DDO) ഡിസംബർ  മാസം ഒരു റിവൈസ്ഡ് ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റി നല്‍കി പിടിച്ചെടുക്കുന്ന നികുതി നിരക്കില്‍ മാറ്റം വരുത്തുന്നത് നന്നായിരിക്കും. 

 ശ്രദ്ധിക്കുക : 

ഈ വർഷം new regime പ്രകാരം income tax കണക്കാക്കുന്നതിൽ  ചുവടെ പറയുന്നത്  പ്രകാരമുള്ള  മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നാൽ  പലരും ഉപയോഗിക്കുന്ന, ഓൺലൈനിൽ  ലഭ്യമായ പല സോഫ്റ്റ്‌വെയറുകളിലും ഇപ്പോഴും ആ മാറ്റങ്ങൾ വന്നതായി കാണുന്നില്ല. 

1. കഴിഞ്ഞ വർഷം new regime ൽ deductions ഒന്നും തന്നെ അനുവദനീയമായിരുന്നില്ല . എന്നാൽ ഈ വർഷം 7 ലക്ഷത്തിനു മുകളിൽ 50000 രൂപ വരെ standard deduction അനുവദിച്ചിട്ടുണ്ട്.

2. Taxable income 7 ലക്ഷം കടന്നാൽ slab പ്രകാരമുള്ള percentage അനുസരിച്ചുള്ള മുഴുവൻ തുകയും income tax അടക്കണമായിരുന്നു . എന്നാൽ ഈ വർഷം 7 ലക്ഷത്തിനു മുകളിൽ വരുന്ന വരുമാനത്തിനുള്ള നികുതി slab പ്രകാരമുള്ള percentage വെച്ച്  കണക്കാക്കുമ്പോഴുള്ള നികുതി തുക,7 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിനേക്കാൾ കൂടുതലാണോ കുറവാണോ എന്ന് നോക്കി കുറവുള്ള തുക അടച്ചാൽ മതി.ബാക്കി തുക സെക്ഷൻ 87A പ്രകാരം marginal relief ആയി ഒഴിവാക്കാം. Marginal relief ന്റെ ഉദാഹരണം  പട്ടികയിൽ നൽകുന്നു.

Calculation of Marginal Relief
┗➤ Download 
അഡ്വാന്‍സ് ടാക്സ് അടയ്ക്കേണ്ടത് എപ്പോഴാണ് എന്ന് നോക്കാം.  
ഓരോ സാമ്പത്തിക വര്‍ഷവും ജൂണ്‍ 15 നോ അതിനു മുമ്പോ 15 % വരെ അടച്ചിരിക്കണം.  സെപ്റ്റംബര്‍ 15 നു മുമ്പ് 45 % വരെയും 
ഡിസംബര്‍ 15 നു മുമ്പ് 75 % വരെയും അടയ്ക്കണം.  
മാര്‍ച്ച് 15 നു മുമ്പ് അഡ്വാന്‍സ് ടാക്സിന്‍റെ 100 % വും അടച്ചിരിക്കണം. 

മാര്‍ച്ച് 31 നു മുമ്പ് അടയ്ക്കുന്ന ടാക്സ് അഡ്വാന്‍സ് ടാക്സ് ആയി തന്നെയാണ് പരിഗണിക്കുക.മാര്‍ച്ച് 31 നു ശേഷം നേരിട്ടു അടയ്ക്കുന്ന ടാക്സ് Self Assessment Tax ആയി ആണ് അടയ്ക്കേണ്ടത്.

