How to Download Plus Two/SSLC/CBSE Certificate from Digi Locker

0

 

SSLC/CBSE Certificate from Digi Locker

ഈ വർഷത്തെ ഹയർസെക്കൻഡറി പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാണ് 

തിരുവനന്തപുരം: ഈ വർഷം ഹയർസെക്കൻഡറി  പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമായിത്തുടങ്ങി. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണെന്ന് പരീക്ഷാ കമ്മിഷണർ അറിയിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.

മൊബൈൽനമ്പറും ആധാറും ഉപയോഗിച്ച് ഡിജി ലോക്കറിന്റെ വെബ് സൈറ്റിലൂടെ അക്കൗണ്ട് തുറക്കാം. ഇതിൽ ആധാറിൽ നൽകിയിട്ടുള്ള പേരും ജനനത്തീയതിയും നൽകണം. ലിംഗം, മൊബൈൽ നമ്പർ, ആറക്ക പിൻനമ്പർ, ഇ-മെയിൽ ഐ.ഡി., ആധാർ നമ്പർ എന്നിവയും നൽകണം. രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിലാണ് ഒ.ടി.പി. നൽകുക.

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ലഭിക്കാൻ ഡിജി ലോക്കറിൽ ലോഗിൻ ചെയ്തശേഷം
 'get more now' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് എജ്യുക്കേഷൻ എന്ന സെക്ഷനിൽനിന്ന്

പ്ലസ് ടു സർട്ടിഫിക്കറ്റിന് വേണ്ടി
Board of higher secondary examination Kerala Choose ചെയ്ത്  Class XII passing certificate സെലക്ട് ചെയ്യണം 

എസ്എസ്എൽസി സർട്ടിഫിക്കറ്റിന് വേണ്ടി
ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ കേരള തിരഞ്ഞെടുക്കണം. ഇതിൽ ക്ലാസ് 10 സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് സെലക്ട് ചെയ്യണം. 

അല്ലെങ്കിൽ Sate Government എന്ന സെക്ഷനിൽനിന്ന്  Kerala തിരഞ്ഞെടുക്കണം. ഇതിൽ Class XII passing certificate സെലക്ട് ചെയ്യണം. 

ഇതിൽ രജിസ്റ്റർ നമ്പറും വർഷവും കൊടുത്താൽ സർട്ടിഫിക്കറ്റ് ലഭിക്കും.

Digi locker Android App






ഈ വർഷത്തെ Plus Two Certificate ഇപ്പോൾ Digilocker ൽ ലഭ്യമാണ് 
Digilocker We Login
┗➤ Click here

Digilocker Mobile App
┗➤ Click here

For SSLC Certificate in Digilocker 
Search Class X Leaving Certificate
Or 
Kerala State Board of Public Examination

How to Download Certificate from Digilocker
┗➤ Click here (Video Tutorial)

Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top