Flash News

JEEMain Result Expected to Publish by 19-04-2025.... Final Answer key published but withdrawn.... will republish by 18-04-205 afternoon..... Check Your Results....⇠ കേരള എൻട്രൻസ്(KEAM 2025) പരീക്ഷ തീയതികൾ പ്രസിദ്ധീകരിച്ചു........... Download KEAM Time Table ....⇠ ഹയർസെക്കൻഡറി വാലുവേഷൻ ഏപ്രിൽ 3 മുതൽ ആരംഭിച്ചു......പ്ലസ് വൺ ഇപ്രൂവ്മെന്റ് റിസൾട്ട് ഈ മാസം അവസാനം പ്രസിദ്ധീകരിക്കും.... Plus One March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ Plus Two March Exam 2025 Final Answerkey Published by DHSE.... Download Final Answer Key....⇠ hssreporter.com now channelling on WhatsApp.....hssreporter.com വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു..60K Members now...അപ്ഡേറ്സ് ആദ്യം അറിയാൻ ഉടൻ ജോയിൻ ചെയൂ Join hssreporter.com WhatsApp Channel....⇠ WhatsApp Groups For +1 Students ....Click here join +1 WhatsApp group...⇠ WhatsApp Groups For +2 Students ....Click here join +2 WhatsApp group....⇠

MERIT CUM MEANS(BPL)SCHOLARSHIP-For Plus One & Plus Two








BPL Scholarship Fresh Application(For Plus One Students)

BPL Scholarship for Plus One Students 2024-2025-Circular
┗➤ Download dated 30-08-2024

അപേക്ഷ സമർപ്പണം : 02-09-2024 മുതൽ 11-09-2024 വരെ
സ്കൂൾതല പരിശോധന/സെലക്ഷൻ കമ്മിറ്റി അവസാന ദിവസം : 26-09-2024
ഡാറ്റാ എൻട്രി : 27-09-2024 മുതൽ 10-10-2024 വരെ
ആർട്സ് സ്പോർട്സ് ഭിന്നശേഷി ഹാർഡ് കോപ്പി ഡയറക്ടറേറ്റിൽ ലഭ്യമാക്കേണ്ട അവസാന തീയതി : 24-10-2024

BPL Scholarship Application Form-2024 for Plus One
┗➤ Download
(NB :-പഠിക്കുന്ന സ്കൂളിൽ Offline ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്...Online അപേക്ഷ അല്ല)

BPL Scholarship Video Tutorial by Sinesh K V
┗➤ Click here

ഹയർസെക്കൻഡറിയിൽ പഠിക്കുന്ന ബിപിഎൽ വിഭാഗക്കാരായ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകുന്നതിനായി 5000 രൂപ വീതമുള്ള സ്കോളർഷിപ്പ് പദ്ധതി 2007-2008 മുതൽ നടപ്പിൽ ഉള്ളതാകുന്നു. പ്ലസ് വൺ വിദ്യാർഥികളിൽനിന്ന് അപേക്ഷ സ്വീകരിച്ച് സ്കൂൾ തല കമ്മിറ്റി പരിശോധിച്ച് മെറിറ്റ് കം മീൻസ് അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാണ് സ്കോളർഷിപ്പ് നൽകിവരുന്നത്. 

പ്ലസ് വണ്ണിൽ സ്കോളർഷിപ്പ് യോഗ്യത നേടുന്നവർക്ക് പ്ലസ്ടുവിൽ സ്കോളർഷിപ്പിന് അർഹതയുള്ളതാണ് (മാനദണ്ഡങ്ങൾ പാലിക്കുന്ന പക്ഷം മാത്രം)

