Income Tax Return Online Submission-2024
Notes by Babu Vadakanchery
കേന്ദ്ര ധനകാര്യ മന്ത്രി ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റിൽ സൂചിപ്പിക്കപെട്ടിട്ടുള്ള വരുമാന നികുതിയിളവുകൾ, ഇപ്പോൾ നമ്മൾ നടത്തിപ്പോരുന്ന ഇൻകം ടാക്സ് റിട്ടേൺ ഫയലിങ്ങിനെ ബാധിക്കുമോ?
Ans: ഇല്ല
നിലവിൽ 2024 ജൂലായ് 31നു മുമ്പ് പൂർത്തീകരിക്കേണ്ട ഇൻകം ടാക്സ് റിട്ടേൺ ഫയലിംഗ്, 2023 24 സാമ്പത്തിക വർഷത്തെ വരുമാനവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.
അതേസമയം ഇന്ന് അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റ്, 2024-25 നടപ്പ് സാമ്പത്തിക വർഷത്തെ വരുമാനവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ, പുതിയ നിരക്കിന്റെ ആനുകൂല്യം, 2025 മാർച്ച് 31 അവസാനിക്കുന്ന കാലഘട്ടത്തിൽ നൽകേണ്ട വരുമാന നികുതി സംബന്ധമായ കണക്കു നൽകലുമായി മാത്രം ബന്ധമുള്ളതാണ്.
അതുകൊണ്ടുതന്നെ ഇതിനകം തന്നെ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തിട്ടുള്ളവർ യാതൊരുവിധ മാറ്റവും വരുത്തേണ്ടതായി വരുന്നില്ല. പ്രത്യേകിച്ച് കൂടുതലായി ഒരുതരത്തിലുള്ള ആനുകൂല്യവും ITR filing മായി ബന്ധപ്പെട്ട് ഇപ്പോൾ ലഭ്യമാവുന്നുമില്ല.
Tax ഉള്ളവരായാലും ഇല്ലാത്തവർ ആയാലും രണ്ടര ലക്ഷം രൂപയുടെ(2.5 Lakh) മുകളിൽ വാർഷികവരുമാനം ഉള്ളവർ IT Return ഫയൽ ചെയ്തിരിക്കണം. അല്ലാത്ത പക്ഷം 5000 രൂപ മുതൽ 10000 രൂപ വരെ പിഴ അടയ്‌ക്കേണ്ടി വന്നേക്കാം.
2023-24 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാനതീയ്യതി 2024 ജൂലൈ 31 ആണ്.
Income Tax Return E-Filing-Last date 2024 July 31
e-Filing New Site
2023-24 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഓൺലൈനായി സബ്മിറ്റ് ചെയ്യുന്നതിനുള്ള അവസാനതീയ്യതി ജൂലൈ 31 ആണ്. എല്ലാ വരുമാനസ്രോതസ്സുകളിൽ നിന്നുമുള്ള TDS വിവരങ്ങൾ Form-26AS ൽ അപ്ഡേറ്റ് ആയിട്ടുണ്ടെങ്കിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാവുന്നതാണ്. ഈ വർഷം മുതൽ default regime ആയി New Regime ആണ് എന്നതിനാൽ, ഇ-ഫയലിംഗിൽ മാറ്റങ്ങളുണ്ട്. Form-16, Form-26AS, AIS എന്നിവ പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തിയതിന് ശേഷം റിട്ടേൺ ഓൺലൈനായി സബ്മിറ്റ് ചെയ്യാവുന്നതാണ്. AIS പോർട്ടലിൽ വന്നിരിക്കുന്ന എന്റ്രികൾ കൂടി നോക്കിയശേഷം റിട്ടേൺ സബ്മിറ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ഓൺലൈൻ റിട്ടേൺ സബ്മിറ്റ് ചെയ്യുന്നതിനുള്ള ഹെല്പ്ഫയൽ...
