Income Tax Calculaton-Softwares 2020-2021

1

 



Income Tax calculation in Spark

Income Tax Calculator 2020-2021-Windows Microsoft  Excel Version

IT21_ Calcnprint(Suitable for Pensioners Also) by N P Krishna Das
┗➤ Download   | Link-2

Income Tax Calculator 2020-2021-Ubuntu-Linux Version

Software Prepared by Gigi Verughese
┗➤ Download   (Lat updated on 12-02-2021)

Income Tax Calculator 2020-2021-Windows Microsoft  Excel Version

Software Prepared by Gigi Verughese
┗➤ Download  (Lat updated on 12-02-2021)

Income Tax Calculator 2020-2021-Windows Microsoft Access Version

Software Prepared by Alrahman
┗➤ Download   (Lat updated on 28-01-2021)

Income Tax Calculator 2021-2022-Ubuntu-Linux Version

Software Prepared by Sudheer Kumar T K
┗➤ Download

Income Tax Calculator 2021-2022-Windows Microsoft  Excel Version

Software Prepared by Sudheer Kumar T 
┗➤ Download

Income Tax Calculator 2020-2021-Windows Microsoft  Excel Version

Software Prepared by Anson Francis
┗➤ Download   |  Video Tutorial    | PDF Help File 


A Creative Innovative Solution for Income Tax backed by SPARK Data Fetching facility 

ഒരുമിനിറ്റു കൊണ്ട് ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് കൃത്യതയോടെ തയ്യാറാക്കാം Honest Tax Premium Ver.05

▶️സർക്കാർ ജീവനക്കാർക്ക്  SPARK IT Statement ൽ  നിന്നും  Auto Fetching Fecility,  Microsoft Excel ൽ അടിസ്ഥാന ജ്ഞാനം ഉള്ള ഏതൊരാൾക്കും  വളരെ എളുപ്പത്തിൽ ലളിതമായി  ആദായനികുതി കണക്കാക്കാം. (Simple&Powerful ).

▶️അധികം ജീവനക്കാരുള്ള ഓഫീസുകൾക്ക് വളരെ സൗകര്യപ്രദം. ഈ വർഷത്തെ ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ് FY2020-2021 തയ്യാറാക്കി ഫെബ്രുവരി മാസത്തെ ശമ്പളത്തിനു മുൻപായി ഡിഡിഒ ക്ക്   സമർപ്പിക്കേണ്ട സമയമാകുന്നു.ഈ സാമ്പത്തികവർഷം സുപ്രധാനമായ മാറ്റങ്ങളാണ് ആദായനികുതി ഘടനയിൽ  വന്നിരിക്കുന്നത്.

▶️ എടുത്തു പറയേണ്ട പ്രധാന വസ്തുത  ഇൻകം ടാക്സ് സ്ലാബ് നിലനിർത്തികൊണ്ട് തന്നെ ITact1961u/s 115BAC അനുസരിച്ചുള്ള Concessional റേറ്റ് അനുവദിച്ചുള്ള new Regime കൂടി(deductions&Exemptions ഒഴിവാക്കി മുഴുവൻ വരുമാനത്തിനും നികുതി കാണുന്ന രീതി ) ഓപ്ഷണൽ ആയി നികുതിദായകന് തിരഞ്ഞെടുക്കാം. Basic Exemption Limit 250000/-ആയി തന്നെ തുടരുന്നു. (മുതിർന്ന പൗരന്മാർക്ക് 300000/-. റിബേറ്റ് sec 87A പ്രകാരം 5ലക്ഷം വരെ(ടാക്സബിൾ ഇൻകം ) ഉള്ളവർക്ക് 12500 രൂപ തന്നെ . ഫലത്തിൽ 5ലക്ഷം വരെ ഉള്ളവർക്ക് നികുതി ബാധ്യതയിൽ നിന്നും ഒഴിവാക്കപ്പെടുന്നു

▶️എടുത്തു പറയേണ്ട മറ്റൊരു സവിശേഷത  ഈ വർഷം മിനിമം ടാക്സ് എന്ന് പറയുന്നത് 13000 രൂപയ്ക്കു മുകളിൽ ആയിരിക്കും. ഏകദേശം 42000 രൂപയിൽ താഴെ  മാസാവരുമാനമുള്ളവർക്കു ഇത് മൂലം പ്രയോജനം ലഭിക്കും

▶️മറ്റൊരു പ്രധാന വസ്തുത 500000/-രൂപ വരെ നികുതി ഒഴിവു രണ്ടു ഓപ്ഷനിലും ലഭിക്കുന്നതിനാൽ old regime ൽ തന്നെ തുടരുന്നതാണ് ഉചിതം. ഈ വർഷം പേ റിവിഷൻ അരിയർ ലഭിക്കും എന്നതിനാൽ റിലീഫിനു അർഹത ലഭിക്കാൻ സാധ്യത ഉണ്ട്.
 
