Latest Information Related to Study Tour
(പുതിയ നിർദ്ദേശങ്ങൾ വരുമ്പോൾ ഇവിടെ അപ്ഡേറ്റ് ചെയ്യും)
Study Tour instructions to schools 2024
┗➤ Download (dated 06-06-2024)
School Study Tour Guidelines by DGE dated 18-10-2022
┗➤ Download
School-College Study Tour vehicles inspection regarding Circular
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് ഇതര
ബോർഡുകളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾ എന്നിവയ്ക്ക് ബാധകമായ
പുതുക്കിയ സ്‌കൂൾ പഠനയാത്ര മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു.
ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്ന് പഠനയാത്ര പോകുമ്പോൾ നിർബന്ധമായും
പാലിക്കേണ്ട പ്രധാന മാർഗ്ഗ നിർദ്ദേശങ്ങൾ
🔸രാത്രി 10ന് ശേഷവും രാവിലെ അഞ്ചിനു മുമ്പും യാത്ര പാടില്ല
🔸വിനോദയാത്രയ്ക്ക് മുമ്പ് രക്ഷിതാക്കളുടെ യോഗം വിളിച്ചു യാത്രയുടെ
വിശദാംശങ്ങൾ അറിയിക്കണം
🔸ഒരു അക്കാദമിക വർഷം പരമാവധി മൂന്ന് ദിവസങ്ങൾ (തുടർച്ചയായി 3 ദിവസം വരുമ്പോൾ രണ്ടു പ്രവർത്തി ദിനം ഉൾപ്പെടെ) മാത്രമേ സ്‌കൂൾ പഠന യാത്രക്കായി ഉപയോഗിക്കാൻ പാടുള്ളു.
🔸പഠനയാത്രകൾ സ്കൂൾ മേലധികാരിയുടെ പൂർണ്ണ നിയന്ത്രണത്തിൽ ഒരു അധ്യാപക
കൺവീനറുടെ ചുമതലയിൽ ആയിരിക്കണം സംഘടിപ്പിക്കേണ്ടത് സ്കൂൾ പാർലമെൻറ് അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാർത്ഥി
കൺവീനറും,രണ്ട് അധ്യാപക പ്രതിനിധികളും ഒരു പിടിഎ പ്രതിനിധിയും ഉൾപ്പെട്ട
ഒരു ടൂർ കമ്മിറ്റി രൂപീകരിക്കണം
🔸പഠനയാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന സ്ഥലം,യാത്രാ പരിപാടികൾ,താമസം എന്നിവ
സ്കൂൾ പിടിഎയിൽ മുൻകൂട്ടി ചർച്ച ചെയ്ത് തീരുമാനിക്കുകയും ടൂർ ഡീറ്റെയിൽസ്
ബന്ധപ്പെട്ട RDD/AD/DD/AEO/DEO ക്ക് സമർപ്പിച്ചു അനുമതിയും അംഗീകാരവും
വാങ്ങേണ്ടതാണ്
🔸15 വിദ്യാർത്ഥികൾക്ക് ഒരു അധ്യാപകൻ അല്ലെങ്കിൽ 15 വിദ്യാർത്ഥിനികൾക്ക്
ഒരു അധ്യാപിക എന്ന നിബന്ധന കർശനമായി പാലിക്കേണ്ടതാണ്
🔸പ്രധാന അധ്യാപകനോ സീനിയർ അധ്യാപകനോ യാത്രാ സംഘത്തെ
അനുകമിക്കേണ്ടതാണ്
🔸യാത്രാവേളയിൽ അധ്യാപകർ,കുട്ടികൾ,യാത്രയെ അനുഗമിക്കുന്നവർ
പുകവലിക്കുന്നതും മറ്റു ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും ഗുരുതരമായ
കൃത്യവിലോപമായതിനാൽ ഇപ്രകാരമുള്ള വിവരം ലഭ്യമായാൽ കർശനമായ
അക്ഷര നടപടികൾ സ്വീകരിക്കുന്നതാണ്
🔸കുട്ടികളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ ചിത്രങ്ങളോ വീഡിയോകളോ
പകർത്തുന്നതിനോ പങ്കുവെക്കുന്നതിനും അനുവാദം
ഉണ്ടായിരിക്കുന്നതല്ല
🔸കുട്ടികളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ ചിത്രങ്ങളോ വീഡിയോകളോ
പകർത്തുന്നതിനോ പങ്കുവെക്കുന്നതിനും അനുവാദം ഉണ്ടായിരിക്കുന്നതല്ല
🔸രക്ഷിതാക്കളുടെ പ്രതിനിധികളെ യാത്രയിൽ ഉൾപ്പെടുത്തുന്നത്
അഭികാമ്യമായിരിക്കും
🔸യാത്രയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളുടെയും
രക്ഷിതാക്കളിൽ നിന്ന് സമ്മതപത്രം വാങ്ങി സൂക്ഷിക്കണം
🔸വിനോദയാത്രയ്ക്ക് മുമ്പ് യാത്രയ്ക്ക് ഉപയോഗിക്കുന്ന
വാഹനത്തിൻറെ രേഖകൾ(fitness,Regiostration,Driving Licence)
സ്കൂൾ അധികൃതർ പരിശോധിച്ചു ഉറപ്പുവരുത്തണം
🔸ഗതാഗത വകുപ്പ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന
വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ
School-College Study Tour vehicles inspection
regarding Circular
🔸പഠനയാത്ര പുറപ്പെടുന്നതിനു മുമ്പ് സ്കൂൾ ഉൾപ്പെടുന്ന
പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ യാത്ര സംബന്ധിച്ചും വാഹനത്തെ
സംബന്ധിക്കുന്നതുമായ സമഗ്ര റിപ്പോർട്ട് നൽകണം
പഠനയാത്രകളിൽ സർക്കാരിൻറെ അംഗീകൃത ടൂർ ഓപ്പറേറ്റർമാരെ മാത്രം
നിയോഗിക്കുക. കേരള ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ
ഓപ്പറേറ്റർമാരുടെ ലിസ്റ്റ് കേരള ടൂറിസം വെബ്സൈറ്റിൽ ലഭ്യമാണ്
Study Tour Operators Approved List Instructions
┗➤ Download
Approved Tour Operators List
┗➤ Click here (from the official govt site)
Approved Tour Operators List 2023(pdf)
പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ
സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം.