E-filing Help File-2024 (By Manesh Sir)
┗➤ Download
Annual Information Statement [AIS]-Modified Form-26AS
(AIS ൽ Savings Bank Interest, Recurring deposit interest, Dividend, Rent received, Purchase & Sale transations, Foreign remittance, GST turnover എന്നിവകൂടി ഉൾപ്പെടുത്തിയിരിക്കുന്നു)
e-pay tax & 80TTA & 80TTB Deduction Help file by Bibin C Jacob
┗➤ Download
E-filing Changes in the FY 2023-24
Income Tax Return Online Submission-2023
Tax ഉള്ളവരായാലും ഇല്ലാത്തവർ ആയാലും രണ്ടര ലക്ഷം രൂപയുടെ(2.5 Lakh) മുകളിൽ വാർഷികവരുമാനം ഉള്ളവർ IT Return ഫയൽ ചെയ്തിരിക്കണം. അല്ലാത്ത പക്ഷം 5000 രൂപ മുതൽ 10000 രൂപ വരെ പിഴ അടയ്‌ക്കേണ്ടി വന്നേക്കാം.
2022-23 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാനതീയ്യതി 2023 ജൂലൈ 31 ആണ്.
Income Tax Return E-Filing-Last date July 31
2022-23 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഓൺലൈനായി സബ്മിറ്റ് ചെയ്യുന്നതിനുള്ള അവസാനതീയ്യതി ജൂലൈ 31 ആണ്. Form-16, Form-26AS, AIS എന്നിവ പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തിയതിന് ശേഷം റിട്ടേൺ ഓൺലൈനായി സബ്മിറ്റ് ചെയ്യാവുന്നതാണ്. AIS പോർട്ടലിൽ വന്നിരിക്കുന്ന എന്റ്രികൾ കൂടി നോക്കിയശേഷം റിട്ടേൺ സബ്മിറ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ഓൺലൈൻ റിട്ടേൺ സബ്മിറ്റ് ചെയ്യുന്നതിനുള്ള ഹെല്പ്ഫയൽ...
E-filing Help File-2023 (By Manesh Sir)
┗➤ Download
Annual Information Statement [AIS]-Modified Form-26AS
(AIS ൽ Savings Bank Interest, Recurring deposit interest, Dividend, Rent received, Purchase & Sale transations, Foreign remittance, GST turnover എന്നിവകൂടി ഉൾപ്പെടുത്തിയിരിക്കുന്നു)
e-pay tax & 80TTA & 80TTB Deduction Help file by Bibin C Jacob
┗➤ Download
E-filing സ്വന്തമായി ചെയ്യാം Video Tutorial
e-Filing New Site
FORM-10E ONLINE SUBMISSION-2022
2021-22 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പായി, സെക്ഷൻ 89 പ്രകാരം അരിയർ സാലറിയുടെ റിലീഫ് ക്ലെയിം ചെയ്യുന്നവർ ഓൺലൈനായി Form-10E ഫയൽ ചെയ്യേണ്ടതുണ്ട്. ആദായനികുതി സൈറ്റിൽ Form-10E സമർപ്പിക്കുന്നത് സംബന്ധിച്ച ഹെല്പ്ഫയൽ പ്രസിദ്ധീകരിച്ചു
Form 10E Online filing Help File
┗➤ Download
IT e-Filing Okhi Fund/CMDRF Details for filling 80G
Name of Donee: Chief Ministers Distress Relief Fund
Address: Government of Kerala
District: Thiruvananthapuram
State: Kerala
Pincode: 695001
PAN: AAAGD0584M