മൂന്നു വിഭാഗങ്ങളിൽ  ആയാണ് പ്രസ്തുത സ്കോളർഷിപ്പ് നൽകിവരുന്നത്

ജനറൽ വിഭാഗം
ബിപിഎൽ വിഭാഗക്കാരായ വിദ്യാർഥികളിൽ നിന്ന് ലഭിക്കുന്ന മൊത്തം അപേക്ഷകളിൽ  നിന്ന് സ്കൂൾതലത്തിൽ Data entry  നടത്തി  ഓൺലൈൻ പോർട്ടലിലൂടെ തെരഞ്ഞെടുക്കുന്നു. SSLC അല്ലെങ്കിൽ തത്തുല്യ പരീക്ഷയിലെ ഗ്രേഡ് മാർക്കുകളുടെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുക്കുന്നത്. സംസ്ഥാന സർക്കാറിന്റെ മെറിറ്റ് സ്കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന ഈ വിഭാഗത്തിലെ വിദ്യാർത്ഥികൾ ബിപിഎൽ  സ്കോളർഷിപ്പിന് അപേക്ഷിക്കാൻ പാടില്ല.തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്  5000 രൂപ സ്കൂൾ പ്രിൻസിപ്പൽ വഴി വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക്  സ്കോളർഷിപ്പ് തുക നൽകുന്നു

പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം
ജനറൽ കാറ്റഗറി തെരഞ്ഞെടുപ്പ് പൂർത്തിയായശേഷം ബാക്കിയാകുന്ന അപേക്ഷകളിൽ  പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ അപേക്ഷകൾ ഓൺലൈനായി ജില്ലാ പഞ്ചായത്ത് തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ലഭ്യമാക്കുന്നു. പ്രസ്തുത കമ്മിറ്റികൾ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി തുക ട്രഷറി അലോട്ട്മെൻറ് ആയി അതത് പ്രിൻസിപ്പൽമാർക്ക് ലഭ്യമാക്കുന്നു. പ്രിൻസിപ്പൽമാർ അർഹരായ വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുക നൽകുന്നു

ആർട്സ് /സ്പോർട്സ് /ഭിന്നശേഷി വിഭാഗം
ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ കലാകായിക മത്സരങ്ങളിൽ  മികവ് തെളിയിച്ചിട്ടുള്ളവരിൽനിന്നും ഭിന്നശേഷി വിഭാഗക്കാരിൽ നിന്നും  സംസ്ഥാനതല കമ്മിറ്റി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നു. പ്രസ്തുത കമ്മിറ്റി തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾക്ക്  പ്രിൻസിപ്പൽ വഴി  വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുക നൽകുന്നു

സ്കൂൾതല സെലക്ഷൻ കമ്മിറ്റി
വിദ്യാർത്ഥികൾ സമർപ്പിച്ച അപേക്ഷകൾ ഡാറ്റാ എൻട്രി ചെയ്യുന്നതിനു മുമ്പായി അപേക്ഷിക്കുന്നതിനുള്ള അർഹത പരിശോധിച്ച് ഉറപ്പു വരുത്തണം. റിന്യൂവൽ വരുമ്പോഴും വിദ്യാർഥികൾ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ട് എന്ന് ഈ കമ്മിറ്റി പരിശോധിക്കണം

അപ്ലിക്കേഷൻ്റെ കൂടെ സമർപ്പിക്കേണ്ട അനുബന്ധ രേഖകൾ
  • ബിപിഎൽ ആണെന്ന് തെളിയിക്കുന്ന രേഖയുടെ അറ്റസ്റ്റഡ് കോപ്പി (ബിപിഎൽ ആണെന്ന് തെളിയിക്കുന്ന റേഷൻ കാർഡ് മതി) 
  • കുട്ടിയുടെ പേരിൽ നാഷണൽ ലൈസഡ് ബാങ്കിൽ അക്കൗണ്ട് തുറക്കുകയും (ജോയിൻറ് അക്കൗണ്ട് അനുവദനീയമല്ല) ആയതിന്റെ അക്കൗണ്ട് ഡീറ്റെയിൽസ് പേജിന്റെ അറ്റസ്റ്റർ കോപ്പി
  • എസ്എസ്എൽസി സർട്ടിഫിക്കറ്റിൻ്റെ  അറ്റസ്റ്റഡ് കോപ്പി
  • ആർട്സ്/സ്പോർട്സ്/ഭിന്നശേഷി കാറ്റഗറിയിലുള്ള അപേക്ഷയോടൊപ്പം പ്രസ്തുത  സർട്ടിഫിക്കറ്റിന്റെ(40% കുറയാത്ത)അറ്റസ്റ്റഡ് കോപ്പി 
  • ആധാർ സെൽഫ് അറ്റസ്റ്റഡ് കോപ്പി