വിദ്യാർഥികൾക്കും ഇത് സംബന്ധിച്ച് മുൻകൂട്ടി അറിവ് നൽകണം.
അപകടകരമായ സ്ഥലങ്ങളിൽ യാത്ര പോകരുത്. അധ്യാപകരും കുട്ടികളും വാഹന
ജീവനക്കാരും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കണം.
സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ
നിർദ്ദേശങ്ങളും പാലിക്കണം.
Previous Guidelines for School Study Tour by DHSE
🔸വിദ്യാർത്ഥികളിൽ നിന്ന് അമിതമായ തുക ഈടാക്കരുത് കൂടാതെ സാമ്പത്തികമായി
പിന്നോക്കം നിൽക്കുന്ന കുട്ടികളെ കൂടി പങ്കാളികളാവാൻ സാധിക്കുന്ന സ്ഥലങ്ങൾ
മാത്രമേ യാത്രക്കായി തിരഞ്ഞെടുക്കാവൂ
🔸യാത്ര ചെലവ്,ഭക്ഷണ ചെലവ് താമസ സൗകര്യമെന്നിവ സംബന്ധിച്ച് വിവരങ്ങൾ പിടിഎ
കമ്മിറ്റിയിൽ നൽകി അംഗീകാരം വാങ്ങണം
🔸സാമ്പത്തിക ലാഭത്തിനുവേണ്ടി നിശ്ചിത നിലവാരവും സുരക്ഷിതത്വവും ഇല്ലാത്ത
താമസസൗകര്യങ്ങൾ ക്രമീകരിക്കാൻ പാടില്ല കൂടാതെ സുചിത്രവും ആരോഗ്യകരമായ
ഭക്ഷണപാനീയം ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്
🔸സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻറെ സവിശേഷതകൾ സുരക്ഷാസംവിധാനം
എന്നിവയെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കിയിരിക്കേണ്ടതാണ്
🔸ടൂർ കഴിഞ്ഞ ഉടനെ അതിൻറെ ഒരു റിപ്പോർട്ട് ടൂൺ ടൂർ കൺവീനർ
പ്രിൻസിപ്പലിന് സമർപ്പിക്കേണ്ടതാണ് റിപ്പോർട്ടിൽ കുട്ടികളിൽ നിന്നും
പങ്കെടുത്തവരിൽ നിന്നും അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടതാണ്
പ്രിൻസിപ്പൽ സമർപ്പിക്കേണ്ട സത്യവാങ്മൂലത്തിന്റെ മാതൃക
(By RDD Mlpm)
1. Date & Duration :
2. Destination :
3. List of students :
4. Escorting staff details :
5. Representative of parents :
6. Permission letter from parents of each student:
7. Programme schedule (night journey should be strictly avoided)
:
8. Collection from each participant:
9. Copy of PTA minutes :
(By RDD TVM)
The Principals are directed to conduct the tour in accordance with the
rules in force
framed thereto and advised to avoid the night journey.
In the above circumstances, the Principal is directed to submit the
tour proposal well in
advance along with the following documents.
1. Copy of the PTA minutes/report.
2. Itinerary of the journey specifying the time of arrival, stay, and
departure of all days.
3. Undertaking of the Principal stating that the tour is being
conducted meeting all the
requirements specified in the circulars as cited 1st and 2nd
4. The list of students.
5. Name and contact number of escorting teachers.
Consent Letter from Parents for Study Tour
Letter to RTO through Tour Operators for Study Tour
വിനോദ യാത്രകൾ ദുരന്തങ്ങളായി പര്യവസാനിക്കാതെ ശ്രദ്ധിക്കാം. മുരളി
തുമ്മാരുകുടി തയ്യാറാക്കിയ ഈ കൈപ്പുസ്തകം എല്ലാവരും വായിക്കുന്നത്
നന്നായിരിക്കും.
Circulars & Govt Orders related to Study Tour
School Study Tour Guidelines by DGE dated 18-10-2022
School Study Tour Guidelines by DGE dated 02-03-2020
┗➤ Click here
HSS Study Tour Instructions by DHSE dated 12-10-2018
┗➤ Download
HSS Study tour working days limited circular dated
23-11-2019
┗➤ Download
HSS Study Tour Instructions RDD Mlpm dated 15-10-2018
┗➤ Download
Study Tour Guidelines RDD TVM 15-10-2015
┗➤ Download
Study tour expenses reimbursement for SC Students
┗➤ Download
Study Tour Operators Approved List Instructions
┗➤ Download
Approved Operators List
┗➤ Click here
Thanks for your response