2023-24 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നികുതി കണക്കാക്കി 12 ല്‍ ഒരു ഗഡു മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. കഴിഞ്ഞ വര്‍ഷത്തില്‍ ആന്റിസിപ്പേറ്ററി ടാക്‌സ് അടയ്ക്കാത്തത് കാരണം അവസാന മാസങ്ങളില്‍ വലിയ തുക നികുതി അടക്കേണ്ടതായി വന്നിരുന്നു. അത്തരം അബദ്ധങ്ങള്‍ ഇനിയും പറ്റാതിരിക്കാന്‍ മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ തന്നെ നികുതി പിടിച്ച് തുടങ്ങുക. തൊഴിലാളികളില്‍ നിന്ന് ആന്റിസിപ്പേറ്ററി ടാക്‌സ് ശമ്പളത്തില്‍ പിടിക്കുക എന്നത് ഡിസ്‌ബേര്‍സിംഗ് ഓഫീസറുടെ ബാധ്യത കൂടിയാണ് എന്നോര്‍ക്കുക.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങായി നികുതി ദായകന് Old Regime, New Regime എന്നിവയില്‍ ഇഷ്ടമുള്ള സ്‌കീം സെലക്ട് ചെയ്യാവുന്നതാണ്. ഒരിക്കല്‍ New Scheme സെലക്ട് ചെയ്താല്‍ പിന്നീട് Old Scheme ലേക്ക് മാറാന്‍ കഴിയില്ല എന്ന ഒരു തെറ്റിദ്ധാരണ പൊതുവെ നില നില്‍ക്കുന്നുണ്ട്. ആ ധാരണ തെറ്റാണ്. സാധാരണ ശമ്പള വരുമാനക്കാര്‍ക്ക് ഏത് സമയവും ഇഷ്ടമുള്ള സ്‌കീമുകളിലേക്ക് മാറാവുന്നതാണ്. അതിന് യാതൊരു തടസ്സവുമില്ല. എന്നാല്‍ ഒരാളുടെ വരുമാനത്തില്‍ ബിസിനസ് ഇന്‍കം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ ഒരിക്കല്‍ പുതിയ സ്‌കീമിലേക്ക് മാറിയാല്‍ പിന്നെ തിരിച്ച് മാറാന്‍ കഴിയില്ല. എന്നാല്‍ ഏതെങ്കിലും വ
ര്‍ഷം  മുതല്‍ അവരുടെ വരുമാനത്തില്‍ ബിസിനസ് ഇന്‍കം വരുന്നത് അവസാനിക്കുന്ന പക്ഷം ആ വര്‍ഷം മുതല്‍ അവര്‍ക്കും ഏത് സ്‌കീമിലേക്കും മാറാവുന്നതാണ്‌

➤ഓരോ സാമ്പത്തിക വര്‍ഷവും നേടാന്‍ സാധ്യതയുള്ള വരുമാനത്തിന് നികുതി കണക്കാക്കി നിശ്ചിത തിയ്യതികള്‍ക്കു മുമ്പായി മുന്‍കൂര്‍ നികുതിയായി അടയ്ക്കണം  എന്നാണ് ആദായ നികുതി നിയമം അനുശാസിക്കുന്നത്.

➤പലരും ആന്‍റിസിപ്പേറ്ററി ടാക്സിനെ നിസാരമായി കാണുന്നവരുണ്ട്.ചില ആളുകളുടെ ധാരണ ഇപ്പോള്‍ നികുതി വേണ്ട വിധം അടയ്ക്കാതെ അവസാന മാസങ്ങളില്‍ കൂട്ടി അടച്ചാല്‍ മതി എന്നാണ്.

➤പതിനായിരം രൂപയില്‍ കൂടുതല്‍ നികുതി ബാധ്യത പ്രതീക്ഷിക്കുന്ന എല്ലാവരും അഡ്വാന്‍സ് ടാക്സ് അടയ്ക്കണം.

എന്നാല്‍ 60 വയസ്സില്‍ കൂടുതലുള്ള ഒരാള്‍ക്ക് (Senior Citizen) ബിസിനസ്സ് അല്ലെങ്കില്‍ പ്രൊഫഷനില്‍ നിന്നുമുള്ള വരുമാനം ഇല്ല എങ്കില്‍ മുന്‍കൂര്‍ നികുതി അടയ്ക്കെണ്ടതില്ല. 

അഡ്വാന്‍സ് ടാക്സ് അടയ്ക്കേണ്ടത് എപ്പോഴാണ് എന്ന് നോക്കാം.  ഓരോ സാമ്പത്തിക വര്‍ഷവും ജൂണ്‍ 15 നോ അതിനു മുമ്പോ 15 % വരെ അടച്ചിരിക്കണം.  സെപ്റ്റംബര്‍ 15 നു മുമ്പ് 45 % വരെയും ഡിസംബര്‍ 15 നു മുമ്പ് 75 % വരെയും അടയ്ക്കണം.  മാര്‍ച്ച് 15 നു മുമ്പ് അഡ്വാന്‍സ് ടാക്സിന്‍റെ 100 % വും അടച്ചിരിക്കണം. മാര്‍ച്ച് 31 നു മുമ്പ് അടയ്ക്കുന്ന ടാക്സ് അഡ്വാന്‍സ് ടാക്സ് ആയി തന്നെയാണ് പരിഗണിക്കുക.  മാര്‍ച്ച് 31 നു ശേഷം നേരിട്ടു അടയ്ക്കുന്ന ടാക്സ് Self Assessment Tax ആയി ആണ് അടയ്ക്കേണ്ടത്.