Latest Info@Income tax
മുൻപൊക്കെ Income Tax റിട്ടേൺ കൊടുക്കുമ്പോൾ ശമ്പളത്തിന് പുറമെയുള്ള വരുമാനമൊക്കെ മറച്ച് വയ്ക്കാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന് 15g ഫോം കൊടുത്ത് ബാങ്കിൽ നിന്നുള്ള FD പലിശയുടെ TDS പിടിക്കുന്നത് തടയാനും പിന്നീട് IT റിട്ടേൺ നടത്തുമ്പോൾ ഇത് കാണിക്കാതിരിക്കാനും പറ്റുമായിരുന്നു. 99.99% കേസിലും ഇത്തരം തട്ടിപ്പുകൾ പിടിക്കപ്പെടാൻ സാധ്യതയില്ലാത്തതിനാൽ ഇത് പലരും നിർബാധം തുടർന്നു വന്നു
എന്നാൽ ഇനി മുതൽ അത്തരം ഒരു പരിപാടിയും നടക്കാതെ വരും. Income Tax സൈറ്റിൽ ഇപ്പോൾ ശബളം , ഡിവിഡന്റ് , സേവിങ്സ് ബാങ്ക് , ആർ ഡി മുതൽ നിങ്ങളുടെ ലിങ്ക് ചെയ്യപ്പെട്ട നിന്നുമുള്ള എല്ലാ സോഴ്സിൽ നിന്നുള്ള വരുമാനം അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ആയി അവിടെ കിടപ്പുണ്ട്. എന്ന് മാത്രമല്ല നിങ്ങൾ വാടകക്ക് കൊടുത്ത വീടിന്റെ വാടകക്കാരന് HRA ക്ലെയിം ചെയ്യാൻ കൊടുത്ത പാൻ നമ്പർ പ്രകാരം ആ വാടക പോലും നിങ്ങളുടെ അക്കൗണ്ടിൽ ആ സൈറ്റിൽ വന്നിട്ടുണ്ട്
എന്നുവച്ചാൽ ഇനിമുതൽ ഒരു തരത്തിലുള്ള വരുമാന മറച്ച് വയ്ക്കലും സാധ്യമല്ലായെന്ന് മാത്രമല്ല അഥവാ തെറ്റായ രീതിയിൽ റിട്ടെൺ സബ്മിറ്റ് ചെയ്താലും ഒരു ഉദ്യോഗസ്ഥൻ പരിശോധിക്കാതെ തന്നെ കമ്പ്യൂട്ടർ ഇതിനെ ഫ്ലാഗ് ചെയ്യുകയും ഓട്ടോമാറ്റിക്കായി നോട്ടിസ് പോലും ഇഷ്യു ചെയ്യാനും സാധ്യതയുണ്ട്.
ഈ Other Income വരുമ്പോൾ മറ്റൊരു പ്രശ്നവും ഉണ്ട്. ശമ്പളത്തിൽ പിടിച്ച Taxable Income ത്തോട് other Income ചേർക്കുമ്പോൾ Tax slab മാറാം. എന്നുവച്ചാൽ 10% ബ്രാക്കറ്റിൽ ഉള്ളവർ 20% ലേക്ക് പോകാം. 20% കാർ 30% ലേക്കും മാറാം. അപ്പോൾ ബ്രാക്കറ്റിന് പുറത്ത് വന്ന വരുമാനത്തിന് അപ്പർ ബ്രാക്കറ്റിൽ നികുതി അടക്കണമെന്ന് മാത്രമല്ല അത് ഏപ്രിലിന് മുന്നേ അടക്കാത്തതിന്റെ പിഴപ്പലിശയും അടക്കേണ്ടി വരും.
Income Tax Return സമർപ്പിക്കുമ്പോൾ അധികമായി Tax അടക്കേണ്ടി വന്നാൽ
e-pay tax & 80TTA & 80TTB deduction Help file by Bibin C Jacob
┗➤ Download
e-Pay Tax Link without Login
┗➤ Click here
Income Tax Return Online Submission-2022
ആദായനികുതി സൈറ്റിൽ ITR-1 സമർപ്പിക്കുന്നത് സംബന്ധിച്ച ഹെല്പ്ഫയൽ പ്രസിദ്ധീകരിച്ചു
E-filing Help File
┗➤ Download
All Details About 10E-Form(For Salary Arrear Relief Claim)
┗➤ Click here
ഗവണ്മെന്റ് സർവീസിൽ ജോലി ചെയ്യുന്നവർ എല്ലാവരും ശ്രദ്ധിക്കുക
പുതുതായി സർവീസിൽ ജീവനക്കാർ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനായി www.incometax.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്ത്, ലോഗിൻ ക്രെഡൻഷ്യൽസ് ക്രിയേറ്റ് ചെയ്യേണ്ടതായുണ്ട്.