കമ്മിറ്റി അംഗങ്ങൾ
1. Principal(Chairperson)
2. P.T.A President
3. Head Master/Head Mistress of the High School
4. Staff Secretary
5. One representative from among the teachers elected by the Staff Council. One of the
members of the committee shall be a woman.

NB:-അപേക്ഷാഫോറത്തിൽ വിദ്യാർഥികളുടെയും രക്ഷകർത്താവിന്റെയും ഒപ്പോടു കൂടി  അനുബന്ധ രേഖകൾ സഹിതം ശേഖരിച്ച് പ്രത്യേക ഫയൽ ആയി സൂക്ഷിക്കണം (ചുരുങ്ങിയത് മൂന്നു വർഷമെങ്കിലും പ്രസ്തുത രേഖകൾ ഓഫീസിൽ റെക്കോർഡ് ആയി സൂക്ഷിച്ചിരിക്കണം)

അപേക്ഷകളിലെ വിശദാംശങ്ങൾ സ്കോളർഷിപ്പ് പോർട്ടലിൽ നൽകേണ്ടതാണ് . സ്കോളർഷിപ്പ് പോർട്ടലിലെ സ്കൂൾ ലോഗിനിൽ ഹയർസെക്കൻഡറി അഡ്മിഷൻ പോർട്ടലായ hsCAP ലെ Admin Login വിവരങ്ങൾ ഉപയോഗിച്ചാണ് സ്കോളർഷിപ്പ് പോർട്ടലിലും ലോഗിൻ ചെയ്യേണ്ടത്

Application data entry from School: 27-09-2024 to 10-10-2024
Data Entry Website 
┗➤ Click here
(Login id password same as hscap admin login)

ജനറൽ/എസ് സി എസ് ടി/ആർട്സ് സ്പോർട്സ് /ഭിന്നശേഷി ഈ മൂന്ന്  വിഭാഗങ്ങളിലേക്കും ആയി ഒറ്റത്തവണ മാത്രം ഡാറ്റാ എൻട്രി ചെയ്താൽ മതി

ആർട്സ് സ്പോർട്സ് ഭിന്നശേഷി വിഭാഗ അപേക്ഷ സമർപ്പിക്കുന്നു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിദ്യാർത്ഥികൾ നൽകുന്ന അപേക്ഷ അനുബന്ധ രേഖകൾ സ്കൂളിൽ സൂക്ഷിക്കേണ്ടതാണ് ഈ വർഷം ഡിജിറ്റലായും,ഹാർഡ് കോപ്പിയായും അപേക്ഷ സമർപ്പിക്കേണ്ടത്

ഡിജിറ്റൽ കോപ്പി 
ആർട്സ്/സ്പോർട്സ്/ഭിന്നശേഷി വിഭാഗക്കാരുടെ ഓൺലൈൻ അപേക്ഷയുടെ പിഡിഎഫും അവരുടെ സർട്ടിഫിക്കറ്റ് പിഡിഎഫ് (മറ്റ് അനുബന്ധ രേഖകൾ ആവശ്യമില്ല) പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്