➤അഡ്വാന്‍സ് ടാക്സ് അടയ്ക്കേണ്ട വ്യക്തി ഓരോ തവണയും അടയ്ക്കേണ്ട സമയ പരിധിക്കുള്ളില്‍ ആ വര്‍ഷം പ്രതീക്ഷിക്കുന്ന ആകെ വരുമാനവും അതിന്‍റെ ടാക്സും കണക്കാക്കിയ ശേഷം TDS ആയി കുറച്ചത് കഴിച്ച് ബാക്കിയുള്ളതിന്‍റെ നിശ്ചിത ശതമാനം അടച്ചിരിക്കണം...

➤മുന്‍കൂര്‍ നികുതി അടയ്ക്കാതിരുന്നാലും അടച്ച തുക കുറഞ്ഞാലും 234 B, 234 C എന്നീ വകുപ്പുകള്‍ പ്രകാരം 1 % വീതം ഓരോ മാസത്തേക്കും പലിശ നല്‍കണം. 

INCOME TAX NEW REGIME - Anticipatory Income Tax Preparation 2023-24 FY: 
By DR. Manesh Kumar. E

2023 വർഷത്തെ ബജറ്റിൽ 2023-24 സാമ്പത്തിക വർഷത്തിൽ പുതിയ റെജീമിൽ ഒട്ടനവധി മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂരിഭാഗം ആദായനികുതിദായകർക്കും ഈ വർഷം മുതൽ New Regime ആയിരിക്കും കൂടുതൽ ബെനഫിഷ്യൽ. പഴയ സ്കീമിൽ ഉണ്ടായിരുന്ന സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഈ വർഷം മുതൽ പുതിയ റെജീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ New Regime നെ Default Regime ആയി പ്രഖ്യാപിച്ചിട്ടുമുണ്ട്. 

2023 മാർച്ച് മാസത്തെ‌ സാലറിബിൽ തയ്യാറാക്കുന്നതിന്‌മുന്നോടിയായി എല്ലാ ജീവനക്കാരുടേയും 2023-24 വർഷത്തെ ആന്റിസിപ്പേറ്ററി ആദായനികുതി സ്റ്റേറ്റ്മെന്റ് തയാറാക്കേണ്ടതുംഅതിനനുസരിച്ചുള്ള‌ ഡിഡക്ഷൻ നടത്തേണ്ടതുമാണ്. ജീവനക്കാർക്ക് അവർക്ക് ബെനഫിഷ്യൽ ആയ റെജീം നിലവിൽ സ്വീകരിക്കാവുന്നതാണ്. പുതിയ റെജീമിൽ ടാക്സ് കാൽക്കുലേറ്റ് ചെയ്യുന്ന വിധം വിശദീകരിക്കുന്ന ഹെല്പ്ഫയൽ...
Download pdf
┗➤ Download (Published on 14-03-2023)

New & Old Regime ൽ ആദായനികുതി കണക്കാക്കുന്ന വിധം വിശദീകരിക്കുന്ന ഹെല്പ്ഫയൽ...
Download pdf
┗➤ Download (Published on 14-03-2023)

PR 2019-HSS New Scales with Increment table-Prepared by Bibin C Jacob
┗➤ Download 

PR 2019- HS New Scales with Increment Table Prepared by Bibin C Jacob
┗➤ Download

PR 2019-LP/UP New Scales with Increment table-Prepared by Bibin C Jacob
┗➤ Download 

Anticipatory Cum Final  Income Tax Calculator 2023-2024 By Alrahman


Download Easy Tax with Anticipatory (2 in 1 Software) 
by Alrahman
(Windows Microsoft Access Version)
┗➤ Download (Published on 14-03-2023)