2021-22 വർഷത്തിൽ അരിയർ ഡി.ഏ. അടക്കമുള്ള അരിയറുകൾ ലഭിച്ചിട്ടുള്ളതിനാൽ Taxable income 2.5 ലക്ഷത്തിൽ കുറവാണെങ്കിലും 2020-21 ലെ റിട്ടേൺ ഫയൽ ചെയ്യുന്നത് നല്ലതാണ് ( നിർബന്ധമല്ല). Tax liability ഇല്ലാത്തവർക്ക് 2022 മാർച്ച് 31 വരെ Late filing fee ഇല്ലാതെ തന്നെ 2020-21 സാമ്പത്തിക വർഷത്തെ റിട്ടേൺ ഫയൽ ചെയ്യാവുന്നതാണ്.ഇപ്രകാരം ഫയൽ ചെയ്യുന്നവർക്ക് മാത്രമേ ഭാവിയിൽ ഈ കാലയളവിലെ അരിയർ ക്ലെയിമുകൾ വരുമ്പോൾ 10E ഫയൽ ചെയ്യാൻ കഴിയുകയുള്ളൂ.
ആദായനികുതി സൈറ്റിൽ ലോഗിൻ ക്രിയേറ്റ് ചെയ്യുന്നതിനുള്ള ഹെല്പ്ഫയൽ പ്രസിദ്ധീകരിച്ചു
Help File Pdf
┗➤ Download
2021-22 വർഷത്തെ Income tax Return ഫയൽ ( E filing )ചെയ്യാനുള്ള അവസാനതീയതി 31-07-2022... Tax Return ഫയൽ ചെയ്യുക എന്നത് ജീവനക്കാരുടെ individual ആയ ഉത്തരവാദിത്തമാണ്. അല്ലാതെ TDS പോലെ DDO യുടെ ഉത്തരവാദിത്തമല്ല. അത് പ്രത്യേകം ശ്രദ്ധിക്കുക.
Tax ഉള്ളവരായാലും ഇല്ലാത്തവർ ആയാലും രണ്ടര ലക്ഷം രൂപയുടെ(2.5 Lakh) മുകളിൽ വാർഷികവരുമാനം ഉള്ളവർ IT Return ഫയൽ ചെയ്തിരിക്കണം. അല്ലാത്ത പക്ഷം 5000 രൂപ മുതൽ 10000 രൂപ വരെ പിഴ അടയ്‌ക്കേണ്ടി വന്നേക്കാം.
അതുകൊണ്ട് എല്ലാവരും ഈ മാസം മുപ്പത്തിയൊന്നാം തീയതിക്ക് മുൻപായി ഇൻകംടാക്സ് റിട്ടേൺ ഫയൽ ചെയ്തു എന്നുറപ്പാക്കുക.
e-filing (FY 2020-2021 & AY 2021-2022) Last date : 31-12-2021
E-filing Help File-2020-21
┗➤ Download
2019–20 വർഷത്തെ ആദായനികുതി റിട്ടേൺ e-Verify ചെയ്യാത്തവർക്ക് ഫെബ്രുവരി 28 വരെ സമയം അനുവദിച്ചു.
ഡിജിറ്റൽ സിഗ്നേച്ചറില്ലാതെ ഫയൽ ചെയ്യുന്ന റിട്ടേൺ ആധാർ ഒടിപി പോലെയുള്ള സംവിധാനങ്ങളിലൂടെ 120 ദിവസത്തിനുള്ളിൽ ഇ–വെരിഫൈ ചെയ്യണമെന്നാണ് ചട്ടം. ഇത് ചെയ്യാത്ത പക്ഷം റിട്ടേൺ അപൂർണമായി കണക്കാക്കും. ഒട്ടേറെ റിട്ടേണുകളുടെ ഇ–വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടില്ലെന്നു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സമയം നീട്ടിയത്.....
e-Filing New Site
┗➤ Click here
e-filing in new site Help video(By Alrahman)
┗➤ Click here
e-filing in new site Help video
┗➤ Click here
e-Filing Guide(pdf) 2021 by DR. SHINE.S
┗➤ Download
e-Filling-2.0-2021(pdf)By Gigi Sir
┗➤ Download
e-Filing Guide(pdf) 2021 by Sudheer Sir
┗➤ Download
ഇനി 2021- 2022 വർഷത്തെ ഇൻകംടാക്സ് സംബന്ധിച്ച് ചില കാര്യങ്ങൾ
പല സ്ഥാപനങ്ങളിലും ഉള്ള ജീവനക്കാർ ഇൻകംടാക്സ് സംബന്ധിച്ച വിഷയത്തിൽ വലിയ ഗൗരവം ഉൾക്കൊണ്ടിട്ടില്ല എന്നാണ് മനസ്സിലാവുന്നത്.