▶️ശമ്പള /പെൻഷൻ  വരുമാനമുള്ളവർക്കു സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50000. ഫാമിലി പെൻഷൻ കാർക്ക് 15000/-രൂപയോ ആകെ ലഭിക്കുന്ന പെൻഷൻ തുകയുടെ 1/3 ഏതാണോ കുറവ് അതും കൂടി കിഴിവ്  ലഭിക്കും.ഹെൽത്ത്‌ &എഡ്യൂക്കേഷൻ സെസ് 4%ആയി തന്നെ തുടരും.

▶️അത് പോലെ തന്നെ 60 വയസിനു മുളളിലുള്ള മുതിർന്ന പൗരന്മാർക്ക് ഫോം 15H സമർപ്പിക്കുന്നതിനുള്ള വരുമാന പരിധി (നോട്ടിഫിക്കേഷൻ G S R 375(E) തീയതി 22.05.2019 CBDT)പ്രകാരം ഫലത്തിൽ  500000 രൂപയായി.മറ്റുള്ളവർക്കു 250000 രൂപ തന്നെ.  22/05/2019 മുതൽ പ്രാബല്യം.

▶️SPARK ൽ  നിന്നും  ലഭിക്കുന്ന  Income Tax Statement വഴി  ഡാറ്റ എൻട്രി നടത്താതെ തന്നെ വളരെ വേഗത്തിലും  കൃത്യതയിലും ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ്  തയ്യാറാക്കാവുന്ന വിധത്തിലാണ് ഈ വർഷവും  Honest Tax Premium ver 05 നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്..   അധികം ജീവനക്കാരുള്ള ഓഫീസുകളിൽ വളരെയധികം സമയലാഭവും കൃത്യതയും ഉറപ്പു വരുത്താം .ഫോം 10E ചെയ്യാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ PDF ആയി സ്റ്റേറ്റ് മെന്റ് സേവ്  ചെയ്യാം. ഓട്ടോ സേവ് ചെയ്യാനുള്ള സൗകര്യം  ഉള്ളതിനാൽ വ്യക്തിപരമായി ഫയൽ സേവ്  ചെയ്യപ്പെടുന്നു.സങ്കീർണതകളില്ലാത്ത സോഫ്റ്റ്‌വെയർ ഡിസൈനിങ് ആയതിനാൽ മൈക്രോ സോഫ്റ്റ് എക്സലിൽ അടിസ്ഥാന ജ്ഞാനമുള്ള ആർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു കൂടാതെ സഹായത്തിനു വീഡിയോ ഹെൽപ് ഫയൽ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

ആൻസൺ ഫ്രാൻസിസ് 
സീനിയർ  അക്കൗണ്ടന്റ്
കോഴിക്കോട് 
ട്രഷറീസ് ഡിപ്പാർട്മെന്റ്

Income Tax Calculator 2020-2021-Windows Exe Version

Software Prepared by SAJI V KURIAKOSE - Download 

TIMUS 11  :  TIMUS ന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു .
പുതിയ  കൺസെഷണൽ നിരക്കും  നിലവിലുള്ള നിരക്കുംതാരതമ്യം ചെയ്തു ലാഭകരമായ നിരക്ക് തെരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നു.
പ്രധാന സവിശേഷതകളിലേക്ക് ഒന്ന് കണ്ണോടിക്കാം. 

Annexure 2 തയ്യാറാക്കൽ 

IT statement from Spark salary drawn statement :

2. Capturing data from PIMS Anticipatory Statement, (for Treasuries employees use)

Instant help on important IT Sections.

1.Annexure2 തയ്യാറാക്കൽ :* ഇപ്പോൾ Income tax Quartely Statement തയ്യാറാക്കുന്നവരുടെ ഏറ്റവും വലിയ ബുദ്ധിമുട്ട് 92 കോളങ്ങളുള്ള Annexure  2 തയ്യാറാക്കുക എന്നതാണ്. എന്നാൽ. Timus 11 , ഇതിന് ലളിതമായ പരിഹാരവുമായി എത്തിയിരിക്കുന്നു. Timus ൽ തയ്യാറാക്കുന്ന/ ശേഖരിക്കുന്ന ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവരങ്ങൾ ക്രോഡീകരിച്ച് ഒരൊറ്റ മൗസ്  ക്ലിക്കിൽ Rpu Annexure 2 ഫോമിൽ നേരിട്ട് ഫീഡ് ചെയ്യാവുന്ന വിധത്തിൽ തയ്യാറാക്കുന്നതിനുള്ള ഓപ്ഷൻTimus 11  ൽ ഉൾപ്പെടുത്തിയിരിക്കുന്നു.

2. IT statement from Spark salary drawn statement : SPARK  Salary Drawn  Statement -PDF  ഫയലിൽനിന്നു നേരിട്ട് , ഡേറ്റാ എൻട്രി ഇല്ലാതെ തന്നെ  Income Tax Statement തയ്യാറാക്കുന്നതിന് സഹായിക്കുന്നു. (ട്യൂട്ടോറിയൽ അറ്റാച്ച് ചെയ്തിരിക്കുന്നു.)