Anticipatory Statement cum Easy Tax
2023-24 വർഷത്തേക്കുള്ള ആദായ നികുത് സോഫ്റ്റ് വെയർ അല്പം പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നു. 2023 മാർച്ച് മാസത്തിൽ ഈ വർഷത്തെ ആൻറിസിപ്പേറ്ററി സ്റ്റേറ്റ്മെൻറ് തയ്യാറാക്കി നൽകണം. അതിന്ശേഷം അടുത്ത നവംബർ മാസത്തിൽ വീണ്ടും ആൻറിസിപ്പേറ്ററി സ്റ്റേറ്റ്മെൻറ് റിവൈസ് ചെയ്തു നൽകണം. പിന്നീട് ഫെബ്രുവരി മാസത്തിൽ ഒറിജിനൽ ആദായ നികുതി സ്റ്റേറ്റ്മെൻറ് തയ്യാറാക്കി നൽകണം. ഈ തുടർ പ്രക്രിയകളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടി ഈ വർഷം Easy Tax എന്ന സോഫ്റ്റ് വെയറിൽ ഇതിനെല്ലാം കൂടിയുള്ള ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. അതായത് ഈ സോഫ്റ്റ് വെയറിൽ ഒരിക്കൽ മാത്രം ഡാറ്റ എൻറർ ചെയ്താൽ ഓരോ സമയത്തും ആവശ്യാനുസരണമുള്ള സ്റ്റേറ്റ്മെൻറുകൾ പ്രിൻറെടുത്ത് നൽകാവുന്നതാണ. മാറ്റങ്ങൾ വരുമ്പോൾ എഡിറ്റ് ചെയ്തു നകിയാൽ മാത്രം മതി

PR 2019-HSS New Scales with Increment table-Prepared by Bibin C Jacob
┗➤ Download 

Anticipatory Income Tax Calculator for  2023-2024(By Ecostatt Team)

 Online Anticipatory Income Tax Calculator for 2023-24 (By Ecostatt Team)
┗➤ Click here

Relief for Arrears 2023-24 (Form 10E): Calculation (By Ecostatt Team)
┗➤ Click here  

Income Tax Software by Babu Vadakanchery 

Anticipatory Tax Software
Software Prepared by Babu Vadakanchery
┗➤ Download  (Excel Version)  (Updated on 22-03-2023)

Tax Notes-FY 2023-24 by Babu Vadakkanchery
2023 ലെ ബജറ്റ് പുതിയ നികുതി വ്യവസ്ഥയിൽ ആദായ നികുതി സ്ലാബുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇത് പ്രകാരം ഒരു സാധാരണ ശമ്പളക്കാരന് കഴിഞ്ഞ വര്ഷം പിൻതുടർന്ന Old Regime നിരക്കുകളോ പരിഷ്കരിക്കപ്പെട്ട New Regime നിരക്കുകളോ ഏതാണ് അനുയോജ്യമെങ്കിൽ സ്വീകരിക്കാം. ഒരിക്കൽ ഒരു രീതി സ്വീകരിച്ച ശേഷം മറ്റൊന്നിലേക്ക് മാറുന്നതിൽ തടസമില്ല (സാധാരണ ശമ്പളക്കാരന്റെ കാര്യമാണ് സൂചിപ്പിക്കുന്നതെന്ന് ഓർക്കുക)

New Regime കാര്യമായ രീതിയിൽ തന്നെ മോടിപിടിപ്പിച്ചു ആകർഷകമാക്കിയിട്ടുണ്ട്. Old Regime ‘പഴയ കുപ്പിയിൽ’ തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ 

New Tax Regime
അടിസ്ഥാന ഇളവ് പരിധി 2.5 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി ബജറ്റിൽ ഉയർത്തി. 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായ നികുതി സ്ലാബുകൾ ഇതാ.

Income Rs

New Regime tax rate

Up to Rs. 3,00,000

www.hssreporter.com

Rs. 3,00,001 to Rs. 6,00,000

5%

Rs. 6,00,001 to Rs. 9,00,000

10%

Rs. 9,00,001 to Rs. 12,00,000

15%

Rs. 12,00,001 to Rs. 15,00,000

20%

Above Rs. 15,00,000

www.hssreporter.com

30%

Education cess 4% of tax


New Regime ശ്രദ്ധേയമായ മാറ്റങ്ങൾ 
പുതിയ നികുതി വ്യവസ്ഥയെ കൂടുതൽ ആകർഷകമാക്കുന്നതിനായി പ്രഖ്യാപിച്ച മാറ്റങ്ങൾ ചുവടെ നൽകിയിരിക്കുന്നു: 