പലർക്കും പേ റിവിഷന് മുൻപ് ടാക്സ് ഇല്ലായിരുന്നു. ടാക്സ് ഉണ്ടായിരുന്നവർക്ക് തന്നെ 5000 മുതൽ 8000, 12000 ഒക്കെ ആയിരുന്നു കഴിഞ്ഞ വർഷത്തെ മൊത്തം ടാക്സ്.
ഈ വർഷവും അങ്ങനെ തന്നെ എന്നാണ് പലരുടെയും വിചാരം.പക്ഷേ യാഥാർഥ്യം അത് അങ്ങനെ അല്ല എന്നതാണ്.
ഇൻകംടാക്സ് കൃത്യമായി അടക്കാതിരിക്കുന്നത് സ്റ്റാഫിനും DDO യ്ക്കും പ്രശ്നം ഉണ്ടാക്കുന്ന പരിപാടി ആണ്. അതുകൊണ്ട് ഈ മാസം എങ്കിലും salary ബില്ല് കൊടുക്കുന്നതിനും മുൻപായി കൃത്യമായി എല്ലാവരും anticipatory income tax ചെയ്ത് നോക്കുക.
ശരിക്കും എല്ലാ വർഷവും മാർച്ച് മാസത്തെ Salary ഏപ്രിലിൽ കൊടുക്കുന്നതിനു മുൻപായി കൃത്യമായി എല്ലാവരുടെയും anticipatory income ടാക്സ് കൃത്യമായി ചെയ്ത് നോക്കേണ്ടതാണ്.
Anticipatory ചെയ്ത് നോക്കിയപ്പോൾ ഒരു സ്ഥാപനത്തിൽ നിന്ന് ഒരു വർഷം മൊത്തം 240000 രൂപയാണ് ടാക്സ് അടയ്‌ക്കേണ്ടത് എന്നിരിക്കട്ടെ.
അതിൽ നിന്ന് എല്ലാ ക്വാർട്ടറിലും 60000 രൂപ വീതം ടാക്സ് പിടിച്ച് TDS file ചെയ്യണം.
അതായത് മൊത്തം അടയ്ക്കാനുള്ള തുകയിൽ നിന്ന് 25% വീതം എല്ലാ ക്വാർട്ടറിലും കൃത്യമായി സർക്കാരിലേക്ക് എത്തിയിരിക്കണം. ഇതിൽ ചെറിയ വ്യത്യാസം ഒന്നും വന്നാൽ കുഴപ്പമില്ല. പക്ഷേ വലിയ വ്യത്യാസം വന്നാൽ DDO യ്ക്ക് വലിയ തുക ഫൈൻ അടയ്‌ക്കേണ്ടി വന്നേക്കാം.
ഇപ്പോൾ ഇത് പറയാൻ കാരണം ചില സ്ഥാപനങ്ങളിലെ anticipatory ചെയ്ത് നോക്കിയ അനുഭവം വച്ചാണ്.
23 വർഷത്തിൽ കൂടുതൽ സർവീസ് ഉള്ള 3 പേർ മാസം 500 വച്ചാണ് ടാക്സ് അടച്ചിരുന്നത്. കഴിഞ്ഞ ഏപ്രിൽ മാസമോ മറ്റോ ആണെന്ന് തോന്നുന്നു, ടാക്സ് എല്ലാവർക്കും ഇപ്രാവശ്യം വളരെ കൂടുതലായിരിക്കും എന്ന് പറഞ്ഞപ്പോൾ ഇവർ 3 പേരും അത് മാസം 2000 ആക്കി.
ഈ മാസം ചുമ്മാ എല്ലാവരുടെയും anticipatory ചെയ്ത് നോക്കിയപ്പോൾ 2000 വീതം മാസം അടച്ചവരിൽ 2 പേർക്ക് ഇനി 60000 രൂപയോളം ബാക്കി ടാക്സ് വരും. അതായത് ഇനി ബാക്കിയുള്ള 3 സാലറികളിൽ നിന്നും 20000 രൂപ വീതം പിടിക്കണം.