ആർട്സ്/സ്പോർട്സ് ഗ്രൂപ്പ് ഇനത്തിൽ മത്സരിച്ച യോഗ്യത നേടിയവരുടെ സർട്ടിഫിക്കറ്റുകളുടെ സോഫ്റ്റ് കോപ്പി എല്ലാം ചേർത്ത് ഒറ്റ പിഡിഎഫ് ആയി അപ്‌ലോഡ് ചെയ്യേണ്ടതും ആണ്

ഹാർഡ് കോപ്പി 
ആർട്സ്/സ്പോർട്സ്/ഭിന്നശേഷി വിഭാഗക്കാരുടെ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, അപേക്ഷകരുടെ  സർട്ടിഫിക്കറ്റ് അറ്റെസ്റ്റഡ് കോപ്പി,ബിപിഎൽ ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റഡ് കോപ്പി എന്നിവ (മറ്റു രേഖകൾ ആവശ്യമില്ല) പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ 24-10-2024 തീയതിക്കകം ലഭ്യമാക്കേണ്ടതാണ് അല്ലാത്തപക്ഷം ഓൺലൈൻ ലഭിച്ച അപേക്ഷ നിരസിക്കപ്പെടുന്നതാണ്

Official Website
┗➤ Click here

BPL Scholarship Video Tutorial@2020
┗➤ Click here

 BPL Scholarship Renewal Application(For Plus Two Students)

BPL Scholarship Renewal of Plus Two Students 2024-Circular
┗➤ Download

The data entry link is available now...

BPL Scholarship Renewal Form for Plus Two Students
┗➤ Download

Official website
┗➤ Click here


Last Date: 17-08-2024

കഴിഞ്ഞവർഷം പ്ലസ് വൺ വിദ്യാർഥികൾ ആയിരിക്കെ ഈ സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമാണ് റിന്യൂവൽ അർഹത ഉള്ളത്

പ്ലസ് ടു വിദ്യാർത്ഥികളിൽ നിന്ന് പുതുതായി അപേക്ഷ ശേഖരിക്കാൻ പാടുള്ളതല്ല

പ്ലസ് വൺ സ്കോളർഷിപ്പിന് അർഹരായതിൽ നിന്ന് പ്ലസ് വൺ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ ശേഖരിച്ച് പരിശോധന നടത്തിയതിന് ശേഷം മാത്രമേ റിന്യൂവൽ ഡാറ്റ എൻട്രി നടത്താൻ പാടുള്ളൂ

കഴിഞ്ഞവർഷം(2023-24)തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പൊതു പരീക്ഷ D+ കുറയാത്ത ഗ്രേഡും 70% കുറയാത്ത ഹാജരും ഉണ്ടെങ്കിൽ പ്ലസ് ടു ക്ലാസ്സുകളിലും ഈ  സ്കോളർഷിപ്പിന് അർഹതയുണ്ട്

പ്ലസ് വൺ പൊതു പരീക്ഷയിൽ മേൽ വ്യവസ്ഥ പാലിക്കുന്നില്ലെങ്കിൽ Ineligible എന്ന്  രേഖപ്പെടുത്തേണ്ടതാണ് 

ഈ വർഷത്തെ പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ വൈകി ആയ സാഹചര്യത്തിൽ പ്ലസ് വൺ പൊതു പരീക്ഷയിൽ അർഹത നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കാവുന്നതാണ് 

ആയതിനാൽ 2024 പ്ലസ് വൺ പൊതു പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിൽ അർഹത നേടിയവരെ Eligible എന്നും  അല്ലാത്തവരെ Ineligible ആയും രേഖപ്പെടുത്തേണ്ടതാണ് 

Official website
┗➤ Click here

Renewal Last Date: 17-08-2024 (5pm)

Downloads

BPL Scholarship Application Form for Plus One
┗➤ Download

BPL Scholarship  Instructions for Plus One 2022-2023
┗➤ Download

BPL Scholarship Allotment(+2) Instructions
┗➤ Download

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.