• New Regime പ്രകാരം, വകുപ്പ് 87A പ്രകാരമുള്ള റിബേറ്റ് 5 ലക്ഷം രൂപയിൽ നിന്ന് (നികുതി ഇളവ് 12,500 രൂപ) 7 ലക്ഷം രൂപയായി (നികുതി റിബേറ്റ് 25,000) വർദ്ധിപ്പിച്ചു. 7 ലക്ഷം രൂപ വരെ നികുതി അടയ്‌ക്കേണ്ട വരുമാനമുള്ള പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന ഏതൊരു വ്യക്തിയും നികുതി അടയ്‌ക്കില്ല എന്നാണ് ഇതിനർത്ഥം.

• പുതിയ നികുതി വ്യവസ്ഥയിൽ അടിസ്ഥാന ഇളവ് പരിധി 2.5 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി ഉയർത്തി.

• പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി സ്ലാബുകളുടെ എണ്ണം ആറിൽ നിന്ന് അഞ്ചായി കുറച്ചു

ശമ്പളക്കാർക്കും പെൻഷൻകാർക്കും പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഏർപ്പെടുത്തി. മുൻപ് New Regime പ്രകാരം ഈ ഡിഡക്ഷൻ ലഭ്യമായിരുന്നില്ല

• കുടുംബ പെൻഷൻകാർക്ക് പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ 15,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ക്ലെയിം ചെയ്യാം

• പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ ഉയർന്ന സർചാർജ് നിരക്ക് 37% 25% ആയി കുറച്ചു

Professional Tax, Entertainment Allowance, HRA, Employee NPS Contribution, Housing Loan interest, Deductions, 80 C , Chapter VI-A യിലെ മറ്റു കിഴിവുകള്‍ SB deposit കളുടെ നിഷേപങ്ങളുടെ പലിശക്ക് കിടിയിരുന്ന കിഴിവ്(Post office SB ഒഴികെ)  തുടങ്ങിയവ ഒന്നും തന്നെ ഈ ഓപ്ഷൻ സ്വീകരിക്കുന്നവർക്ക്  അനുവദിക്കുന്നതല്ല. ചുമ്മാ പറഞ്ഞാല്‍  Gross Income ൽ നിന്നും  Standard deduction  കുറച്ച തുകയാണ്  ഇവിടെ ടാക്സബിള്‍ ഇന്‍കം ആയി പരിഗണിക്കപ്പടുന്നത്

ഈ option സ്വീകരിച്ചാല്‍, പ്രായം കൂടുന്ന മുറക്ക് നികുതി കുറവ് ലഭ്യമാക്കുന്ന സമ്പ്രദായമായ    ‘സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍സീനിയര്‍ സീറ്റിസണ്‍’ എന്നിങ്ങനെ വേര്‍തിരിവുകളൊന്നും ലഭിക്കില്ല. എല്ലാവര്‍ക്കും ഒരേ നിരക്ക്. ന്യൂ ജന്‍ പിള്ളാരെയും 80 കഴിഞ്ഞ ‘സൂപ്പര്‍അവശനേയും’ ഒരു ട്രാക്കില്‍ ഓടിപ്പിക്കും.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും New Regime തെരഞ്ഞെടുക്കുന്നവർക്ക്  കാര്യമായ രീതിയിലുള്ള സ്വീകരണം ലഭിക്കുമവിധമാണ് ഇത്തവണ നടത്തിയ പരിഷ്കാരങ്ങൾ 

OLD REGIME
2021-22 സാമ്പത്തിക വര്‍ഷത്തിലും 2022-23 സാമ്പത്തിക വര്‍ഷത്തിലും നമ്മള്‍ അനുവര്‍ത്തിച്ചു പോന്ന നിരക്കാണ് ഇത്.

