Prof.Joseph Mundassery Scholarship-2023

0



പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്(Prof.Joseph Mundassery Scholarship)-2023-24

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

2023-24 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടുന്നവർക്കും/ബിരുദ തലത്തിൽ 80% മാർക്കോ /ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള “പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് 2022-23”' ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുന്നത്. 2022-23 അദ്ധ്യയന വര്ഷഭത്തിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടൂ/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർക്ക് 10,000/- (പതിനായിരം രൂപ മാത്രം) രൂപയും, ബിരുദ തലത്തിൽ 80% മാർക്കോ/ ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന വിദ്യാർത്ഥികൾക്ക് 15,000/- (പതിനയ്യായിരം രൂപ മാത്രം) രൂപയുമാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും. മാനദണ്ഡങ്ങൾക്കനുസൃതമായി 2023-24 സാമ്പത്തിക വർഷം എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ തലങ്ങളിൽ നിന്നും 3505 ന്യൂനപക്ഷ വിദ്യാർത്ഥികളെയും, ബിരുദം/ ബിരുദാനന്തര ബിരുദ തലത്തിൽ നിന്നും 810 ന്യൂനപക്ഷ വിദ്യാർത്ഥികളെയുമാണ് ജനസംഖ്യാനുപാതികമായി തെരഞ്ഞെടുക്കുന്നത്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. scholarship.minoritywelfare.kerala.gov.in - എന്ന ലിങ്ക് മുഖേന നേരിട്ടോ അല്ലെങ്കിൽ www.minoritywelfare.kerala.gov.in - എന്ന വെബ് സൈറ്റിലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഡിസംബർ 18. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2300523, 0471-2302090

PJMS Scholarship Latest Circular 2023
┗➤ Download 

Application Last date: 18/12/2023

Application Website
┗➤ Click here 

More details..........
👇
SSLC,+2 Full A+ ജേതാക്കൾക്ക് 10000 രൂപ. ഡിഗ്രി 80%, PG 75% നേടിയവർക്ക് 15000 രൂപ

2022-23 അധ്യയന വർഷത്തിൽ കേരളത്തിലെ സർക്കാർ /സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ചു SSLC /THSLC,+2 /VHSE തലങ്ങളിൽ എല്ലാ വിഷയങ്ങളിലും A+ നേടുകയോ ബിരുദ തലത്തിൽ 80% മാർക്കോ ബിരുദാനന്തര ബിരുദം തലത്തിൽ 75% മാർക്കോ കരസ്ഥമാക്കിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന,പാഴ്സി ) വിദ്യാർത്ഥികൾക്ക് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

▪️SSLC,+2 തലത്തിൽ 10000 രൂപയാണ് സ്കോളർഷിപ്പ് തുക. ഡിഗ്രി, പിജി തലങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് 15000 രൂപയാണ് സ്കോളർഷിപ്പ്.

▪️BPL വിദ്യാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

▪️8 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ള APL വിഭാഗം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്

▪️ഏതെങ്കിലും Nationalised ബാങ്കിൽ സ്വന്തം പേരിൽ ബാങ്ക് account ഉണ്ടായിരിക്കണം.

📌അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റു രേഖകളും വെരിഫിക്കേഷൻ വേണ്ടി മുമ്പ് പഠിച്ച സ്ഥാപനത്തിൽ ആണ് എത്തിക്കേണ്ടത്.

NB:PJMS ന് അപേക്ഷിക്കാൻ മറ്റൊരു കോഴ്സിന് അഡ്മിഷൻ എടുക്കേണ്ട ആവിശ്യമില്ല.

Previous Year's Files
👇
Renewal of PJMS, APJAK, Urdu online application last submission date:13-03-2023
Circular
┗➤ Download 

Help Desk 0471-2300524, 0471-2300523,0471-2302090, 830489682,9847652307


സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ 2021-22 അധ്യയന വർഷത്തിൽ പഠിച്ച് എസ്.എസ്.എൽ.സി/പ്ലസ്ടു/ വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ(മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന) വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിന് അപേക്ഷിക്കാം. 

സ്‌കോളർഷിപ്പ് തുക 10,000 രൂപ

ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മാർച്ച് 8. ഓൺലൈൻ അപേക്ഷാ  ലിങ്ക്, മാർഗ്ഗനിർദ്ദേശങ്ങൾ, യോഗ്യരായ അപേക്ഷകരുടെ ലിസ്റ്റ്, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ എന്നിവ പ്രസിദ്ധീകരിച്ചു

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 13.03.2023 വരെ


പ്രൊഫ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് വിദ്യാർത്ഥികൾ പഠിച്ച സ്ക്കുളിൽ തന്നെ അപേക്ഷ സമർപ്പിച്ചാൽ മതി...സർക്കുലറിൽ മാറ്റം വരുത്തി

NB:- പ്ലസ് വൺ വിദ്യാർത്ഥികൾ എസ് എസ് എൽ സി പഠിച്ചിരുന്ന ഹൈസ്കൂളിലും ഹയർ സെക്കണ്ടറി രണ്ടാം വർഷം ഫുൾ എപ്ലസ് നേടിയവർ ഹയർ സെക്കണ്ടറി പഠിച്ചിരുന്ന സ്കുളിലും ആണ് സമർപ്പിക്കേണ്ടത്

അപേക്ഷയുടെ പ്രിൻ്റ് ഔട്ട് & അനുബന്ധ രേഖകൾ സ്കൂളിൽ സമർപ്പിക്കേണ്ട അവസാന തിയതി 09.03.2023

പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി  സ്കോളർഷിപ്പിന് അപേക്ഷ സ്കൂളിൽ വെരിഫൈ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ
┗➤ Download

School verification & Approval Help Video by Sinesh

വെരിഫിക്കേഷനും അപ്രൂവലും പൂർത്തിയാക്കേണ്ട അവസാന തിയ്യതി 13.03.2023

Circular 2023
┗➤ Download

Apply Online(Students)
┗➤ Click here

Video Tutorial 2023 by Sinesh K V 
┗➤ Click here 

Eligibility
1. Should belong to Muslim, Christian, Sikh, Buddha, Parsis, Jain community
2. Family-Annual income should not exceed 8 Lakhs
3. Should be passed in Govt/Aided Schools
4. Should be a native of Kerala
Scholarship Award
Degree: Secured 80% Rs.15,000 
Pg: Secured 75% Rs.15000
SSLC/Plus Two/VHSE :Full A Plus Rs.10,000

Video Tutorial for Students
┗➤ Click here

Video Tutorial for Teachers
┗➤ Click here

Fresh Application 2021
Start Date:22-09-2021
End Date:05-11-2021

Apply Online(Students)
┗➤ Click here

School Login 
┗➤ Click here

Documents Required
1. Scanned Copy of Aadhar Card (Must)
2.10th and 12th standard Mark Sheets (Must)
3. Income Certificate of the Applicant's parent/guardian(Must)
4. Copy of Community certificate/Minority Certificate(Must)
5. Copy of Nativity Certificate/SSLC Book Copy (Must)
6. Copy of Ration Card
7. BPL Card (if applicable)
8. Disability Certificate(if any)
9. Recent Passport size photo(Must)
10. Print out of the registration form with photo affixed (Must)
11. Copy of the first page of the bank passbook(Must)
12. Residential Certificate/Domicile certificate
 

Post a Comment

0 Comments

Thanks for your response

Post a Comment (0)
To Top