SPARK > INCOME TAX > SALARY_DRAWN STATEMENT എന്ന മെനുവില്‍ നിന്ന് ലഭിക്കുന്ന SALARY_DRAWN STATEMENT – PDF File കമ്പ്യൂട്ട്റില്‍ എവിടെയെങ്കിലും സേവ്  ചെയ്തിന് ശേഷം, Timus> Income Tax Statement for Years എന്ന option വഴി സെലക്ട് ചെയ്താല്‍ മതിയാകും. 2009-2010 സാമ്പത്തിക വര്‍ഷം മുതല്‍ 2020 -2021 വരെയുള്ള ഏത് വർഷത്തെയും  IT STATEMENT തയ്യാറാക്കാം. ഒരു ഓഫീസിലെ എല്ലാ ജീവനക്കാരുടെയും, സാലറി ഡ്രോണ്‍ സ്റ്റേറ്റ്മെന്‍റ്,  ചുരുങ്ങിയ സമയം കൊണ്ട് TIMUS ല്‍ capture ചെയ്ത് സേവ് ചെയ്യാവുന്നതും പിന്നീട് ആവശ്യമായ Deductions മാത്രം വരുത്തി Income Tax Statement തയ്യാറാക്കാം. വളരെ ലളിതമായി ഉപയോഗിക്കാവുന്ന 10E കാല്‍ക്കുലേറ്ററും ഉള്‍പ്പെടുത്തിയിരിക്കുന്നു. 

3. Capturing data from PIMS Anticipatory Statement : 

(for treasuries) PIMS Anticipatory Statementൽ നിന്ന് ഡേറ്റ നേരിട്ട് ശേഖരിക്കുന്നതിനും  നികുതി കണക്ക് കൂട്ടുന്നതിനും ഡേറ്റാബേസിലേക്ക് സൂക്ഷിക്കുന്നതിനും പിന്നീട് ആവശ്യാനുസരണം , selection criteria അനുസരിച്ച്‌, തിരിച്ച് വിളിക്കുന്നതിന്നും ആവശ്യമായ Deductions ചേർത്ത്, ആദായ നികുതി കണക്കാക്കുന്നതിനും, IT Statement , Form 16 B , Annexure 2 എന്നിവ തയ്യാറാക്കുന്നതിനുമുള്ള സൗകര്യം. 2  ടാക്സ് നിർണയ  രീതീയും താരതമ്യം ചെയ്തു ലാഭകരമായ രീതി നിര്ണയിക്കുന്നതിനുള്ള സൗകര്യം ലഭ്യമാകുന്നു...

Timus ൽ ഉൾപ്പെടുത്തപ്പെടുന്ന എല്ലാ ജീവനക്കാരുടെയും (spark data,) പെൻഷൻകാരുടെയും (Pims Data) വിവരങ്ങൾ ഉൾപ്പെടുത്തി Rpu വിലേക്ക്  നേരിട്ട് പകർത്താവുന്ന രീതിയിൽ കൃത്യമായി Annexure 2 തയ്യാറാക്കുന്നതിന് സാധിക്കുന്നു.

ജീവനക്കാരുടെയും, പെൻഷൻകരുടെയും നികുതി, കാറ്റഗറി പരിഗണനകൾക്കനുസൃതമായി തയ്യാറാക്കുന്നതിനുള്ള സൗകര്യം.

4. Instant help on important IT Sections : 

ഡേറ്റ എൻട്രി നടത്തുമ്പോൾ  തന്നെ അതാതു  IT സെക്ഷനുകളെക്കുറിച്ചു വിശദമായ വിവരങ്ങൾ ലഭ്യമാകുന്ന ഹെപ്സ് ഓപ്ഷൻസ്  ലഭ്ധ്യമാവുന്നു.


2009-10 മുതൽ 2020 -21 സാമ്പത്തിക വർഷം വരെയുള്ള IT സർക്കുലറുകൾ ലഭ്യമാവുന്നു.


6.Anneuxure 2 വിൽ നേരിട്ട് നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പ് വരുത്താൻ സഹായകരമായ രീതിൽ TDS Statement വാലിഡേറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന Text file നിന്നും data ശേഖരിച്ച് Annexure 2 ൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് കൺസോളിഡേറ്റഡ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കുന്നതിനുള്ള സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നു..   

7. ട്രഷറികളിൽ NPS ബില്ലുകൾ, ഡെപ്യൂട്ടേഷൻ ചെലാൻ എന്നിവ തയ്യാറാക്കുന്നതിനുള്ള ഓപ്ഷൻ നിലനിർത്തിയിരിക്കുന്നു.

Post a Comment

1 Comments

Thanks for your response

  1. sir income tax e filing help file for the AY 2021-22
    where we shown the deduction come u/s 80TTA (interest from SB account

    ReplyDelete
Post a Comment
To Top