ഈ രീതിയില്‍ വ്യക്തികളെ, സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ ആക്കി തിരിച്ച് ഓരോ വിഭാഗത്തിനും വ്യത്യസ്ത നികുതി സ്ലാബുകൾ ക്രമീകരിച്ചിട്ടുണ്ട്. ആകെ വരുമാനത്തില്‍ നിന്നും വ്യത്യസ്ത തരത്തിലുള്ള കിഴിവുകള്‍ കുറച്ചതിന് ശേഷമാണ് ടാക്സബിള്‍ ഇന്‍കം കണക്കാക്കുന്നത്. Standard Deduction, Professional Tax, Entertainment Allowance, HRA, NPS Contribution, Housing Loan interest Deductions, 80 C, Chapter VI-A യിലെ മറ്റു കിഴിവുകള്‍ തുടങ്ങിയവ കുറച്ചു ഭീമമായി താഴ്ത്തപ്പെട്ട വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നികുതി കണക്കാക്കുന്നത്. ഇതുമൂലം പരമാവധി നിക്ഷേപങ്ങള്‍ നടത്തി നികുതി കുറക്കുന്നതിനുള്ള സാധ്യത നിലവിലുണ്ട്. നിരക്കുകള്‍ ചുവടെ .




ഈ ഓപ്ഷന്‍ സ്വീകരിക്കുന്ന പക്ഷം 2021-22, 2023-24 സാമ്പത്തീക വര്ഷങ്ങളിൽ നമ്മള്‍ നേടിയിരുന്ന എല്ലാ ഇളവുകളും അതേപടി ഈ വര്‍ഷവും അനുഭവിക്കാന്‍ കഴിയുന്നു. ഇളവുകളുടെ വിവരങ്ങള്‍ എന്താണെന്ന് ചുവടെ ലിങ്കിൽ വിവരിക്കുന്നുണ്ട്.

Anticipatory Income Tax Calculator  2023-2024- by Sudheer Kumar T K

Software Prepared by Sudheer Kumar T K
┗➤ Download (Excel version)  

Software Prepared by Sudheer Kumar T K
┗➤ Download Published Soon
(Anticipatory & Final Tax Statement available in this Software)

Anticipatory Income Tax Calculator  2023-2024- by  Shafeeq M P

Tax Consultant Unlimited 7.1 (Updated for FY 2023-'24)
┗➤ Download

ടാക്സ് കണ്‍സള്‍ട്ടന്‍റ് അണ്‍ലിമിറ്റഡ് വേര്‍ഷന്‍ 7.00 ല്‍ പുതിയ റജീമിലെ എല്ലാ മാറ്റങ്ങളും ഉള്‍പ്പെുത്തി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. 2016-17 മുതല്‍ 2023-24 വരെയുള്ള ഏതു വർഷത്തെയും  ആൻറിസിപ്പേറ്ററി സ്റ്റേറ്റമെൻ്റ്, ഫൈനൽ സ്റ്റേറ്റമെൻ്റ്, 10ഇ, ഫോം 12BB, കൺസോളിഡേറ്റഡ് സ്റ്റേറ്റമെൻ്റ്, അനക്സർ-2 എന്നിവ ടാക്സ് കൺസൾട്ടൻറ് യൂട്ടിലിറ്റി ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാം. 

ടാക്സ് കൺസൾട്ടൻറ് അപ്ഡേറ്റഡ് വേർഷനിൽ സെറ്റിംഗ്സ് ലളിതവൽക്കരിച്ച് ഹോം പേജിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിലെ ഇടത്തും വലത്തുമുള്ള ആരോ കീ ഉപയോഗിച്ച് സാമ്പത്തിക വർഷം, സ്റ്റേറ്റ്മെൻറ് ടൈപ്പ്, സോഫ്റ്റ് വെയർ ടൈപ്പ് എന്നിവ വളരെ എളുപ്പത്തിൽ മാറ്റാം. ടാക്സ് കൺസൾട്ടൻറ് എക്സൽ യൂട്ടിലിറ്റിയുടെ അപ്ഡേറ്റഡ് വേർഷനിൽ പുതിയ സെക്ഷനുകള്‍ ചേര്‍ത്ത് ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മെഡിസെപ്പ് പ്രീമിയം എന്‍ട്രി വരുത്തുന്നതിനുള്ള ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ രീതിയിലും പഴയ രീതിയിലും 10ഇ തയ്യാറാക്കാം. യൂട്ടിലിറ്റി  താഴെ കൊടുത്ത ലിങ്കിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. 

Anticipatory Income Tax Calculator  2023-2024- by Gigi Verughese

Anticipatory Tax Software Prepared by Gigi Verughese
┗➤ Download Published Soon

Tax-ReadyReckoner-2023-2024  (Pdf)
┗➤ Download

Anticipatory Tax Software Mobile version
┗➤ Download Published Soon

Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top