ബാക്കി ഒരാൾക്ക് ഹൗസിംഗ് ലോൺ പലിശ 120000 ഉണ്ടായിരുന്നതിനാൽ ബാലൻസ് ടാക്സ് 50000 ന്റെ താഴെയേ ഉള്ളൂ.. എന്നാലും ഇനിയുള്ള മാസങ്ങളിൽ 17+ വീതം കട്ടിംഗ് വരും
എന്തോ ഒരു തോന്നലിൽ ആണ് ഇപ്പോൾ ഇവരിൽ പലരും anticipatory ചെയ്തത്. ഇപ്പോൾ anticipatory ചെയ്ത് നോക്കിയില്ലായിരുന്നെങ്കിൽ മാർച്ച് ആദ്യം കിട്ടുന്ന ഫെബ്രുവരി സാലറി മുഴുവനും പിടിച്ചാലും ഇവരുടെ ടാക്സ് മുഴുവനും വസൂൽ ചെയ്യാൻ പറ്റുമായിരുന്നില്ല.
മാത്രമല്ല സാലറിയിൽ നിന്ന് അങ്ങനെ ഒന്നിച്ച് ടാക്സ് പിടിക്കുന്നത് നിയമവിരുദ്ധമാണ് താനും. കാരണം ജീവനക്കാരന് ഒരു മാസം ജീവിക്കാനുള്ള തുക കണക്കാക്കി ആ തുക ഒഴിവാക്കിയുള്ള കാശ് മാത്രമേ കട്ട് ചെയ്യാവൂ എന്നുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ ഈ anticipatory ചെയ്തില്ലായിരുന്നെങ്കിൽ അതാത് DDO മാർക്ക് അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേനെ. ഇപ്പോഴും പ്രശ്നം തീരെ ഉണ്ടാകില്ല എന്നും പറയാൻ പറ്റില്ല. കാരണം നിയമപ്രകാരമുള്ള Quarterly TDS കൃത്യമായി വസൂൽ ചെയ്തിട്ടില്ല.
ഈ പ്രാവശ്യം നമുക്ക് പേ റിവിഷൻ ലഭിച്ചു. കൂടെ Deferred Salary തിരിച്ചു കിട്ടിയതും മാർച്ചിൽ കിട്ടിയ, PF ലേക്ക് പോയ വലിയ തുക DA കുടിശ്ശികയും കാരണമാണ് ടാക്സ് ഇങ്ങനെ കുത്തനെ കൂടിയത്. 16 വർഷത്തിൽ കൂടുതൽ സർവീസ് ഉള്ള നഴ്സിംഗ്, പാരാമെഡിക്കൽ, ഫീൽഡ് സ്റ്റാഫിന് ഹൗസിംഗ് ലോൺ പലിശയോ മെഡിക്കൽ ഇൻഷുറൻസോ പോലുള്ള വലിയ ഇളവുകൾ ഇല്ലാത്ത പക്ഷം 35000-45000 രൂപ എങ്കിലും ഈ വർഷം ടാക്സ് ഉണ്ടാകും. 23 വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവർക്ക് ഇത് 60000-70000 ആയിരിക്കും.
അതുകൊണ്ട് ഈ മാസം ശമ്പളം എഴുതുന്നതിനു മുൻപെങ്കിലും എല്ലാവരുടെയും Anticipatory tax ചെയ്ത് നോക്കുക. അല്ലെങ്കിൽ പണി പാളും.
ടാക്സ് കൂടാൻ ഒരു പ്രധാനകാരണം കഴിഞ്ഞ മാർച്ചിൽ കിട്ടിയ DA arrear ആണ് എന്ന് ഞാൻ പറഞ്ഞല്ലോ. ആയതിനാൽ അറിയാവുന്നവർ ടാക്സ് സ്റ്റേറ്റ്മെന്റ് ചെയ്യുമ്പോൾ ആ കൂടെ ആദായനികുതിയിൽ Arrear റിലീഫ് ലഭിക്കാനുള്ള ഫോം 10E യും കൂടി ചെയ്ത് നോക്കുക. അറിയാത്തവർ അറിയുന്ന മറ്റുള്ളവരോട് ചോദിച്ച് ചെയ്യുക. അങ്ങനെ ചെയ്താൽ 40000 രൂപയൊക്കെ ടാക്സ് വരുന്നവർക്ക് മിനിമം 10000 രൂപയെങ്കിലും ആദായനികുതിയിൽ കുറവ് കിട്ടും.
Thanks for your response